സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

കഴിഞ്ഞ കുറച്ച് നാളുകളായി മികച്ച മോഡലുകള്‍ വിപണിയില്‍ എത്തിച്ച് ഉപഭോക്താക്കളുടെ ജനപ്രീതി തിരിച്ച് പിടിക്കുകയാണ് നിര്‍മാതാക്കളായ മഹീന്ദ്ര. വളരെ പ്രശസ്തമായ ബ്രാന്‍ഡായി സ്വയം സ്ഥാപിക്കാന്‍ മഹീന്ദ്ര സമീപ വര്‍ഷങ്ങളില്‍ വിപുലമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

കമ്പനി ആഗോള നിലവാരവുമായി പൊരുത്തപ്പെടുകയും കാലക്രമേണ ചില മികച്ച കാറുകള്‍ പുറത്തിറക്കുകയും ചെയ്തു. മഹീന്ദ്ര XUV700, സ്‌കോര്‍പിയോ N തുടങ്ങിയ കാറുകള്‍ കമ്പനിക്ക് കണ്ണഞ്ചിപ്പിക്കുന്ന റെക്കോര്‍ഡ് വില്‍പ്പനയാണ് കൊണ്ടുവന്നത്.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

ഇപ്പോള്‍, ഇവി സെഗ്മെന്റില്‍ പുതിയ അഭിലാഷങ്ങളോടെ, ബ്രാന്‍ഡ് അടുത്തിടെ അതിന്റെ ബോണ്‍ ഇലക്ട്രിക് കാറുകള്‍ വെളിപ്പെടുത്തി. ഇവികള്‍ മുതല്‍ എസ്‌യുവികള്‍ വരെ, വിപണിയില്‍ ചില പുതിയ കാറുകള്‍ കമ്പനി പ്ലാന്‍ ചെയ്തിട്ടുണ്ട്. അതിനാല്‍, വരും മാസങ്ങളില്‍ വിപണിയിലെത്താന്‍ പോകുന്ന ചില പുതിയ മഹീന്ദ്ര കാറുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്

മഹീന്ദ്ര TUV300 പ്ലസ് പുതിയ നെയിംപ്ലേറ്റുമായി തിരികെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ബൊലേറോ നിയോ പ്ലസ് എന്ന് പേരിടും, ബൊലേറോ നിയോയില്‍ നിന്ന് സ്റ്റൈലിങ്ങും ബോഡി ഡിസൈന്‍ പ്രചോദനവും ഈ മോഡലും ഏറ്റെടുക്കും.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

ബൊലേറോ നിയോ പ്ലസ്, ഒരു വലിയ എക്‌സ്റ്റീരിയര്‍ എന്നിവയ്ക്കൊപ്പം 9-സീറ്റര്‍ സജ്ജീകരണം പൂര്‍ത്തിയാക്കുന്നതിന് 4-സീറ്റര്‍ കപ്പാസിറ്റിയുള്ള മൂന്നാമത്തെ നിരയെ ഉള്‍ക്കൊള്ളും. ബൊലേറോ നിയോ പ്ലസ് 400 mm (നീളം), 40 mm (വീതി) എന്നിവയില്‍ ബൊലേറോ നിയോയെക്കാള്‍ വലുതായിരിക്കും.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

ഈ എസ്‌യുവിക്ക് 118 bhp കരുത്തും 280 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ mHaWk ഡീസല്‍ എഞ്ചിന്‍ നിലനിര്‍ത്താനാകും. ലോഞ്ച് ചെയ്തതിന് ശേഷം ഏറ്റവും താങ്ങാനാവുന്ന 9-സീറ്റര്‍ ലാഡര്‍-ഓണ്‍-ഫ്രെയിം എസ്‌യുവിയായിരിക്കും ഇത്. ഈ എസ്‌യുവി അടുത്ത വര്‍ഷം എപ്പോഴെങ്കിലും ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

മഹീന്ദ്ര XUV400

സെപ്തംബര്‍ 6-ന് അവതരിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മഹീന്ദ്ര, ഈ കാറിനൊപ്പം ടാറ്റ നെക്സോണ്‍ ഇവി, എംജി ZS ഇവി എന്നിവയെ നേരിടാന്‍ ഒരുങ്ങുകയാണ്.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

