മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

ജനപ്രിയ ടൊയോട്ട ഫോർച്യൂണറാണ് നിലവിൽ പ്രീമിയം ഏഴ് സീറ്റർ എസ്‌യുവി സെഗ്മെന്റ് ഭരിക്കുന്നത്. എസ്‌യുവിക്ക് നിലവിൽ സ്‌കോഡ കൊഡിയാക്ക്, എംജി ഗ്ലോസ്റ്റർ എന്നിവയാണ് എതിരാളികൾ.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ് പുതിയ ജീപ്പ് മെറിഡിയനുമായി ഈ ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഡീലർമാർ വാഹനത്തിനായി ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മൂന്ന് വരി എസ്‌യുവി 2022 മെയ് മാസത്തോടെ വിൽപ്പനയ്ക്ക് എത്തും.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

ജീപ്പ് മെറിഡിയൻ അടിസ്ഥാനപരമായി ബ്രസീലിൽ ഇതിനകം വിൽപനയിലുള്ള കമാൻഡർ എസ്‌യുവിയാണ്. ഈ ലേഖനത്തിൽ, ജീപ്പ് മെറിഡിയൻ, ടൊയോട്ട ഫോർച്യൂണർ എന്നിവയുടെ എഞ്ചിൻ സവിശേഷതകളും ഫീച്ചറുകളും അളവുകളും ഞങ്ങൾ താരതമ്യം ചെയ്യുന്നു.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

മെറിഡിയൻ VS ഫോർച്യൂണർ അളവുകൾ

Dimensions Meridian Fortuner
Length 4,769 mm 4,795 mm
Width 1,859 mm 1,855 mm
Height 1,652 mm 1,835 mm
Wheelbase 2,794 mm 2,745 mm
മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

കോമ്പസിനും റെനഗേഡിനും അടിവരയിടുന്ന FCA -യുടെ സ്‌മോൾ-വൈഡ് 4×4 പ്ലാറ്റ്‌ഫോമിലാണ് ജീപ്പ് മെറിഡിയൻ നിർമ്മിച്ചിരിക്കുന്നത്. എസ്‌യുവി പ്രധാനമായും കോമ്പസിന്റെ ത്രീ റോ പതിപ്പാണ്. മുൻഭാഗം കോമ്പസിന് സമാനമായി കാണുമ്പോൾ, സൈഡ് പ്രൊഫൈലിൽ വിപുലീകരിച്ച ബോഡിയും പിൻ ഓവർഹാംഗും ഉണ്ട്.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

പിന്നിലെ പ്രൊഫൈൽ ഗ്രാൻഡ് ചെറോക്കീ, ഗ്രാൻഡ് വാഗനീർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. ടൊയോട്ട ഫോർച്യൂണർ ഇന്നോവ ക്രിസ്റ്റയ്ക്ക് അടിവരയിടുന്ന ലാഡർ-ഓൺ-ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

അനുപാതത്തിന്റെ അടിസ്ഥാനത്തിൽ, പുതിയ ജീപ്പ് മെറിഡിയന് 4,769 mm നീളവും 1,859 mm വീതിയും 1,682 mm ഉയരവും, കൂടാതെ 2,794 mm വീൽബേസുമുണ്ട്. മറുവശത്ത്, പുതിയ ഫോർച്യൂണറിന് 4,795 mm നീളവും 1,855 mm വീതിയും 1,835 mm ഉയരവും, അതോടൊപ്പം 2,745 mm വീൽബേസുമുണ്ട്.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

പുതിയ ടൊയോട്ട ഫോർച്യൂണറിന് മെറിഡിയനേക്കാൾ 26 mm നീളവും 153 mm ഉയരവുമുണ്ട്. 49 mm കൂടുതൽ വീൽബേസുള്ളതിനാൽ ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കാൻ ജീപ്പിന് സാധിക്കുന്നു.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

ജീപ്പ് മെറിഡിയൻ VS ടൊയോട്ട ഫോർച്യൂണർ ഫീച്ചറുകൾ

ജീപ്പ് മെറിഡിയൻ അതിന്റെ നേരിട്ടുള്ള എതിരാളികളിൽ ആക്‌സസ് ചെയ്യാവുന്ന എല്ലാ ഫീച്ചറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. മാത്രമല്ല, എസ്‌യുവിക്ക് കോംപറ്റീറ്റീവ് നേട്ടം നൽകുന്ന ചില അധിക സവിശേഷതകളും ലഭിക്കും.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, പുതിയ മെറിഡിയനിൽ ജീപ്പിന്റെ സിഗ്നേച്ചർ സെവൻ സ്ലാറ്റ് ഗ്രില്ല്, എൽഇഡി DRL-കളുള്ള ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, പനോരമിക് സൺറൂഫ്, എൽഇഡി ടെയിൽ ലൈറ്റുകൾ, പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയികൾ എന്നിവയുണ്ട്.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ മോഡലിന് U-കണക്ട് 5 സംവിധാനമുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ലഭിക്കുന്നു, അത് ഒന്നിലധികം കണക്റ്റഡ് കാർ ടെക്ക് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

