സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

C5 എയര്‍ക്രോസ് പ്രീമിയം എസ്‌യുവിക്ക് ശേഷം ഫ്രഞ്ച് നിര്‍മാതാക്കളായ സിട്രണ്‍ രാജ്യത്ത് അവതരിപ്പിക്കുന്ന മോഡലാണ് C3 ഹാച്ച്ബാക്ക്. കാര്യമായ സ്വീകാര്യത വാഹനത്തിന് വിപണിയില്‍ ലഭിക്കുന്നുവെന്നാണ് കമ്പിന അറിയിച്ചിരിക്കുന്നത്.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും, ഇതേ മോഡലിന്റെ പരീക്ഷണയോട്ടവും നിരത്തുകളില്‍ സജീവമാണ്. പിന്‍ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന എമിഷന്‍ ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് പൂര്‍ണമായും മറച്ചിരിക്കുന്ന സട്രണ്‍ C3 ഹാച്ച്ബാക്ക് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

ഇത് C3 ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് രാജ്യത്ത് അവതരിപ്പിക്കാന്‍ സിട്രണ്‍ പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. നിലവില്‍ പെട്രോള്‍, ഡീസല്‍ വില അടിക്കടി വര്‍ദ്ധിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ മറ്റൊരു ബദല്‍ മാര്‍ഗം കൂടി വാഹന നിര്‍മാതാക്കള്‍ പരിഗണിക്കാറുണ്ട്.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

സിട്രണ്‍ C3 ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പാണ് ഇതെങ്കില്‍, ഫ്രഞ്ച് കാര്‍ നിര്‍മാതാവ് രാജ്യത്തെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പാതയിലാണെന്ന് പറയേണ്ടി വരും. വര്‍ദ്ധിച്ചുവരുന്ന ഇന്ധന വില കണക്കിലെടുത്ത്, സിട്രണ്‍ C3 ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിന് വില്‍പ്പന വര്‍ധിപ്പിക്കാന്‍ കഴിയും, പ്രത്യേകിച്ച് ഇന്ത്യയിലെ ടയര്‍ 1, ടയര്‍ 2 നഗരങ്ങളില്‍.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

എന്നിരുന്നാലും, സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍, സിട്രണ്‍ C3 ഹാച്ച്ബാക്കിന് ബൂട്ട് സ്‌പേസ് വളരെ കുറവായിരിക്കും, കൂടാതെ പീക്ക് പവര്‍ ഔട്ട്പുട്ടും ഒരു ചെറിയ ഹിറ്റ് എടുത്തേക്കാം.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

കൂടാതെ, C3 ഹാച്ച്ബാക്കിന്റെ വരാനിരിക്കുന്ന സിഎന്‍ജി പതിപ്പ് 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും. സ്റ്റാന്‍ഡേര്‍ഡ് രൂപത്തിലുള്ള ഈ എഞ്ചിന്‍ 80.8 bhp പീക്ക് പവറും 115 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. എന്നിരുന്നാലും, സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കുമ്പോള്‍ പീക്ക് പവറും പീക്ക് ടോര്‍ക്ക് കണക്കുകളും കുറയുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

സിഎന്‍ജി മോഡല്‍ അവതരിപ്പിക്കുന്നത് വഴി, ഫ്രഞ്ച് വാഹന നിര്‍മാതാവ് ഇന്ത്യയില്‍ അതിന്റെ ബിസിനസ്സ് വിപുലീകരണവുമായി ഗൗരവമായി മാറുകയാണെന്ന് വേണം പറയാന്‍. കൂടാതെ വാഹന നിര്‍മാതാവ് ഇപ്പോള്‍ C3 ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് പതിപ്പും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കാത്തിരിക്കുകയാണ്.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

ലോഞ്ചില്‍ ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിക്കാനുള്ള അവസരം നഷ്ടമായെങ്കിലും, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുള്ള C3 ഓട്ടോമാറ്റിക് വേരിയന്റുകള്‍ അവതരിപ്പിക്കാന്‍ സിട്രണ്‍ പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകമെമ്പാടുമുള്ള ഓട്ടോമാറ്റിക് കാറുകളില്‍ ഈ സാങ്കേതികവിദ്യ സാധാരണമാണെങ്കിലും, ഇന്ത്യയിലെ വിലകൂടിയ മോഡലുകളില്‍ ഇത് സാധാരണയായി കാണപ്പെടുന്നു.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