മഹീന്ദ്ര XUV400 4.2 മീറ്റര്‍ നീളമുള്ള ഒരു സമ്പൂര്‍ണ ഇലക്ട്രിക് കാറായിരിക്കും. ഈ ഇവി യഥാര്‍ത്ഥ SsangYong Tivoli പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കണക്റ്റഡ് കാര്‍ ടെക്, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ADAS എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ് മഹീന്ദ്ര ഈ ഇവിക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

മാത്രമല്ല, റേഞ്ചിനെയും ബാറ്ററി നമ്പറുകളെയും കുറിച്ച് നിലവില്‍ കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ഈ ഇവിയില്‍ സെഗ്മെന്റ്-ലീഡിംഗ് ശ്രേണി കണക്കുകളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. വിപണിയില്‍ എത്തുമ്പോള്‍ വില ഏകദേശം 18 ലക്ഷം രൂപയില്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നാണ് (എക്‌സ്‌ഷോറൂം) പ്രതീക്ഷിക്കുന്നത്.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ്

മഹീന്ദ്ര XUV300-ന്റെ കൂടുതല്‍ പെര്‍ഫോമെന്‍സ് പതിപ്പായിട്ടാകും ഇത് വിപണിയില്‍ എത്തുക. 2020 ഓട്ടോ എക്സ്പോയില്‍ അനാച്ഛാദനം ചെയ്ത സ്പോര്‍ട്സ് വേരിയന്റിന് പുറംഭാഗത്ത് സ്പോര്‍ട്സ് ലിവറി ലഭിക്കാന്‍ സാധ്യതയുണ്ട്.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

കൂടാതെ, ഇതിന് സ്പോര്‍ട് വിനൈല്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍, എസി വെന്റുകളിലും കാറിന്റെ മറ്റ് ഇന്റീരിയര്‍ പാനലുകളിലും ചില ചുവന്ന നിറങ്ങള്‍ ഉള്‍പ്പെടുത്താം. എഞ്ചിനിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

ഈ വേരിയന്റിന് 128 bhp കരുത്തും 230 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ഡയറക്ട് ഇഞ്ചക്ഷനും ഓവര്‍ബൂസ്റ്റ് സാങ്കേതികവിദ്യയും ഉള്ള 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് നല്‍കുന്നത്.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

എന്നിരുന്നാലും, ഏറ്റവും പുതിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, പൂര്‍ണ്ണമായ സജ്ജീകരണം, ഒരു പ്രത്യേക വേരിയന്റിനായി പ്രദര്‍ശിപ്പിക്കുന്നതിന് പകരം, XUV300 ഫെയ്‌സ്‌ലിഫ്റ്റിന് കരുത്ത് പകരും. എന്നിരുന്നാലും, വ്യക്തമായ സ്ഥിരീകരണത്തിനായി കൂടുതല്‍ കാത്തിരിക്കണം.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

മഹീന്ദ്ര eKUV100

eKUV100 വിപണിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ്. എന്നിരുന്നാലും, ഇതിന്റെ അവതരണം സംബന്ധിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്യുന്നുണ്ട്.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

2022 ഓട്ടോ എക്സ്പോയില്‍ മോഡലിനെ കമ്പനി വെളിപ്പെടുത്തിയിരുന്നു. കാറിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകളെക്കുറിച്ചുള്ള ചില വിശദാംശങ്ങള്‍ കമ്പനി നല്‍കിയിരുന്നു. ഏകദേശം 150 kms റേഞ്ച് തിരികെ തരാന്‍ കഴിയുന്ന 15.9kWh ബാറ്ററി പാക്കില്‍ ഇത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്‌കോര്‍പിയോ ക്ലാസിക്കില്‍ അവസാനിക്കുന്നില്ല; Mahindra-യില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഇതൊക്കെ

നിലവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച്, ഈ വര്‍ഷാവസാനത്തോടെ ഈ ഇവി ലോഞ്ച് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, ബ്രാന്‍ഡില്‍ നിന്ന് കൂടുതല്‍ സ്ഥിരീകരണമൊന്നുമില്ലാത്തതിനാല്‍, ഇപ്പോള്‍ ഒന്നും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് വേണം പറയാന്‍.

More from DriveSpark

Article Published On: Tuesday, August 23, 2022, 21:13 [IST]
English summary
Find here some cars what s next from mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X