കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ വാഹന വിപണിയില്‍ അതിവേഗം വളരുന്ന സെഗ്മെന്റായി മാറിയിരിക്കുകയാണ് കോംപാക്ട് എസ്‌യുവികളുടേത്. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ വലിയ സ്വീകാര്യതയാണ് ഈ സെഗ്മെന്റിലെ വാഹനങ്ങള്‍ക്ക് ലഭിക്കുന്നതും.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

സ്ഥലത്തിന്റെയും വിലയുടെയും പഞ്ച് പവര്‍ട്രെയിനുകളുടെയും ഒരു നല്ല സംയോജനമാണ് ഈ സെഗ്മെന്റിനെ മുന്നോട്ട് നയിക്കുന്നതെന്ന് വേണം പറയാന്‍. പുതിയ മോഡലുകള്‍ പുറത്തിറക്കിയിട്ടും ഫോക്‌സ്‌വാഗണ്‍, സ്‌കോഡ തുടങ്ങിയ യൂറോപ്യന്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യമുണ്ടെങ്കിലും, ഈ വിഭാഗത്തില്‍ ഇപ്പോഴും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ തന്നെ ആധിപത്യം പുലര്‍ത്തുന്നുവെന്ന് വേണം പറയാന്‍.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

ഈ സെഗ്മെന്റിന് പ്രാരംഭ വില്‍പ്പന ഉത്തേജനം നല്‍കിയത് റെനോ ഡസ്റ്ററിന്റെ ലോഞ്ചായിരുന്നുവെങ്കിലും, ഹ്യുണ്ടായി ക്രെറ്റ അതിന്റെ നീണ്ട ഫീച്ചറുകളുടെ ലിസ്റ്റും പവര്‍ട്രെയിന്‍ ഓപ്ഷനുകളും ഉപയോഗിച്ച് പെട്ടെന്ന് തന്നെ ഈ സെഗ്മെന്റിലെ ലീഡറായി മാറുകയും ചെയ്തു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

അതേസമയം കഴിഞ്ഞ മാസത്തോടെ ഡസ്റ്റര്‍ ഈ സെഗ്മെന്റില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു. ഡസ്റ്റിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് റെനോ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി കമ്പനി ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും ഈ മോഡലിനെ പോയ മാസം അവസാനത്തോടെ പിന്‍വലിക്കുകയും ചെയ്തു. ഇനി ഈ സെഗ്മിന്റെ വില്‍പ്പന കണക്കുകളിലേക്ക് വന്നാല്‍ ഹ്യുണ്ടായി ക്രെറ്റ തന്നൊണ് 2022 മാര്‍ച്ച് മാസത്തിലും ആധിപത്യം പുലര്‍ത്തിയിരിക്കുന്നത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

ഹ്യുണ്ടായി ക്രെറ്റ (10,532 യൂണിറ്റ്)

ഹ്യുണ്ടായി ക്രെറ്റ ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ്, കൂടാതെ ഇന്ത്യയില്‍ ഹ്യുണ്ടായി മോട്ടോര്‍സിന് പകരം വെക്കാനില്ലാത്ത ആസ്തിയുമാണ്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

2022 മാര്‍ച്ചില്‍ 10,532 യൂണിറ്റ് ക്രെറ്റ എസ്‌യുവിയാണ് ഹ്യുണ്ടായി ഇന്ത്യയില്‍ വിറ്റത്. എന്നിരുന്നാലും, വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലകള്‍ക്കും വിപണിയിലെ പുതിയ എതിരാളികളും എത്തിയതോടെ, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാവിന് 2021 മാര്‍ച്ചില്‍ 2,108 യൂണിറ്റുകള്‍ കൂടുതല്‍ വില്‍ക്കാന്‍ കഴിഞ്ഞതിനാല്‍ എസ്‌യുവിയുടെ വില്‍പ്പന 16 ശതമാനത്തിലധികം കുറഞ്ഞു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

കിയ സെല്‍റ്റോസ് (8,415 യൂണിറ്റുകള്‍)

