വിചിത്രം വ്യത്യസ്തം! Atto 3 ഇവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി BYD

ചൈനീസ് വാഹന ഭീമനായ BYD ഒക്ടോബർ 11 -ന് തങ്ങളുടെ അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കും. രാജ്യത്ത് e6 എംപിവിയ്ക്ക് ശേഷമുള്ള നിർമ്മാതാക്കളുടെ രണ്ടാമത്തെ പ്രൊഡക്ടാണ് ഇത്.

വിചിത്രം വ്യത്യസ്തം! Atto 3 ഇവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി BYD

വാഹനത്തിന്റെ അരങ്ങേറ്റത്തിന് മുന്നോടിയായി, ജനങ്ങളിൽ ആകാംഷ ഉയർത്താൻ BYD കാറിന്റെ വിവിധ ഭാഗങ്ങൾ പലപ്പോഴായി വെളിപ്പെടുത്തി വരികയാണ്. ഇപ്പോൾ അറ്റോ 3 -യുടെ ഇന്റീരിയർ ഡിസൈനും മറ്റു ഫീച്ചറുകളും നിർമ്മാതാക്കൾ വെളിപ്പെടുത്താൻ തുടങ്ങി. അറ്റോ 3 -ൽ ക്യാബിൻ മുഴുവൻ ഒരു ബീജ്, ബ്ലാക്ക് കളർ സ്കീമിലാവും ഒരുക്കുക.

വിചിത്രം വ്യത്യസ്തം! Atto 3 ഇവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി BYD

വളരെ മിനിമലിസ്റ്റിക് ഡിസൈനാണ്, എന്നിരുന്നാലും എയർ വെന്റുകൾ, ഡോർ ഹാൻഡിലുകൾ, ഡാഷ്‌ബോർഡിലെ ലൈനുകൾ എന്നിവ പോലെ എല്ലാത്തിനും രസകരവും പാരമ്പര്യേതരവുമായ രൂപങ്ങളുണ്ട് എന്നതാണ് ശ്രദ്ധേയം.

വിചിത്രം വ്യത്യസ്തം! Atto 3 ഇവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി BYD

സ്‌പീക്കറുകൾ ഡോറുകളുടെ എഡ്ജുകളിൽ ഫ്രീയായി നിൽക്കുമ്പോൾ സൈഡിൽ നിന്ന് സൈഡില്ക്ക് ഓടുന്ന തരത്തിലുള്ള ഒരു കൗൾ വാഹനത്തിലുണ്ട്. കൂടാതെ വലിയ സ്‌പാനറുകൾ പോലെയുള്ള ഡോർ ഹാൻഡിലുകൾ അറ്റോ 3 -യുടെ ഫങ്കി ലുക്ക് കൂട്ടുന്നു.

വിചിത്രം വ്യത്യസ്തം! Atto 3 ഇവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി BYD

ഈ ഇന്റീരിയർ ചിത്രങ്ങളിൽ നമുക്ക് കാണാൻ കഴിയുന്ന ഫീച്ചറുകളുടെ കാര്യത്തിൽ, നമുക്ക് ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, e6 എംപിവിയിൽ നൽകിയിരിക്കുന്നതിന് സമാനമായ റൊട്ടേറ്റിംഗ് ഡിസ്‌പ്ലേയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ലഭിക്കും എന്ന് മനസ്സിലാക്കാം.

വിചിത്രം വ്യത്യസ്തം! Atto 3 ഇവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി BYD

അതോടൊപ്പം 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, ടെയിൽഗേറ്റിനുള്ള ഇലക്‌ട്രിക് ഓപ്പണിംഗ്, ക്രൂയിസ് കൺട്രോൾ, ആറ് വിധത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഫോർ-വേ പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് പാസഞ്ചർ സീറ്റ് എന്നിവ അറ്റോ 3 -ക്ക് ലഭിക്കുമെന്ന് വെബ്ബിൽ ലീക്കായ ബ്രോഷർ കാണിക്കുന്നു.

വിചിത്രം വ്യത്യസ്തം! Atto 3 ഇവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി BYD

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, EBD വിത്ത് ABS, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ESP, TCS, HDC, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, സ്പീഡ് അലേർട്ട് സിസ്റ്റം തുടങ്ങിയവ ലഭിക്കും.

വിചിത്രം വ്യത്യസ്തം! Atto 3 ഇവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി BYD

4,455 mm നീളവുമായിട്ടാണ് BYD അറ്റോ 3 വരുന്നത്, അതോടൊപ്പം 1,875 mm വീതിയും 1,615 mm ഉയരവും വാഹനത്തിന് ലഭിക്കുന്നു. 2,720 mm വീൽബേസ് വാഗ്ദാനം ചെയ്യുന്ന മോഡലിന് 175 mm ഗ്രൗണ്ട് ക്ലിയറൻ BYD നൽകുന്നുണ്ട്.

വിചിത്രം വ്യത്യസ്തം! Atto 3 ഇവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി BYD

1,750 കിലോഗ്രാമാണ് അറ്റോ 3 -യുടെ ഭാരം, കൂടാതെ 440 ലിറ്റർ ബൂട്ട് സ്പെയ്സും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ 4,323 mm നീളവുമായി എത്തുന്ന എംജി ZS ഇവിയേക്കാൾ BYD അറ്റോ 3 നീളമേറിയതാണ്, ചുരുക്കത്തിൽ പറഞ്ഞാൽ സെഗ്മെന്റിലെ തന്നെ ഏറ്റവും നീളമേറിയ കാറായിരിക്കും ഇത്.

വിചിത്രം വ്യത്യസ്തം! Atto 3 ഇവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി BYD

ഹ്യുണ്ടായി അൽകസാർ, എംജി ഹെക്ടർ പ്ലസ് തുടങ്ങിയ കാറുകൾക്കൊപ്പം BYD 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വില ബ്രാക്കറ്റിൽ വാഹനം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് നെക്‌സോൺ ഇവി മാക്‌സ്, വരാനിരിക്കുന്ന മഹീന്ദ്ര XUV400 എന്നിവയ്‌ക്കും എതിരാളിയാകും.

വിചിത്രം വ്യത്യസ്തം! Atto 3 ഇവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി BYD

വരാനിരിക്കുന്ന BYD അറ്റോ 3 -യെ കുറിച്ചുള്ള ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം:

ഒക്ടോബർ 11 -ന് BYD ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന അറ്റോ 3 ഇവി, നിലവിൽ രാജ്യത്ത് കാര്യമായ മൊമന്റം കാണുന്ന ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കൂടുതൽ കടുപ്പിക്കും എന്ന് നിസംശയം പറയാം. അറ്റോ 3 -യുടെ വരവോടെ നിലവിലെ സെഗ്മെന്റ് ലീഡറായ ടാറ്റ നെക്സോൺ ഇവിയ്ക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരാം.

Most Read Articles

Malayalam
English summary
Byd officially showcases atto 3 interiors ahead of launch
Story first published: Monday, September 26, 2022, 15:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X