എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

ഇന്ത്യന്‍ വിപണിയില്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍സ് അല്ലെങ്കില്‍ എസ്‌യുവികള്‍ വളരെയധികം പ്രചാരം നേടിയിട്ടുണ്ടെങ്കിലും, മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍സ് അല്ലെങ്കില്‍ എംപിവികള്‍ ശക്തമായ ചുവടുവെപ്പ് തുടരുന്നുവെന്ന് വേണം പറയാന്‍.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

ഇന്ത്യയിലെ മൊത്തം വാഹന വില്‍പ്പനയുടെ ഏകദേശം 10 ശതമാനവും ഇപ്പോഴും എംപിവികളില്‍ നിന്നാണ് വരുന്നത്, 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഈ വിഭാഗം വാര്‍ഷിക വില്‍പ്പനയില്‍ 16 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ, മൊത്തം എംപിവി വില്‍പ്പന 77,244 യൂണിറ്റായിരുന്നു, 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ വിറ്റ 66,865 വാഹനങ്ങളെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ കാണിക്കുന്നതും. മാരുതി സുസുക്കി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, പുതുതായി പുറത്തിറക്കിയ കിയ കാരെന്‍സ് എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആദ്യ മൂന്ന് എംപിവികള്‍.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

ഇപ്പോള്‍, 41 ശതമാനം വിപണി വിഹിതവുമായി മാരുതി സുസുക്കി എര്‍ട്ടിഗ ഈ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നു. മാര്‍ച്ച് 31, 2022 ന് അവസാനിച്ച പാദത്തില്‍, കാര്‍ നിര്‍മ്മാതാവ് എംപിവിയുടെ 31,384 യൂണിറ്റുകള്‍ വിറ്റു, 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ വിറ്റ 28,642 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ സംബന്ധിച്ചിടത്തോളം, രണ്ടാമതാണെങ്കിലും. 19 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയാണിത്.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ വാര്‍ഷിക വില്‍പ്പന 7 ശതമാനം കുറഞ്ഞുവെന്നാണ് കമ്പനി പറയുന്നത്. 2022 ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍, കമ്പനി ഇന്നോവ ക്രിസ്റ്റയുടെ 14,668 യൂണിറ്റുകള്‍ വിറ്റു, 2021 സാമ്പത്തിക വര്‍ഷത്തിലെ അതേ പാദത്തില്‍ വിറ്റ 15,700 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പന പിന്നിലേക്ക് പോയിയെന്ന് വേണം പറയാന്‍.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

എന്നിരുന്നാലും, എംപിവി സ്പെയ്സിലേക്ക് യഥാര്‍ത്ഥത്തില്‍ ജീവന്‍ നല്‍കിയത് കിയ കാരെന്‍സ് ആയിരുന്നു. ഒരു പുതിയ മോഡല്‍ ആണെങ്കിലും, 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ 12,692 യൂണിറ്റ് എംപിവികള്‍ വില്‍ക്കാന്‍ കിയയ്ക്ക് കഴിയുന്നു, 16 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് ഈ മോഡല്‍.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

കിയയുടെ കാര്‍ണിവലിനും 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 25 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു, 968 യൂണിറ്റുകളുമായി ആറാം സ്ഥാനത്താണ് ഈ മോഡല്‍. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കിയ കാര്‍ണിവലിന്റെ 773 യൂണിറ്റുകള്‍ വിറ്റഴിച്ചു. എംപിവി വിഭാഗത്തില്‍ നിലവില്‍ 1 ശതമാനം വിപണി വിഹിതമാണ് എംപിവിക്കുള്ളത്.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

11 ശതമാനം വിപണി വിഹിതവുമായി നാലാം സ്ഥാനത്താണെങ്കിലും, റെനോ ട്രൈബര്‍ പോലും ത്രൈമാസ വില്‍പ്പനയില്‍ 26 ശതമാനം ഇടിവ് രേഖപ്പെടുത്തി, 8,680 യൂണിറ്റുകളായിരുന്നു വില്‍പ്പന. 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ റെനോ ഇന്ത്യ ട്രൈബര്‍ എംപിവിയുടെ 11,768 യൂണിറ്റുകള്‍ വിറ്റഴിച്ചു.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

2022 ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍, മാരുതി സുസുക്കി ഇന്ത്യ XL6-ന്റെ 8,389 യൂണിറ്റുകള്‍ വിറ്റു, 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ വിറ്റ 9,201 യൂണിറ്റുകളെ അപേക്ഷിച്ച് 9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതും നിലവില്‍ എംപിവി വിപണിയില്‍ 11 ശതമാനം വിപണി വിഹിതമാണ്.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

കഴിഞ്ഞ പാദത്തില്‍, മഹീന്ദ്ര മറാസോയുടെ 426 യൂണിറ്റുകള്‍ വിറ്റു, 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ വിറ്റ 550 യൂണിറ്റുകളെ അപേക്ഷിച്ച് 23 ശതമാനം ഇടിവാണ് മറസോയുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1 ശതമാനമാണ് വാഹനത്തിന്റെ വിപണി വിഹിതം.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

അതേസമയം, 2021 ലെ ഇതേ ക്വാര്‍ട്ടറ്റില്‍ വിറ്റ 99 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍, 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ടൊയോട്ട വെല്‍ഫയറിന് 37 യൂണിറ്റ് വില്‍പ്പനയുണ്ടായി, വോളിയത്തില്‍ 63 ശതമാനം ഇടിവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, ഈ കഴിഞ്ഞ പാദത്തില്‍, നിസാന്‍ അതിന്റെ സബ്‌സിഡിയറി ബ്രാന്‍ഡായ ഡാറ്റ്സണിനെ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചു.

എംപിവി വിഭാഗത്തില്‍ 16 ശതമാനം വര്‍ധനവ്; Ertiga, Innova, Carens വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

ബ്രാന്‍ഡ് നിരയില്‍ നിന്നും രാജ്യത്ത് വില്‍പ്പന എത്തിക്കൊണ്ടിരുന്ന എംപിവി മോഡലായിരുന്നു ഗോ പ്ലസ്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനി എംപിവിയുടെ ഒരു യൂണിറ്റ് പോലും വിറ്റഴിച്ചിരുന്നില്ല.

More from DriveSpark

Article Published On: Thursday, May 12, 2022, 18:57 [IST]
English summary
Ertiga innova and carens lead in mpv segment sales grew 16 percentage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X