ചിപ്പ് പ്രതിസന്ധി രൂക്ഷം; 3.25 ലക്ഷം ആളുകള്‍ ഡെലിവറിക്കായി കാത്തിരിക്കുന്നുവെന്ന് Maruti
രാജ്യത്ത് വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയരുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഉത്പാദനം നടക്കുന്നില്ലെന്ന് വേണം പറയാന്‍. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം വാഹനമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വേണം പറയാന്‍.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ കാര്യം എടുക്കുകയാണെങ്കില്‍, കമ്പനി പറയുന്നതനുസരിച്ച് ഏകദേശം 3.25 ലക്ഷം ആളുകളാണ് തങ്ങളുടെ മോഡല്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നതെന്നാണ്. തങ്ങളുടെ ഓര്‍ഡര്‍ ബുക്കില്‍ ക്രമാനുഗതമായ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കമ്പനി പറയുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, 3,25,000 ഓര്‍ഡറുകളില്‍ 1,29,000 യൂണിറ്റുകളും സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളാണ്. മാരുതിയെ സംബന്ധിച്ചിടത്തോളം സിഎന്‍ജി മോഡലുകള്‍ വലിയ വളര്‍ച്ചയാണ് പ്രതിമാസം ബ്രാന്‍ഡ് നിരയില്‍ ഉണ്ടാക്കുന്നതെന്ന് മാരുതി സുസുക്കി മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കുന്നു.

സിഎന്‍ജി വളരെ നല്ല പ്രതികരണമാണ് വിപണിയില്‍ ഉണ്ടാക്കുന്നത്. തങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ വില്‍പ്പനയുടെ ഏകദേശം 17 ശതമാനവും സിഎന്‍ജി വേരിയന്റുകളാണ് സംഭാവന ചെയ്യുന്നത്. തങ്ങള്‍ക്ക് സിഎന്‍ജി ഓപ്ഷന്‍ ഉള്ള മോഡലുകളില്‍, സംഭാവന ഏകദേശം 33 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാരുതി സുസുക്കി അതിന്റെ 15 മോഡലുകളില്‍ ഒമ്പതിലും സിഎന്‍ജി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍, ബ്രാന്‍ഡിന്റെ സിഎന്‍ജി വില്‍പ്പന 44 ശതമാനം വര്‍ധിച്ചു, മുന്‍ സാമ്പത്തിക വര്‍ഷം വിറ്റ 1,62,000 യൂണിറ്റുകളില്‍ നിന്ന് 2,64,000 യൂണിറ്റുകളായി, ഇതില്‍ വാഗണ്‍ആറും എര്‍ട്ടിഗയും പ്രധാന പങ്കുവഹിച്ചുവെന്നും കമ്പനി പറയുന്നു.

വ്യക്തിഗത ഉപഭോക്താക്കള്‍ക്കായി ആള്‍ട്ടോ, എസ്-പ്രസോ, സെലേറിയോ, ഇക്കോ, ഡിസയര്‍ എന്നിവയില്‍ സിഎന്‍ജിയും ഫ്‌ലീറ്റ് ഉപഭോക്താക്കള്‍ക്കായി ടൂര്‍ M, ടൂര്‍ H3 എന്നിവയും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. പ്രധാനമായും 2020 ഏപ്രിലില്‍ ഡീസല്‍ സെഗ്മെന്റില്‍ നിന്ന് പൂര്‍ണമായി പുറത്തുകടക്കുന്നതും ഇന്ധനത്തിന്റെ ഉയര്‍ന്ന വില കണക്കിലെടുത്ത് കൂടുതല്‍ താങ്ങാനാവുന്ന ഓപ്ഷനുകള്‍ക്കായുള്ള ഡിമാന്‍ഡും കാരണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സിഎന്‍ജിയുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

മാരുതി സുസുക്കിയുടെ സിഎന്‍ജി വില്‍പ്പന 2018 സാമ്പത്തിക വര്‍ഷത്തില്‍ 76,000 യൂണിറ്റില്‍ നിന്ന് 2019 സാമ്പത്തിക വര്‍ഷത്തില്‍ 1,05,000 യൂണിറ്റായും 2020 സാമ്പത്തിക വര്‍ഷത്തില്‍ 1,06,000 യൂണിറ്റായും 2021 സാമ്പത്തിക വര്‍ഷത്തില്‍ 1,16,000 യൂണിറ്റായും വര്‍ധിച്ചു. ബ്രാന്‍ഡിന്റെ മൊത്തം വില്‍പ്പനയുടെ 22 ശതമാനവും ഡീസല്‍ ആയിരുന്നു, എന്നാല്‍ മലിനീകരണ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുന്നതോടെ ഡിമാന്‍ഡ് ക്രമേണ കുറയുമെന്ന് കമ്പനി പറയുന്നു.

