നാളെയാണ് വിലനിർണ്ണയം...വിപണിയിൽ കോളിളക്കം തീർക്കാൻ C3 -യുമായി Citroen
ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഉൽപ്പന്നമായ സിട്രൺ C3 നാളെ (അതായത് 2022 ജൂലൈ 20) നിരത്തിലെത്താൻ ഒരുങ്ങുകയാണ്.

ഒരു പ്രീമിയം ഹാച്ച്ബാക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മോഡലിന് ഒതുക്കമുള്ള അളവുകൾ ഉണ്ട് കൂടാതെ ഹൈ ബോണറ്റ് ലൈൻ, അപ്പ്റൈറ്റ് സ്റ്റാൻസ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് (180 mm), എലവേറ്റഡ് ഡ്രൈവർ പൊസിഷൻ എന്നിങ്ങനെയുള്ള സ്‌പോർട്ടി എസ്‌യുവി-ഇഷ് സ്റ്റാൻസ് വഹിക്കുന്നു.

C3 ലൈവ് ആൻഡ് ഫീൽ എന്നീ ട്രിമ്മുകളിലും 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും വരുമെന്ന് കാർ നിർമ്മാതാക്കൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

നാച്ചുറലി ആസ്പിറേറ്റഡ് ഗ്യാസോലിൻ യൂണിറ്റ് 82 bhp പവർ പുപ്പെടുവിക്കുമ്പോൾ, ടർബോചാർജ്ഡ് മോട്ടോർ 110 bhp വാഗ്ദാനം ചെയ്യും. പുതിയ സിട്രൺ കാർ നാച്ചുറലി ആസ്പിരേറ്റഡ് പതിപ്പിൽ ലിറ്ററിന് 19.8 കിലോമീറ്റർ മൈലേജും, ടർബോ പതിപ്പിൽ 19.4 കിലോമീറ്റർ മൈലേജും നൽകും.

ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം വാഗ്ദാനം ചെയ്യുന്നു. വാഹന നിർമ്മാതാക്കൾ പിന്നീടുള്ള ഘട്ടത്തിൽ ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾ അവതരിപ്പിക്കും.

പോളാർ വൈറ്റ്, സെസ്റ്റി ഓറഞ്ച്, പ്ലാറ്റിനം ഗ്രേ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ നാല് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ ഉണ്ടാകും. അതോടൊപ്പം ആറ് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ പെയിന്റ് സ്കീമുകളിലും ഇത് ലഭിക്കും.

അവയിൽ പോളാർ വൈറ്റ് വിത്ത് സെസ്റ്റി ഓറഞ്ച്, പോളാർ വൈറ്റ് വിത്ത് പ്ലാറ്റിനം ഗ്രേ, സെസ്റ്റി ഓറഞ്ച് വിത്ത് പ്ലാറ്റിനം ഗ്രേ, പ്ലാറ്റിനം ഗ്രേ വിത്ത് സെസ്റ്റി ഓറഞ്ച്, സ്റ്റീൽ ഗ്രേ വിത്ത് പ്ലാറ്റിനം ഗ്രേ, സ്റ്റീൽ ഗ്രേ വിത്ത് സെസ്റ്റി ഓറഞ്ച് എന്നീ ഓപ്ഷനുകൾ ഉണ്ടാവും.

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, നാല് സ്പീക്കർ ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റിമോട്ട് കീലെസ് എൻട്രി, ടിൽറ്റ് സ്റ്റിയറിംഗ്, ഫ്രണ്ട് യുഎസ്ബി ചാർജർ തുടങ്ങി ചില ഫീച്ചറുകൾ ഫീൽ ട്രിമ്മിൽ മാത്രം ലഭ്യമാകും.

രണ്ട് പിൻ ഫാസ്റ്റ് ചാർജറുകൾ, ഡ്രൈവർ & കോ-ഡ്രൈവർ ഫ്രണ്ട് സീറ്റ് ബാക്ക് പോക്കറ്റ്, മാനുവലി അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, റിയർ പവർ വിൻഡോകൾ, എല്ലാ വിൻഡോകൾക്കും വൺ ടച്ച് അപ്-ഡൗൺ ഫംഗ്ഷൻ, വീൽ ആർച്ച് ക്ലാഡിംഗ്, എൽഇഡി ഡിആർഎല്ലുകൾ, ഗ്ലോസ് ബ്ലാക്ക് റൂഫ് റെയിലുകൾ, ബോഡി-കളർഡ് എക്സ്റ്റേണൽ ഡോർ ഹാൻഡിലുകളും ഡ്യുവൽ ടോൺ C-പില്ലറും വാഹനത്തിന് ലഭിക്കുന്നു.

സിട്രൺ C3 സുരക്ഷാ സവിശേഷതകൾ:
- റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ
- റിയർ ഡോർസ് ചൈൽഡ് ലോക്ക്
- ഡ്രൈവർ & പാസഞ്ചർ എയർബാഗുകൾ
- സ്പീഡ്-സെൻസിറ്റീവ് ഡോർ ലോക്ക്
- എഞ്ചിൻ ഇമ്മൊബിലൈസർ

സിട്രൺ C3 പ്രധാന സവിശേഷതകൾ:
- എൽഇഡി ഡിആർഎല്ലുകൾ
- വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി
- സിട്രൺ കണക്ട് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്
- ഫോൾഡ്-ഫ്ലാറ്റ് റിയർ സീറ്റ്
- ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
- വൺ-ടച്ച് വിൻഡോസ് ഡൗൺ

പുതിയ സിട്രൺ C3 ഹാച്ച്ബാക്ക് 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളും 70 -ലധികം ആക്‌സസറികളുമായി ലഭ്യമാക്കും. ഉപഭോക്താക്കൾക്ക് വൈബ്, എലഗൻസ്, എനർജി & കൺവീനിയൻസ് എന്നിങ്ങനെ മൂന്ന് കസ്റ്റമൈസേഷൻ പാക്കേജ് ഓപ്ഷനുകൾ ഉണ്ടായിരിക്കും.

നാളെ എത്തുന്ന സിട്രൺ C3 -യെ കുറിച്ചുള്ള ഞങ്ങളുടെ ചിന്താഗതികൾ:
ഇന്ത്യൻ വിപണിയിൽ C5 എയർക്രോസിലൂടെ ഒരു പ്രീമിയം കാർ ബ്രാൻഡായി അരങ്ങേറ്റം കുറിച്ച സിട്രൺ, C3 -യുടെ വരവോടെ മാസ് മാർക്കറ്റ് സെഗ്മെന്റിലേക്ക് കൂടുതൽ ആഴത്തിൽ വേരൂന്നാൻ സഹായിക്കും. ഇതോടെ ഇന്ത്യയിൽ സിട്രണിന് വിപണി വിഹിതം മെച്ചപ്പെടുത്താനാവും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്തായാലും മത്സരാധിഷ്ടിത വിലയ്ക്ക് വാഹനം വിൽപ്പനയ്ക്ക് എത്തിയാൽ സെഗ്മെന്റിൽ വലിയൊരു കോളിളക്കം ഉണ്ടാവും എന്ന് നിസംശയം പറയാനാവും.


Click it and Unblock the Notifications