കിയ സെല്‍റ്റോസ് ഒറ്റയ്ക്ക് ഇന്ത്യയില്‍ കിയ മോട്ടോര്‍സിന് അടിത്തറ പാകിയ വാഹനമാണ്. ഫീച്ചറുകളുടെ നീണ്ട പട്ടികയും ആകര്‍ഷകമായ വില നിര്‍ണ്ണയവും എസ്‌യുവിയെ ഇന്ത്യന്‍ വാഹന വിപണിയില്‍ തല്‍ക്ഷണം ഹിറ്റാക്കി.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

കോംപാക്ട് എസ്‌യുവി വാങ്ങുന്നവര്‍ക്കിടയില്‍ കിയ സെല്‍റ്റോസ് ഇപ്പോഴും ഒരു ജനപ്രിയ ചോയിസാണെങ്കിലും, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ക്ക് 2022 മാര്‍ച്ചില്‍ 8,415 യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞെങ്കിലും 20 ശതമാനത്തിലധികം വില്‍പ്പന കുറഞ്ഞുവെന്നാണ് കണക്ക്. പോയ വര്‍ഷം ഇതേ കളയവില്‍ വിറ്റ 10,000 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ ഇടിവ് വ്യക്തമാകുന്നത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

മാരുതി സുസുക്കി എസ്-ക്രോസ് (2,674 യൂണിറ്റുകള്‍)

മാരുതി സുസുക്കി നിശ്ചയിച്ചിട്ടുള്ള നിലവാരമനുസരിച്ച് മാരുതി സുസുക്കി എസ്-ക്രോസ് വില്‍പ്പന കണക്കുകള്‍ മോശമാണെങ്കിലും, നിലവില്‍ അതിന്റെ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മോഡലാണിത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

2022 മാര്‍ച്ചില്‍, ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മാതാവ് ഈ എസ്‌യുവിയുടെ 2,674 യൂണിറ്റുകള്‍ വിറ്റുവെന്നാണ് അറിയിച്ചിരിക്കുന്നത്. അതിന്റെ ഫലമായി വാര്‍ഷിക വില്‍പ്പനയില്‍ ഏകദേശം 6 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

സ്‌കോഡ കുഷാക്ക് (2,499 യൂണിറ്റുകള്‍)

സ്‌കോഡയുടെ വില്‍പ്പനയെ ഇന്ത്യന്‍ വിപണിയില്‍ മാറ്റിമറിച്ചൊരു മോഡലാണ് കുഷാക്ക്. ഈ 5 സീറ്റര്‍ എസ്‌യുവിയുടെ ലോഞ്ച് ഒറ്റയടിക്ക് സ്‌കോഡയുടെ ഇന്ത്യയിലെ വില്‍പ്പന കണക്കുകള്‍ മെച്ചപ്പെടുത്തി.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

ഹ്യുണ്ടായി ക്രെറ്റയുടെയും കിയ സെല്‍റ്റോസിന്റെയും വില്‍പ്പന കണക്കുകളെ സ്‌കോഡ കുഷാക്ക് ഇതുവരെ വെല്ലുവിളിച്ചിട്ടില്ലെങ്കിലും, 2022 മാര്‍ച്ചില്‍ 2,499 യൂണിറ്റുകള്‍ വിറ്റഴിച്ച് ചെക്ക് വാഹന നിര്‍മാതാവ് എസ്‌യുവി വിപണിയുടെ ഗണ്യമായ ഒരു ഭാഗം വിജയകരമായി കൈക്കലാക്കിയെന്ന് വില്‍പ്പന കണക്കുകള്‍ കാണിക്കുന്നു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ (2,390 യൂണിറ്റുകള്‍)

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ സ്‌കോഡ കുഷാക്കിന് ഏതാണ്ട് സമാനമാണ്. കൂടാതെ, കുഷാക്കിനെപ്പോലെ, ഇന്ത്യന്‍ വാഹന വിപണിയില്‍ ഫോക്‌സ്‌വാഗണിന് നഷ്ടപ്പെട്ട ട്രാക്ഷന്‍ നേടാന്‍ ടൈഗൂണ്‍ സഹായിക്കുകയും ചെയ്തു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

