Toyota Hilux; ലോഞ്ച് തീയത്, വില, വാറന്റി, ബുക്കിംഗ്, ഡെലിവറി വിശദാംശങ്ങള്‍ ഇതാ
ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട ഹൈലക്സ് പിക്കപ്പ് ട്രക്ക് രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇപ്പോള്‍ വാഹനത്തിന്റെ അവതരണം, വാറന്റി, ബുക്കിംഗ്, വില നിര്‍ണ്ണയം, ഡെലിവറി ടൈംലൈന്‍ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് സുപ്രധാന വിവരങ്ങള്‍ ഡ്രൈവ്‌സ്പാര്‍ക്കിന് ലഭിക്കുകയുണ്ടായി.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2022 ജനുവരി 20-ന് ഇന്ത്യന്‍ വിപണിയില്‍ വാഹനം അവതരിപ്പിക്കുമെന്നാണ് ഉറവിടങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഹൈലക്‌സ് പിക്കപ്പ് ട്രക്കിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് ടൊയോട്ട ഹൈലക്സ്. 1968-ല്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം 200 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച ലോകത്തിലെ ഏറ്റവും വിജയകരമായ വാഹനങ്ങളിലൊന്നാണിതെന്ന ഖ്യാതിയും ഹൈലക്‌സിനുണ്ടെന്ന് വേണം പറയാന്‍.

നിലവില്‍ ലോകമെമ്പാടുമുള്ള 180 രാജ്യങ്ങളില്‍ ഇത് വിറ്റഴിക്കപ്പെടുന്നു, ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച പിക്കപ്പ് ട്രക്കാണിത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ടൊയോട്ട പിക്കപ്പ് ട്രക്കിനെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന് തുടങ്ങിയിരുന്നു. ഇപ്പോള്‍, ഡ്രൈവ്സ്പാര്‍ക്ക് എക്സ്‌ക്ലൂസീവ് ആയി, വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ടൊയോട്ട ഹൈലക്സിനെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

ടൊയോട്ട ഹൈലക്‌സ് ഇന്ത്യ ലോഞ്ച്, ബുക്കിംഗ്, ഡെലിവറി, ടെസ്റ്റ് ഡ്രൈവ്: വിശദാംശങ്ങള്‍
ടൊയോട്ട ഹൈലക്‌സിന്റെ പ്രീ-ബുക്കിംഗ് ഇതിനകം തന്നെ രാജ്യത്ത് തുറന്നിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പിക്കപ്പ് ട്രക്ക് 2022 ജനുവരി 20-ന് ലോഞ്ച് ചെയ്യുമെന്നാണ് ലഭിച്ചിരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വാഹനത്തിന്റെ ഡെലിവറി 2022 മാര്‍ച്ചിലാകും ആരംഭിക്കുക, കൂടാതെ ടെസ്റ്റ് ഡ്രൈവുകളും മാര്‍ച്ചില്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. ഒരു ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി ടൊയോട്ട ഹൈലക്സ് ബുക്ക് ചെയ്യാം.

ടൊയോട്ട ഹൈലക്സിന്റെ വില
ടൊയോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട ഇന്നോവ എന്നിവയുടെ അതേ പ്ലാറ്റ്ഫോമിലാണ് ടൊയോട്ട ഹൈലക്സ് നിര്‍മ്മിച്ചിരിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണറിന് നിലവില്‍ 31.39 ലക്ഷം മുതല്‍ 39.28 ലക്ഷം വരെയാണ് വില. 16.89 ലക്ഷം മുതല്‍ 25.32 ലക്ഷം വരെയാണ് ടൊയോട്ട ഇന്നോവയുടെ വില.