മാത്രമല്ല, ഈ പ്രത്യേക സെഗ്മെന്റിലെ എല്ലാ കാറുകളും ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (AMT) ഉപയോഗിക്കുന്നു, കാരണം അവ നിര്‍മ്മിക്കാന്‍ വില കുറഞ്ഞതാണ്. എന്നിരുന്നാലും, ഈ AMT യൂണിറ്റുകള്‍ ഒരേ നിലവാരത്തിലുള്ള പരിഷ്‌കരണം നല്‍കുന്നില്ല, ചില സമയങ്ങളില്‍, പ്രത്യേകിച്ച് കുറഞ്ഞ വേഗതയില്‍ 'ജെര്‍ക്കി' എന്ന് അറിയപ്പെടുന്നു.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

കൂടാതെ, വരാനിരിക്കുന്ന സിട്രണ്‍ C3 ഐസിനില്‍ നിന്നുള്ള 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സ് സ്പോര്‍ട് ചെയ്യുമെന്ന് അടുത്തിടെ ചോര്‍ന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. എംജി ആസ്റ്റര്‍, സ്‌കോഡ കുഷാക്ക്, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് തുടങ്ങിയ വിലകൂടിയ മോഡലുകളില്‍ നാം കണ്ടിരിക്കുന്നത് ഇതേ ഗിയര്‍ബോക്സാണ്.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

അത്തരമൊരു ഗിയര്‍ബോക്സ് ഉപയോഗിച്ച്, വരാനിരിക്കുന്ന C3 ഓട്ടോമാറ്റിക് വേരിയന്റിന് അതിന്റെ സെഗ്മെന്റില്‍ മികച്ച ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉണ്ടായിരിക്കും. കൂടാതെ ടാറ്റ പഞ്ച്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, മാരുതി സുസുക്കി സ്വിഫ്റ്റ്, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ എതിരാളികളേക്കാള്‍ ഗണ്യമായ മുന്‍തൂക്കം ഉണ്ടായിരിക്കും. ഷിഫ്റ്റ് നിലവാരവും പരിഷ്‌കരണവും കണക്കിലെടുത്താണിതെന്ന് വേണം പറയാന്‍.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

സിട്രണ്‍ C3 ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് 'PURETECH 110' എഞ്ചിന്‍ കരുത്ത് പകരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ എഞ്ചിനില്‍ 108.4 bhp പവറും 190 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. നിലവില്‍, ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായാണ് വരുന്നത്.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

ഫീച്ചറുകളുടെ കാര്യത്തില്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ 10.0 ഇഞ്ച് സിട്രണ്‍ കണക്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, വണ്‍-ടച്ച് ഡൗണ്‍ വിന്‍ഡോകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളുമായാണ് C3 വരുന്നത്.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

കൂടാതെ, ചെലവ് കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ ഫീച്ചറുകളൊന്നും സിട്രണ്‍ നീക്കം ചെയ്തിട്ടില്ല. ഡ്രൈവര്‍ & പാസഞ്ചര്‍ എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ഡോറുകള്‍ ചൈല്‍ഡ് ലോക്ക്, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇബിഡി തുടങ്ങിയ ജീവന്‍രക്ഷാ ഫീച്ചറുകള്‍ മോഡല്‍ ഇപ്പോഴും പായ്ക്ക് ചെയ്യുന്നു.

സിഎന്‍ജി വിഭാഗത്തില്‍ കണ്ണുവെച്ച് Citroen; C3-യുടെ പരീക്ഷണയോട്ടം ആരംഭിച്ചു

സിട്രണ്‍ C3 സിഎന്‍ജിയുടെ ലോഞ്ച് ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലെ വാഹന നിര്‍മാതാക്കളുടെ ബിസിനസ്സ് കൂടുതല്‍ മെച്ചപ്പെടുത്തും, ഇത് രാജ്യത്തെ വിപണി വിഹിതം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായകമാകും. അധികം വൈകാതെ തന്നെ വിവിധ സെഗ്മെന്റുകളിലേക്ക് കൂടുതല്‍ മോഡലുകളെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Source: GaadiWaadi

More from DriveSpark

Article Published On: Sunday, August 21, 2022, 14:00 [IST]
English summary
Citroen c3 spotted testing in india report says cng variant details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X