ഇതിന് 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ, ഒമ്പത് സ്പീക്കർ ഹൈ ഡെഫനിഷൻ സറൗണ്ട് സൗണ്ട് സിസ്റ്റം, രണ്ടും മൂന്നും വരികൾക്കുള്ള വെന്റുകളുള്ള ഓട്ടോമാറ്റിക് എസി, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, പവർ അഡ്ജസ്റ്റബിൾ സീറ്റുകൾ എന്നിവ ലഭിക്കുന്നു.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

സേഫ്റ്റിയ്ക്കും സുരക്ഷയ്ക്കുമായി, പുതിയ ജീപ്പ് മെറിഡിയൻ ത്രീ റോ എസ്‌യുവിക്ക് 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ്, ABS വിത്ത് EBD, ESC (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകൾ, ട്രാക്ഷൻ കൺട്രോൾ, ആറ് എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, പിൻ പാർക്കിംഗ് സെൻസറുകൾ, പിൻ ക്യാമറ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുണ്ട്.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

ടൊയോട്ട ഫോർച്യൂണർ അതിന്റെ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ സജ്ജീകരണങ്ങളുള്ള എസ്‌യുവിയാണ്. വാസ്തവത്തിൽ, പനോരമിക് സൺറൂഫ് നഷ്ടപ്പെടുന്ന ഒരേയൊരു എസ്‌യുവിയാണിത്. എട്ട് വേ പവർ-ഓപ്പറേറ്റഡ് ഡ്രൈവർ സീറ്റ്, കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 18 ഇഞ്ച് മെഷീൻ കട്ട് അലോയി വീലുകൾ, വാട്ടർ ഫോൾ ലൈൻ ഗൈഡോടുകൂടിയ ക്വാഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, സംഗ്ഷൻ അധിഷ്‌ഠിത സീറ്റ് വെന്റിലേഷൻ സിസ്റ്റം, പവർ ബാക്ക് ഡോറിനുള്ള കിക്ക് സെൻസർ, ഓട്ടോമാറ്റിക് എസി എന്നിവയുണ്ട്.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

എസ്‌യുവിക്ക് ഏഴ് എയർബാഗുകൾ, ABS വിത്ത് EBD, ബ്രേക്ക് അസിസ്റ്റിനൊപ്പം വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, എമർജൻസി അൺലോക്കോടുകൂടിയ സ്പീഡ് ഓട്ടോ ലോക്ക്, വരികളിലുടനീളമുള്ള ത്രീ പോയിന്റ് ELR സീറ്റ് ബെൽറ്റുകൾ തുടങ്ങിയവ ലഭിക്കുന്നു

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

ജീപ്പ് മെറിഡിയൻ VS ടൊയോട്ട ഫോർച്യൂണർ സവിശേഷതകൾ

Specs Meridian Fortuner
Engine 2.0L turbo diesel 2.7L Petrol / 2.8L Diesel
Power 170bhp 164bhp / 201bhp
Torque 350Nm 245Nm / 500Nm
Gearbox 6MT & 9AT 6MT & 6AT
Drive Layout FWD & AWD RWD & AWD
മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ജീപ്പ് മെറിഡിയന് കരുത്തേകുന്നത്, അത് കോമ്പസിനും കരുത്ത് പകരുന്നു. പവർ, torque എന്നിവയുടെ കണക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

കോമ്പസിന് കരുത്ത് പകരുമ്പോൾ, ഈ എഞ്ചിൻ 170 bhp പവറും 350 Nm torque ഉം ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ചോയ്സുകളിൽ ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

ആറ് സ്പീഡ് മാനുവൽ ഫ്രണ്ട്-വീൽ-ഡ്രൈവ് ലേയൗട്ടോടെയാണ് വരുന്നത്. ഒമ്പ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്കിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം FWD ഒരു ഓപ്ഷനായി ലഭിക്കുന്നു. ഇത് മണിക്കൂറിൽ 198 കിലോമീറ്റർ പരമാവധി വേഗത വാഗ്ദാനം ചെയ്യും.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

10.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും എന്നും അവകാശപ്പെടുന്നു. എസ്‌യുവി സാൻഡ്, സ്നോ, ഓട്ടോ, മഡ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

പുതിയ ടൊയോട്ട ഫോർച്യൂണർ 2.7 ലിറ്റർ NA പെട്രോളും 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ യൂണിറ്റ് 164 bhp കരുത്തും 245 Nm torque ഉം നൽകുമ്പോൾ, ഡീസൽ 201 bhp പവറും 500 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

മികച്ച പ്രീമിയം 7 സീറ്റർ എസ്‌യുവി ഏത്? മാറ്റുരയ്ക്കാം Jeep Meridian -നും Toyota Fortuner -ഉം തമ്മിൽ

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. ഡീസൽ പവർ പ്ലാന്റിനൊപ്പം 4WD ഓപ്ഷനിൽ ഇത് ലഭ്യമാണ്.

More from DriveSpark

Article Published On: Thursday, March 31, 2022, 13:21 [IST]
English summary
Comparison of specs features and dimensions between jeep meridian and toyota fortuner
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X