ടൊയോട്ട ഹൈലക്സ് ഇതിന് ഇടയില്‍ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോള്‍, C-എസ്‌യുവി സെഗ്മെന്റിലെ മറ്റ് എസ്‌യുവികള്‍ക്ക് എതിരാളിയായി വില നല്‍കുമെന്ന് ഉറവിടങ്ങള്‍ വെളിപ്പെടുത്തി. ഈ റിപ്പോര്‍ട്ട് അനുസരിച്ച്, ടൊയോട്ട ഹൈലക്സിന്റെ വില 18 ലക്ഷം മുതല്‍ 26 ലക്ഷം രൂപ വരെയായിരിക്കുമെന്ന് വ്യക്തമാണ്.

ഹൈലക്സ് എഞ്ചിന്‍ & ഗിയര്‍ബോക്‌സ്
ടൊയോട്ട ഇന്നോവ, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയുമായി പങ്കിടുന്ന 2.8 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഹൈലക്സിന് കരുത്ത് പകരുന്നത്. ഇത് മാനുവല്‍ ഗിയര്‍ബോക്‌സുമായോ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായോ ജോടിയാക്കാം. മികച്ച ഇന്‍-ക്ലാസ് പവറും ടോര്‍ക്ക് കണക്കുകളും ഇതിന് ഉണ്ടായിരിക്കുമെന്ന് ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നു.

ഹൈലക്സ് ചാസി & പ്ലാറ്റ്‌ഫോം
ടൊയോട്ടയുടെ IMV (നൂതന മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) പ്ലാറ്റ്ഫോമിലായിരിക്കും ടൊയോട്ട ഹൈലക്സിന്റെ നിര്‍മാണം. ഈ പ്ലാറ്റ്‌ഫോം ടൊയോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയ്ക്കും അടിവരയിടുന്നു.

അതിനാല്‍, എഞ്ചിനും ഗിയര്‍ബോക്‌സും ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഭാഗങ്ങളും ഈ മൂന്ന് വാഹനങ്ങള്‍ക്കിടയില്‍ പങ്കിടും. ബാംഗ്ലൂരിനടുത്തുള്ള ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്ലാന്റിലാണ് ടൊയോട്ട ഹൈലക്സിന്റെ നിര്‍മാണം.

ഹൈലക്സ് ആക്സസറികള്‍
ടൊയോട്ട ഹൈലക്സ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആക്സസറൈസ് ചെയ്ത വാഹനങ്ങളില്‍ ഒന്നാണ്. ലോകമെമ്പാടുമുള്ള താല്‍പ്പര്യമുള്ളവര്‍ അവരുടെ അഭിരുചിക്കനുസരിച്ച് അവരുടെ ഹൈലക്‌സ് ഇഷ്ടാനുസൃതമാക്കാന്‍ ഇഷ്ടപ്പെടുന്നു.

കൂടാതെ ഇന്ത്യയില്‍ പിക്കപ്പ് ട്രക്ക് വാങ്ങുന്നവര്‍ക്കായും ഇത്തരരം ആക്സസറികള്‍ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനായി മാത്രം ക്യൂറേറ്റ് ചെയ്ത നിരവധി ആക്സസറികള്‍ ടൊയോട്ടയ്ക്കുണ്ട്, ഡെലിവറി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഈ ആക്സസറികള്‍ 2022 മാര്‍ച്ചില്‍ ലഭ്യമാകും.

ഹൈലക്സ് കളര്‍ ഓപ്ഷനുകള്‍
ഇമോഷണല്‍ റെഡ്, ഗ്രേ മെറ്റാലിക്, വൈറ്റ് പേള്‍ സിഎസ്, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ടൊയോട്ട ഹൈലക്സ് ലഭ്യമാക്കും.

ഹൈലക്സ് വാറന്റി
ടൊയോട്ട ഹൈലക്സിന് 3 വര്‍ഷം / 1,00,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ലഭിക്കും. വാറന്റി 5 വര്‍ഷം / 2,20,000 കിലോമീറ്റര്‍ വരെ നീട്ടാനും സാധിക്കും. വിപുലീകൃത വാറന്റിയുടെ വില 2022 ജനുവരി 20-ന് വെളിപ്പെടുത്തുമെന്നാണ് ഉറവിടങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








