Delta 4x4 കരവിരുതിൽ അൾട്ടിമേറ്റ് ഓഫ്റോഡറായി രൂപം മാറി Rolls Royce Cullinan

ലോകത്തിലെ ഏറ്റവും മികച്ച ആഢംബര എസ്‌യുവികളിൽ ഒന്നാണ് റോൾസ് റോയ്സ് കലിനൻ. വളരെയധികം ഫീച്ചറുകളും കംഫർട്ടും വാഗ്ദാനം ചെയ്യുന്ന കലിനന്റെ ലക്ഷ്വറിയെക്കുറിച്ച് നമുക്ക് എല്ലാവർക്കും നന്നായി അറിയാം.

Delta 4x4 കരവിരുതിൽ അൾട്ടിമേറ്റ് ഓഫ്റോഡറായി രൂപം മാറി Rolls Royce Cullinan

എന്നാൽ കലിനനെ ഒരു ഓഫ്റോഡ് ബീസ്റ്റായി ഒന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഇത്രയും കാശ് മുടക്കി വാങ്ങുന്ന ആഢംബര വാഹനം കുന്നും മലയും കയറാനും ചെളിയിൽ ഓടിക്കാനും വട്ടുണ്ടോ എന്നാവും നിങ്ങളിൽ പലരും ഇപ്പോൾ ഓർക്കുന്നത്.

Delta 4x4 കരവിരുതിൽ അൾട്ടിമേറ്റ് ഓഫ്റോഡറായി രൂപം മാറി Rolls Royce Cullinan

അത്തരം വട്ടുകൾ ഉള്ളവും ഉണ്ടെന്നേ! അവർക്ക് പ്രചോദനമേകി, ജർമ്മൻ ട്യൂണർ ഡെൽറ്റ 4x4 റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിയുടെ പരിഷ്‌ക്കരിച്ച ഓഫ്-റോഡിംഗ് പതിപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ്. അറേബ്യൻ പെനിൻസുലയിൽ താമസിക്കുന്ന ഒരു ഉപഭോക്താവിനുള്ള ഒരു പ്രത്യേക പ്രോജക്റ്റാണ് ഡെൽറ്റ 4x4 -ന്റെ ഓഫ്-റോഡിംഗ് റോൾസ് റോയ്‌സ് കലിനൻ.

Delta 4x4 കരവിരുതിൽ അൾട്ടിമേറ്റ് ഓഫ്റോഡറായി രൂപം മാറി Rolls Royce Cullinan

ജർമ്മൻ ട്യൂണിംഗ് കമ്പനി ഒരു 'റെഗുലർ' റോൾസ് റോയ്‌സ് കലിനൻ എടുത്ത് അതിന് ധാരാളം ഓഫ്-റോഡിംഗ് ബിറ്റുകൾ നൽകിയിരിക്കുകയാണ്. ഇത് മൊത്തത്തിൽ വാഹനത്തിന്റെ വിലയ്ക്കൊപ്പം 150,000 യൂറോ (1.23 കോടി രൂപ) വരെ അഡീഷണലായി ചേർക്കുന്നു. അപ്പോൾ എന്താണ് ഈ ഓഫ്-റോഡിംഗ് ബിറ്റുകൾ എന്ന് നമുക്ക് നോക്കാം.

Delta 4x4 കരവിരുതിൽ അൾട്ടിമേറ്റ് ഓഫ്റോഡറായി രൂപം മാറി Rolls Royce Cullinan

ഡെൽറ്റ 4x4 -ന്റെ ഓഫ്‌റോഡിംഗ് കിറ്റിൽ പരിഷ്‌ക്കരിച്ച കലിനനിൽ 10 PIAA സ്പോട്ട്‌ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു, ഇവയിൽ ആറ് എണ്ണം കസ്റ്റം ബുൾ ബാറിൽ (ഇതിന്റെ വില 3900 യൂറോ/ 3.2 ലക്ഷം രൂപ) കൂടാതെ നാല് എണ്ണം റൂഫ് റാക്കിലും ഉൾപ്പെടുന്നു. കസ്റ്റം ബുൾ ബാർ റോൾ റോയ്സ് എസ്‌യുവിയുടെ മുൻഭാഗത്തിന് കൂടുതൽ സംരക്ഷണം നൽകുന്നു.

Delta 4x4 കരവിരുതിൽ അൾട്ടിമേറ്റ് ഓഫ്റോഡറായി രൂപം മാറി Rolls Royce Cullinan

ഡെൽറ്റ 4x4 ഈ പരിഷ്‌ക്കരിച്ച കലിനന് വേണ്ടി കസ്റ്റമൈസ്ഡ് ഫ്രണ്ട്, റിയർ വീൽ ആർച്ച് എക്‌സ്‌റ്റൻഷനുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ ഇഷ്‌ടാനുസൃത ഫാബ്രിക്കേറ്റഡ് പാർട്‌സുകളുടെ വില 14,000 യൂറോ (1.23 ലക്ഷം രൂപ) കൂടാതെ കസ്റ്റം കലിനനിൽ ബോങ്കേർസ് വീലുകളും ടയറുകളും ചേർത്തിരിക്കുന്നു. ഈ റോൾസ് റോയ്സ് കലിനൻ വരുന്ന കസ്റ്റം ബീഡ്-ലോക്ക് 20 ഇഞ്ച് വീലുകൾ മിക്കി തോംസൺ ഓഫ്-റോഡിംഗ് ടയറുകളിൽ ഘടിപ്പിച്ചിരിക്കുന്നു, ഒരു സെറ്റിന് 15,000 യൂറോ (1.56 ലക്ഷം രൂപ) ആണ് വില.

