ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

കഴിഞ്ഞ വര്‍ഷമാണ് C5 എയര്‍ക്രോസ് എന്നൊരു പ്രീമിയം മിഡ്-സൈസ് എസ്‌യുവിയുമായി ഫ്രഞ്ച് നിര്‍മാതാക്കളായ സിട്രണ്‍ രാജ്യത്ത് ഔദ്യോഗികമായി വില്‍പ്പനയ്ക്ക് എത്തുന്നത്. പ്രതിമാസം രാജ്യത്ത് മാന്യമായ വില്‍പ്പന വാഹനത്തിന് ലഭിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

പ്രീമിയം മിഡ്-സൈസ് എസ്‌യുവി മറ്റ് പ്രധാന സെഗ്മെന്റ് എതിരാളികളായ ഹ്യുണ്ടായി ട്യൂസോണ്‍, ജീപ്പ് കോമ്പസ് എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ ഗ്രൂപ്പ് PSA-യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ബ്രാന്‍ഡായ സിട്രണ്‍ അതിന്റെ രണ്ടാമത്തെ ഉല്‍പ്പന്നം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

സിട്രണ്‍ C3 എന്ന പേരിലാകും ഈ രണ്ടാമത്തെ മോഡല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുക. 2021 സെപ്റ്റംബറില്‍, സിട്രണ്‍ ആഗോളതലത്തില്‍ വരാനിരിക്കുന്ന C3 പുറത്തിറക്കിയിരുന്നു. അത് ഉടന്‍ തന്നെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

ആന്തരികമായി CC21 എന്ന രഹസ്യനാമമുള്ള ഈ ക്രോസ്ഓവര്‍ മുമ്പ് നിരവധി തവണ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി, പുതിയ സിട്രണ്‍ C3-യെ ഇപ്പോള്‍ തെക്കേ അമേരിക്കയിലെ അര്‍ജന്റീനയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

അതിന്റെ ഔദ്യോഗിക അവതരണ വേളയില്‍, C3-യെ ഒരു എസ്‌യുവി എന്ന് വിളിക്കുന്നതിന് പകരം സിട്രണ്‍, മോഡലിനെ ഒരു ഹാച്ച്ബാക്ക് എന്ന് വിളിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് ഒരു എസ്‌യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

ഉയര്‍ന്ന സ്റ്റാന്‍സ്, ബോഡി ക്ലാഡിംഗുകള്‍, റൂഫ് റെയിലുകള്‍, മുന്നിലെയും പിന്നിലെയും ബമ്പറുകളിലെ വലിയ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവ അതിന്റെ എസ്‌യുവി പോലുള്ള രൂപത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

ഒരു ജോടി റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ബ്ലാക്ക്-ഔട്ട് റൂഫുള്ള ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീം, ഫോക്സ് ട്വിന്‍ എക്സ്ഹോസ്റ്റ് ടിപ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് ബാഹ്യ ഹൈലൈറ്റുകള്‍.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

ഇരട്ട അമ്പടയാളങ്ങളുള്ള സിട്രണ്‍ ലോഗോ ടെയില്‍ഗേറ്റിന്റെ മധ്യഭാഗത്ത് സ്ഥാനം പിടിക്കുന്നു. പരുക്കന്‍ ശൈലിയിലുള്ള ക്രോസ്-ഹാച്ചിന്റെ മുന്‍ഭാഗം മസ്‌കുലര്‍ ഫ്രണ്ട് ബമ്പറും സ്പ്ലിറ്റ് എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണവും ഉള്ളതായിരിക്കും.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

C3-യുടെ ക്യാബിനും ഇന്റീരിയറും ചെറുതും എന്നാല്‍ പ്രീമിയവും ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇത് യാത്രക്കാര്‍ക്ക് ധാരാളം സൗകര്യങ്ങള്‍ നല്‍കും. ഡോര്‍ പില്ലറുകളോടും മേല്‍ക്കൂരയോടും ബന്ധപ്പെട്ട് ഡാഷ്‌ബോര്‍ഡ് കളര്‍ കോഡ് ചെയ്തിരിക്കും.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, വോയ്സ്-ആക്റ്റിവേറ്റഡ് കമാന്‍ഡുകള്‍, മള്‍ട്ടി-ഫംഗ്ഷന്‍, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവ ഓഫറിലെ ചില ശ്രദ്ധേയമായ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്ന 1.2-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് C3-യ്ക്ക് കരുത്ത് പകരുന്നത്.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

ഈ പവര്‍ട്രെയിന്‍ 118 bhp കരുത്തും 150 Nm torque ഉം നല്‍കും. ഈ എഞ്ചിനില്‍ ഫ്‌ലെക്‌സി ഇന്ധന സംവിധാനവും സജ്ജീകരിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു, അതായത് ഇത് മിശ്രിത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും - പെട്രോള്‍ അല്ലെങ്കില്‍ എഥനോള്‍ അല്ലെങ്കില്‍ രണ്ടും.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

C5 എയര്‍ക്രോസില്‍ നിന്ന് വ്യത്യസ്തമായി, സിട്രണ്‍ C3 പ്രാദേശികമായി വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ ഉല്‍പ്പന്നമായിരിക്കും, അത് പ്രാദേശികവല്‍ക്കരിച്ച കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (CMP) അടിവരയിടും.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

90-95 ശതമാനം പ്രാദേശികവല്‍ക്കരണത്തിന്റെ ഉയര്‍ന്ന നിലവാരം മത്സരാധിഷ്ഠിത വില ഉറപ്പാക്കുമന്നും കമ്പനി പറയുന്നു. ലോഞ്ച് ചെയ്യുമ്പോള്‍, ടാറ്റ പഞ്ച്, മഹീന്ദ്ര KUV100, മാരുതി ഇഗ്നിസ്, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ സബ്-കോംപാക്ട്, ക്രോസ്ഓവറുകള്‍, മൈക്രോ യുവികള്‍ക്ക് C3 തികഞ്ഞ എതിരാളിയായിരിക്കും.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

നിലവില്‍ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്. ഈ വില പരിധിയില്‍, ഇത് മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി i10 നിയോസ് എന്നിവയ്ക്കും സിട്രണ്‍ C3 എതിരാളിയാകാം.

ഇന്ത്യയിലേക്ക് ഉടന്‍; C3 മറ്റ് രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് Citroen

നിരവധി സുരക്ഷ ഫീച്ചറുകള്‍ക്കൊപ്പം സെഗ്മെന്റിലെ ഏറ്റവും വിശാലമായ ക്യാബിനുമായി C3 വരുമെന്നാണ് സിട്രണ്‍ അവകാശപ്പെടുന്നത്. C3-യുടെ അളവുകള്‍ പരിശോധിച്ചാല്‍ വാഹനത്തിന് 3,980 mm നീളവും 2,540 mm വീല്‍ബേസില്‍ 180 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന് ഉണ്ടായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen c3 debuts in s america india launch soon details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X