രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

ഇന്ത്യ ക്രമേണ ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുമ്പോള്‍, രാജ്യത്ത് ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ ഒമ്പത് പ്രധാന നഗരങ്ങളിലായി പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ 2.5 മടങ്ങ് വര്‍ധനയുണ്ടായതായി വൈദ്യുതി മന്ത്രാലയം വെളിപ്പെടുത്തി.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, സൂറത്ത്, പുനെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന മെട്രോ നഗരങ്ങളിലാണ് ഈ പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നത്.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ ഇന്ത്യയില്‍ ഏകദേശം 1,640 പൊതു ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്, അതില്‍ 940 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഈ നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയില്‍ ഈ ഒമ്പത് നഗരങ്ങളിലായി 678 പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഇന്ത്യ ചേര്‍ത്തിട്ടുണ്ട്.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

ഈ വര്‍ഷം ജനുവരി 14-ന് വൈദ്യുതി മന്ത്രാലയം ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിനായി പുതുക്കിയ ഏകീകൃത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറത്തിറക്കിയിരുന്നു. രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണവും ദത്തെടുക്കലും പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം നിരവധി സംരംഭങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഊര്‍ജ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

പബ്ലിക് ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഗണ്യമായി വിപുലീകരിച്ചതോടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു തുടങ്ങിയതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു. സ്വകാര്യ, പൊതു ഏജന്‍സികളെ ഉള്‍പ്പെടുത്തി പബ്ലിക് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം 360 ഡിഗ്രി ശ്രമങ്ങള്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

ഈ കമ്പനികളില്‍ BEE, EESL, PGCIL, NTPC എന്നിവയും ഉള്‍പ്പെടുന്നു. നിരവധി സ്വകാര്യ സ്ഥാപനങ്ങളും ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി മറ്റ് നഗരങ്ങളിലേക്കും കവറേജ് വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികള്‍ നഗരങ്ങളിലും ദേശീയ പാതകളിലുമായി 22,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 10,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കുന്നു.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

മറുവശത്ത് BPCL 7,000 ഇവി ചാര്‍ജറുകള്‍ സ്ഥാപിക്കും, ബാക്കി 5,000 ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ സ്ഥാപിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇതിനകം 439 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു, അടുത്ത വര്‍ഷം 2,000 എണ്ണം കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായും മന്ത്രാലയം വെളിപ്പെടുത്തി.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

BPCL ഇതുവരെ 52 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചപ്പോള്‍ HPCL ഇതുവരെ 382 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഘനവ്യവസായ വകുപ്പ് 25 ഹൈവേകള്‍ക്കും എക്സ്പ്രസ് വേകള്‍ക്കുമായി 1,576 പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഈ ഹൈവേകളുടെ ഇരുവശങ്ങളിലും 25 കിലോമീറ്റര്‍ പരിധിയില്‍ സ്ഥാപിക്കാന്‍ അടുത്തിടെ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

അടുത്തിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 1,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

രാജ്യത്ത് ഇവി വിപ്ലവം സാധ്യമാക്കുന്നതിനായി 1,000 ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ വിജയകരമായി വിന്യസിച്ചതായി ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍ വി.സതീഷ് കുമാര്‍ (മാര്‍ക്കറ്റിംഗ്) പറഞ്ഞു.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 ഫ്യുവല്‍ സ്റ്റേഷനുകളില്‍ ഇവി ചാര്‍ജിംഗ് സൗകര്യം ലഭ്യമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ ഒരുങ്ങുന്നതായി അദ്ദേഹം അറിയിച്ചു.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

ഇത് വൈദ്യുത വാഹനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആശങ്കയില്ലാതെ ആശ്വാസം പകരുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ഓട്ടോമൊബൈല്‍ നിര്‍മാതാക്കള്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്യും.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

ഇന്ത്യന്‍ ഓയില്‍ 2017-ല്‍ നാഗ്പൂരില്‍ പൊതു ഉപയോഗത്തിനായി അതിന്റെ ആദ്യത്തെ ഇവി ചാര്‍ജര്‍ സ്ഥാപിച്ചു. ഇപ്പോള്‍, കമ്പനിയുടെ ചാര്‍ജിംഗ് പോയിന്റുകള്‍ നിരവധി സംസ്ഥാന, ദേശീയ പാതകള്‍ ഉള്‍പ്പെടെ 500-ലധികം പട്ടണങ്ങളിലും നഗരങ്ങളിലും ഉണ്ട്.

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; പ്രധാന നഗരങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2.5 മടങ്ങ് വര്‍ധിച്ചു

കൂടാതെ, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള ഹൈവേകളെ ഇ-ഹൈവേകളാക്കി മാറ്റുന്നതിന് 3,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി ഒരു അടിത്തറ നിര്‍മ്മിക്കാനും കോര്‍പ്പറേഷന്‍ പദ്ധതിയിടുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Monday, February 21, 2022, 19:15 [IST]
English summary
Electric vehicles charging stations doubled in 9 cities read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X