Delta 4x4 കരവിരുതിൽ അൾട്ടിമേറ്റ് ഓഫ്റോഡറായി രൂപം മാറി Rolls Royce Cullinan

ഡെൽറ്റ 4x4 കസ്റ്റമൈസ്ഡ് കലിനനിൽ 80 mm (3.15 ഇഞ്ച്) ലിഫ്റ്റ് കിറ്റും ഘടിപ്പിച്ചിരിക്കുന്നു. ഓഫ്-റോഡിംഗ് ടയറുകൾക്കൊപ്പം ഉയർത്തിയ കിറ്റും കൂടെ ചേർക്കുമ്പോൾ നിങ്ങൾ ഷോറൂമിൽ കാണുന്ന എസ്‌യുവിയെ അപേക്ഷിച്ച് പരിഷ്‌ക്കരിച്ച കലിനൻ നിലത്ത് നിന്ന് 5.9 ഇഞ്ച് (150 mm) ഉയരത്തിലാണ് എന്നാണ് അർഥമാക്കുന്നത്. ലിഫ്റ്റ് കിറ്റിന് 5000 യൂറോ (4.12 ലക്ഷം രൂപ) വേറെയും ചെലവായിട്ടുണ്ട്.

Delta 4x4 കരവിരുതിൽ അൾട്ടിമേറ്റ് ഓഫ്റോഡറായി രൂപം മാറി Rolls Royce Cullinan

ഡെൽറ്റ 4x4 -ന്റെ റോൾസ്-റോയ്‌സ് കലിനൻ ഒരു പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും അവതരിപ്പിക്കുന്നു, ഇത് യൂറോപ്പിനായി ഹോമോലോഗ് ചെയ്യുമെന്ന് കമ്പനി പറയുന്നു. പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനം 'ആഴത്തിലുള്ള വെള്ളത്തിലൂടെ' കടന്നുപോകുന്നതിനും അണ്ടർബോഡി പ്രൊട്ടക്ഷനും അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റൊരു ഓപ്ഷൻ ഒരു സ്നോർക്കൽ സംവിധാനമാണ്, ഇത് മുമ്പ് സൂചിപ്പിച്ച ആഴത്തിലുള്ള ജലാശയങ്ങൾ കടന്നുപോകാൻ സഹായിക്കുന്നു.

Delta 4x4 കരവിരുതിൽ അൾട്ടിമേറ്റ് ഓഫ്റോഡറായി രൂപം മാറി Rolls Royce Cullinan

മറ്റ് മാറ്റങ്ങളിൽ കലിനന്റെ 8000 യൂറോയുടെ (6.6 ലക്ഷം രൂപ) റൂഫ് റാക്കിൽ ഘടിപ്പിച്ചിരിക്കുന്ന ടെന്റാണ് ഉൾപ്പെടുന്നു. റാക്കിൽ ഷവലുകളും, സാൻഡ് ഷീറ്റുകളും, വാട്ടർ ക്യാനിസ്റ്ററുകളും മറ്റ് അവശ്യ സാധനങ്ങളും കൊണ്ടുപോകാൻ കഴിയും എന്ന് ഡെൽറ്റ 4x4 അവകാശപ്പെടുന്നു.

Delta 4x4 കരവിരുതിൽ അൾട്ടിമേറ്റ് ഓഫ്റോഡറായി രൂപം മാറി Rolls Royce Cullinan

എസ്‌യുവിയുടെ എഞ്ചിൻ നോട്ട്, പെർഫോമെൻസ് എന്നിവ മെച്ചപ്പെടുത്തുന്ന ഒരു പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ഫീച്ചർ ചെയ്യുന്നുണ്ടെങ്കിലും, കലിനൻ എസ്‌യുവിയുടെ എഞ്ചിനിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഡെൽറ്റ 4x4 ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

Delta 4x4 കരവിരുതിൽ അൾട്ടിമേറ്റ് ഓഫ്റോഡറായി രൂപം മാറി Rolls Royce Cullinan

സ്റ്റോക്ക് റോൾസ് റോയ്സ് കലിനനിൽ, 6.75 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് എഞ്ചിൻ 5,000 rpm -ൽ 563 bhp പവറും 1,600 rpm -ൽ 850 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ സ്റ്റോക്ക് കലിനനെ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത വെറും 4.8 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ സഹായിക്കുന്നു. മണിക്കൂറിൽ 250 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

More from DriveSpark

Article Published On: Tuesday, April 12, 2022, 10:47 [IST]
English summary
Custom build rolls royce cullinan offroader by delta 4x4 looks awesome
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X