വിപണിയില്‍ താരതമ്യേന പുതിയ എസ്‌യുവി ആണെങ്കിലും, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ വില്‍പ്പന കണക്കുകള്‍ 2022 മാര്‍ച്ചില്‍ 2,390 യൂണിറ്റായിരുന്നു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

എംജി ആസ്റ്റര്‍ (2,248 യൂണിറ്റുകള്‍)

എംജി ആസ്റ്റര്‍ എസ്‌യുവികളുടെ ആവശ്യം പോയ മാസം വര്‍ധിപ്പിച്ചൊരു മോഡലായിരുന്നു. എന്നിരുന്നാലും സമീപകാലങ്ങളിലെ സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമവും അതിന്റെ പൂര്‍ണ്ണമായ വില്‍പ്പന കണക്കുകളെ തടസ്സപ്പെടുത്തി. എന്നിരുന്നാലും, ഒരു പുതിയ എസ്‌യുവി ആയിരുന്നിട്ടും, 2022 മാര്‍ച്ചില്‍ 2,248 യൂണിറ്റ് എംജി ആസ്റ്റര്‍ വില്‍ക്കാന്‍ എംജിക്ക് കഴിഞ്ഞു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

നിസാന്‍ കിക്‌സ് (65 യൂണിറ്റുകള്‍)

നിസാന്‍ കിക്‌സിന് ഹ്യുണ്ടായി ക്രെറ്റയ്ക്ക് യോഗ്യമായ എതിരാളിയാകാമായിരുന്നു. എന്നിരുന്നാലും, ഫോക്കസിന്റെ അഭാവവും മോശം തന്ത്രങ്ങളും എസ്‌യുവിയെ അതിന്റെ പൂര്‍ണ്ണ ശേഷിയിലെത്തുന്നതില്‍ നിന്ന് തടഞ്ഞുവെന്ന് പറയുന്നതാകും ശരി.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

നിര്‍മാതാവിന്റെ പിഴവുകളുടെ ഒരു പരമ്പരയാണ് ഇന്ന് വാഹനത്തിന്റെ വില്‍പ്പന ഇത്തരത്തില്‍ ഇടിയാന്‍ കാരണമായിരിക്കുന്നത്. നിസാന് 2022 മാര്‍ച്ചില്‍ 65 യൂണിറ്റ് കിക്‌സ് എസ്‌യുവികള്‍ വില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ, വര്‍ഷത്തില്‍ വില്‍പ്പനയില്‍ ഏകദേശം 54 ശതമാനം ഇടിവുണ്ടായതായും കമ്പനി പറയുന്നു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

റെനോ ഡസ്റ്റര്‍ (0 യൂണിറ്റുകള്‍)

ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ക്ക് മികച്ച വില്‍പ്പന സൃഷ്ടിച്ചിരുന്ന സുഖകരവും എന്നാല്‍ കാഴ്ചയില്‍ പരുക്കന്‍ രൂപവും സൃഷ്ടിച്ചിരുന്ന വാഹനമായിരുന്നു റെനോ ഡസ്റ്റര്‍. എന്നിരുന്നാലും, യോഗ്യമായ അപ്ഡേറ്റുകളുടെ അഭാവവും പൊരുത്തമില്ലാത്ത തന്ത്രങ്ങളും വാഹനത്തെ നിലവിലെ അവസ്ഥയിലേക്ക് നയിച്ചു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ സ്ഥാനം വിട്ടുനല്‍കാതെ Hyundai Creta; വില്‍പ്പന കണക്കുകള്‍ ഇതാ

എതിരാളികള്‍ എത്ര പേര്‍ സെഗ്മെന്റില്‍ എത്തിയാലും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഈ വിഭാഗത്തില്‍ വ്യക്തമായ മേല്‍ക്കൈയുണ്ട്, ഈ ആധിപത്യം കുറച്ച് വര്‍ഷത്തേക്ക് തുടരുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, April 11, 2022, 13:08 [IST]
English summary
Find here best selling compact suvs in march 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X