എസ്-ക്രോസ് നെക്‌സ വെബ്‌സൈറ്റില്‍ നിന്ന് പുറത്ത്; maruti suzuki എന്തോ പ്ലാന്‍ ചെയ്യുന്നുണ്ട്
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുമായി ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്കായി വാഹനപ്രേമികള്‍ എപ്പോഴും കാതുകൂര്‍പ്പിക്കാറുണ്ട്. അടുത്തിടെ മികച്ച മൈലേജ് പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്ത് ഹൈബ്രിഡ് വാഹനമായ ഗ്രാന്‍ഡ് വിറ്റാരയെ അവതരിപ്പിച്ച് മാരുതി തങ്ങളുടെ ലൈനപ്പ് വിപുലീകരിച്ചിരുന്നു. എന്നാല്‍ ഗ്രാന്‍ഡ് വിറ്റാരയുടെ വരവ് മറ്റൊരു മോഡലിനെ ബാധിച്ചതായാണ് പുതിയ വിവരം.

മാരുതി സുസുക്കി ഇപ്പോള്‍ നിശബ്ദമായി എസ്-ക്രോസ് ക്രോസ്ഓവര്‍ നിര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. വാഹന നിര്‍മ്മാതാവ് ഔദ്യോഗിക നെക്സ വെബ്സൈറ്റിലെ പട്ടികയില്‍ നിന്ന് എസ്-ക്രോസിനെ നിശബ്ദമായി ഒഴിവാക്കിയത് ഇതിന് അടിവരയിടുന്നു.

ഇതോടെ, കാര്‍ നിര്‍മ്മാതാക്കളുടെ നെക്‌സ പ്രീമിയം ശ്രേണിയില്‍ അഞ്ച് കാര്‍ മോഡലുകള്‍ മാത്രമായി.
ഇഗ്‌നിസ്, ബലേനോ, സിയാസ്, XL6, അടുത്തിടെ അവതരിപ്പിച്ച ഗ്രാന്‍ഡ് വിറ്റാര എന്നിവയാണ് നെക്‌സ ശ്രേണിയിലുള്ള കാറുകള്‍. എസ്-ക്രോസിന് പകരമായാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എത്തുന്നത്.

മാരുതി സുസുക്കി 2015-ലാണ് എസ്-ക്രോസ് പ്രീമിയം ക്രോസ്ഓവര്‍ പുറത്തിറക്കിയത്. തുടക്കത്തില്‍ ഇത് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ അല്ലെങ്കില്‍ DDIS 320 ഉപയോഗിച്ചാണ് പുറത്തിറക്കിയത്. ഇത് 2017-ന് ശേഷം നിര്‍ത്തലാക്കി. DDIS 200 എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമായിരുന്നു.

രാജ്യത്തുടനീളമുള്ള നിരവധി കാറുകളില്‍ ഈ ഫിയറ്റ് ക്രിസ്ലര്‍-സോഴ്‌സ്ഡ് എഞ്ചിന്‍ വളരെ സാധാരണമായിരുന്നു. ഈ മോട്ടോറിന് 'ഇന്ത്യയുടെ ദേശീയ എഞ്ചിന്‍' എന്ന വിളിപ്പേര് ലഭിച്ചു. അടുത്ത കാലം വരെ മാരുതി സുസുക്കി എസ്-ക്രോസ് 1.5 ലിറ്റര്‍ മെല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഉപയോഗിച്ചാണ് വിറ്റത്.

ഒരു പ്രീമിയം മോഡലായും SX4 സെഡാന്റെ ക്രോസ്ഓവര്‍ വേരിയന്റായും പ്രൊജക്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും ലോഞ്ച് കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് എസ്‌ക്രോസിനോടുള്ള ഇഷ്ടം പോയി. അന്നുമുതല്‍ മോഡലിന്റെ വില്‍പ്പന കുറഞ്ഞുവരികയാണ്. അതിനാലാണ് നിര്‍ത്താന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എസ്-ക്രോസിന്റെ ഒരു യൂണിറ്റ് പോലും മാരുതി സുസുക്കി നിര്‍മ്മിച്ചിട്ടില്ല.

നെക്സ പ്രീമിയം റീട്ടെയില്‍ നെറ്റ്വര്‍ക്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് മാരുതി സുസുക്കി എസ്-ക്രോസ് അപ്രത്യക്ഷമായതില്‍ അതിശയിക്കാനൊന്നുമില്ല. എസ്-ക്രോസിന് പകരമായി ഗ്രാന്‍ഡ് വിറ്റാര വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗ്രാന്‍ഡ് വിറ്റാര ഉള്‍പ്പെടുത്തിയതോടെ ക്രോസ്ഓവര്‍ നിര്‍ത്തലാക്കേണ്ടി വന്നു.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയെക്കുറിച്ച് പറയുമ്പോള്‍, ബ്രാന്‍ഡില്‍ നിന്നുള്ള പ്രീമിയം മിഡ്-സൈസ് എസ്‌യുവി ഓഫറായിട്ടാണ് ഇത് വരുന്നത്. രണ്ട് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഒന്ന് 1.5 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ്, മറ്റൊന്ന് 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് യൂണിറ്റാണ്. അടുത്തിടെ ആഭ്യന്തര വിപണിയില്‍ ഗ്രാന്‍ഡ് വിറ്റാരയുടെ ഡെലിവറികള്‍ ആരംഭിച്ചിരുന്നു.കര്‍ണാടകയിലെ ബിദാദിയിലുള്ള ടൊയോട്ടയുടെ പ്രൊഡക്ഷന്‍ ലൈനുകളില്‍ നിന്നാണ് ഈ മോഡലും പുറത്തിറക്കുന്നത്.

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15C മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 103 bhp കരുത്തും 136.8 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഫൈവ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്.

1.5 ലിറ്റര്‍, 3 സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ TNGA പെട്രോള്‍ എഞ്ചിന്‍ ടൊയോട്ടയില്‍ നിന്നാണ്. ഈ എഞ്ചിന്‍ 5,500 rpm-ല്‍ 92 bhp പവറും 4,400 rpm-ല്‍ 122 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഇത് എസി സിന്‍ക്രണസ് മോട്ടോറുമായി ചേര്‍ന്നാല്‍ 79 bhp കരുത്തും 141 Nm ടോര്‍ക്കും ചേര്‍ന്ന് മൊത്തം 115 bhp പവര്‍ ഔട്ട്പുട്ടും നല്‍കുന്നു. ഇത് 6 സ്പീഡ് സിവിടിയുമായി മാത്രം ജോടിയാക്കിയിരിക്കുന്നു. കൂടാതെ 28 കിമീ/ലി ഇന്ധനക്ഷമത അവകാശപ്പെടുന്നു.

ആറ് മോണോടോണും മൂന്ന് ഡ്യുവല്‍ ടോണും ഉള്‍പ്പെടുന്ന ഒമ്പത് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളാണ് ഗ്രാന്‍ഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നത്. നെക്‌സ ബ്ലൂ, ആര്‍ട്ടിക് വൈറ്റ്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ഗ്രാന്‍ഡിയര്‍ ഗ്രേ, ചെസ്റ്റ്‌നട്ട് ബ്രൗണ്‍, ഒപ്പുലന്റ് റെഡ്, ആര്‍ട്ടിക് വൈറ്റ് വിത്ത് ബ്ലാക്ക്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍ വിത്ത് ബ്ലാക്ക്, ഒപുലന്റ് റെഡ് വിത്ത് ബ്ലാക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications