Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന രംഗത്ത് അടുത്ത് തന്നെ വലിയ പോരാട്ടങ്ങള്‍ക്ക് വേദിയാകാന്‍ പോകുകയാണ്. ജനുവരിയില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനാണ് മഹീന്ദ്ര & മഹീന്ദ്രയുടെ പദ്ധതി. ഹ്യൂണ്ടായിയും എംജി മോട്ടോര്‍ ഇന്ത്യയും ഇതിനോടകം ഓരോ ഇവികള്‍ വിപണിയിലെത്തിച്ചു കഴിഞ്ഞു.

Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

എന്നിട്ടും ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് ഇവി ഇറക്കാന്‍ ഒരു ചൂടില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ?. ഉണ്ടെങ്കില്‍ അതിന് മാരുതിയുടെ ഉപഭോക്താക്കള്‍ തന്നെയാണ് കാരണം.

Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

ഒന്നിലധികം മോഡലുകളുമായി ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി മൊത്തമായി കൈയ്യടക്കി വെച്ചിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍. വിപണി വിഹിതത്തിന്റെ സിംഹഭാഗവും ടാറ്റയാണ് കൈയ്യാളുന്നത്.

Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

സാഹചര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയിട്ടും മാരുതി സുസുക്കി എന്തുകൊണ്ടാണ് ഇതുവരെ ഒരു ഇവി പോലും വിപണിയിലെത്തിക്കാത്തതെന്ന് സംശയം തോന്നുക സ്വാഭാവികം. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവായ മാരുതിയെ സംബന്ധിച്ചിടത്തോളം ഇവി മൊബിലിറ്റി പ്രവേശനത്തിനായി തിരക്കുകൂട്ടേണ്ടതില്ലെന്നാണ്.

Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

2025-ന് മുമ്പായി ഇന്ത്യയില്‍ ഒരു ഇവി അവതരിപ്പിക്കാന്‍ ഏതായാലും മാരുതി സുസുക്കിക്ക് പദ്ധതിയില്ല. കോവിഡ് മഹാമാരി ലോകത്ത് സൃഷ്ടിച്ച അനിശ്ചിതത്വത്തില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലാത്തതിനാല്‍ ആ സമയവും ഉറപ്പിക്കാന്‍ സാധിച്ചേക്കില്ല.

Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

വോളിയം വളരെ പ്രധാനമാണെന്നും ഓരോ മാസവും 10,000 യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു മാരുതി ഇവി ഇറക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ മുമ്പ് വ്യക്തമാക്കിയിരുന്നു.

Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

പ്രാദേശികവല്‍ക്കരണവും ഉപഭോക്തൃ സംതൃപ്തിയും ഒരു വലിയ പങ്ക് വഹിക്കേണ്ടതുണ്ടെന്ന് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

'ഇത് ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും മാത്രമല്ല. ബാറ്ററി ഉല്‍പ്പാദനം പ്രാദേശികവല്‍ക്കരിക്കുന്നതിനും ഘടകങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിനുമായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ക്ക് ഇന്‍ഡസ്ട്രി ട്രെന്‍ഡുകളും കൂടി നോക്കേണ്ടതുണ്ട്' ഭാര്‍ഗവ വിശദീകരിച്ചു.

Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

ഒരു ഉപഭോക്താവ് മാരുതിയുടെ ഇവി വാങ്ങുമ്പോള്‍ അതിന് ശേഷം യാതൊരു പ്രശ്നവുമില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടാറ്റയെപ്പോലുള്ളവരോടൊപ്പം നീങ്ങാത്തത് മാരുതിക്ക് നഷ്ടമാകുമോ എന്ന ചോദ്യത്തിന് തങ്ങള്‍ക്ക് യാതൊരു വിഷമവും ഇല്ലെന്നും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള തങ്ങളുടെ പദ്ധതികളുമായി വ്യവസ്ഥാപിതമായി നീങ്ങുകയാണെന്നും അദ്ദേഹം മറുപടി നല്‍കി.

Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണി വളരുകയാണ്. വില്‍പ്പനയുടെ വലിയ പങ്കും ഇരുചക്ര, മുച്ചക്ര വാഹനങ്ങളില്‍ നിന്നാണെങ്കിലും നിരവധി പുതിയ മോഡലുകളുടെ ലോഞ്ചോടെ കാറുകളുടെ കാര്യത്തിലും ഇപ്പോള്‍ നിരവധി ഓപ്ഷനുകളുണ്ട്.

Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

ഇന്ന് എല്ലാ ആഡംബര കാര്‍ നിര്‍മ്മാതാക്കളും കുറഞ്ഞത് ഒരു ഇവി എങ്കിലും ഓഫര്‍ ചെയ്യുന്നുണ്ട്. പാസഞ്ചര്‍ കാര്‍ വിപണിയിലെ മുമ്പന്‍മാരെല്ലാം പതിയെ ഇവികളിലേക്ക് ചുവടുമാറുകയും ചെയ്യുന്നു. എന്നാല്‍ ഇലക്ട്രിക് ടൂ, ത്രീ വീലറുകളുടെ അത്രയും വേഗത ഫോര്‍വീലറുകളുടെ കാര്യത്തില്‍ കാണാനാകില്ല.

Maruti എന്താണ് ഒരു ഇലക്ട്രിക് കാര്‍ ഇറക്കാത്തത്? നിങ്ങള്‍ ഉപഭോക്താക്കൾ തന്നെയാണ് ഒരു കാരണം

ബാറ്ററി വില, ഉല്‍പ്പന്ന വില, അടിസ്ഥാന സൗകര്യങ്ങള്‍, ഇലക്ട്രിക് കാറുകളെ കുറിച്ചുള്ള അവബോധം എന്ന് തുടങ്ങി നിരവധി കാര്യങ്ങളെ ആശ്രയിച്ചാകും ഇലക്ട്രിക് കാറുകള്‍ നമ്മുടെ സമൂഹത്തില്‍ ജനപ്രിയമാകാന്‍ പോകുന്നത്.

Article Published On: Friday, October 28, 2022, 17:59 [IST]
English summary
Customers are the reason behind maruti suzuki not bringing any electric cars to india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X