''ഏകദേശം അഞ്ച് മുതല്‍ ആറ് വര്‍ഷം മുമ്പ് മൊത്തം വ്യവസായ പാസഞ്ചര്‍ വാഹനത്തിന്റെയും വോളിയത്തിന്റെ 58 ശതമാനത്തില്‍ നിന്ന് ഡീസല്‍ 2222-ല്‍ 18 ശതമാനമായി കുറഞ്ഞു. മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം, ഒമ്പത് മാരുതി മോഡലുകളില്‍ മാത്രം ലഭ്യമാണെങ്കിലും, സിഎന്‍ജി ആ വിടവ് വളരെ വേഗത്തില്‍ നികത്തുകയാണ് ചെയ്‌തെന്നും''ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

മുന്നോട്ട് പോകുമ്പോള്‍, മാരുതി സുസുക്കി അതിന്റെ പ്രീമിയം നെക്സ ഔട്ട്ലെറ്റുകളില്‍ നിന്ന് റീട്ടെയില്‍ ചെയ്യുന്ന ബലേനോ, സിയാസ് പോലുള്ള കൂടുതല്‍ പ്രീമിയം ഓഫറുകളില്‍ സിഎന്‍ജി വാഗ്ദാനം ചെയ്യാനും പദ്ധതിയിടുന്നു. കാരണം, സ്‌പെക്ട്രത്തിന്റെ ഉയര്‍ന്ന അറ്റത്ത് പോലും റണ്ണിംഗ് ചെലവുകള്‍ വളരെ പ്രധാനമാണ്.

എന്നിരുന്നാലും, കുറഞ്ഞ ഇന്ധനച്ചെലവും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ് ഉപഭോക്താക്കള്‍ക്ക് സിഎന്‍ജിയിലേക്ക് മാറാനുള്ള പ്രേരണയെങ്കില്‍, സിഎന്‍ജിയിലെ സമീപകാല വില വര്‍ധനവ് വാങ്ങുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ടെന്ന് വേണം പറയാന്‍.

ദേശീയ തലസ്ഥാനത്ത് സിഎന്‍ജി വിലകള്‍ 2021 ഡിസംബര്‍ മുതല്‍ 35 ശതമാനം വര്‍ധന രേഖപ്പെടുത്തി, അത് 53 രൂപയ്ക്ക് അടുത്താണ്, ഇപ്പോള്‍ ചില്ലറ വില്‍പ്പന കിലോയ്ക്ക് 71.61 രൂപയായി, 35 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുംബൈ സിഎന്‍ജി വില കിലോഗ്രാമിന് 4 രൂപ വര്‍ധിച്ചു, ചില്ലറ വില്‍പ്പന വില കിലോഗ്രാമിന് 76 രൂപയായി.

ബംഗളുരു പോലുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ മാരുതി സുസുക്കി തങ്ങളുടെ സിഎന്‍ജി കാറുകളുടെ വില്‍പ്പനയില്‍ കാര്യമായ ഉയര്‍ച്ച കാണുന്നുണ്ട്, അവിടെ ഓഫ്ടേക്ക് മോശമായിരുന്നു, എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന സിഎന്‍ജി പമ്പുകളുടെ എണ്ണം ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതായി ശ്രീവാസ്തവ പറയുന്നു.

ഈ വാഹനങ്ങളുടെ തടസ്സമില്ലാത്ത ഉല്‍പ്പാദനം വിതരണ വശം അനുവദിച്ചാല്‍, സിഎന്‍ജി ട്രിമുകള്‍ തങ്ങളുടെ വില്‍പ്പനയില്‍ കൂടുതല്‍ സംഭാവന നല്‍കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ശ്രീവാസ്തവ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി മാരുതി സുസുക്കി നിരവധി മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷം ചില പ്രധാന ലോഞ്ചുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തത് പ്രധാന അവതരണങ്ങളില്‍ ഒന്ന് പുതിയ ബ്രെസ എസ്‌യുവി ആയിരിക്കും, അത് ജൂണ്‍ അവസാനത്തോടെ ഷോറൂമുകളില്‍ എത്തും. കൂടാതെ, ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു പുതിയ ക്രെറ്റ വലിപ്പമുള്ള മിഡ്-സൈസ് എസ്‌യുവി ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ ഷോറൂമുകളില്‍ എത്തും. ഒരു പുതിയ ആള്‍ട്ടോയും പണിപ്പുരയിലാണ്, 2022 അവസാനത്തോടെ ആ മോഡലും നിരത്തിലെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
Source: autocarpro


Click it and Unblock the Notifications