2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

2022-ല്‍ വലിയ പദ്ധതികളുമായി കളം നിറയുകയാണ് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട. ഇതിന്റെ ആദ്യപടിയെന്നോണം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഏകദേശം 41.70 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ഈ പ്രീമിയം സെഡാനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. പിന്നാലെ തന്നെ പിക്ക്-അപ്പ് വിഭാഗത്തിലേക്ക് ഹൈലക്‌സ് എന്നൊരു മോഡലിനെക്കൂടി കമ്പനി അവതരിപ്പിച്ചിരുന്നു.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

അധികം വൈകാതെ തന്നെ മാരുതിയില്‍ നിന്നുള്ള അര്‍ബന്‍ ക്രൂയിസര്‍, ഗ്ലാന്‍സ മോഡലുകളിലും കമ്പനി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഇത്തരത്തില്‍ ഏതാനും പുതിയ മോഡലുകളെ ഈ വര്‍ഷം വിപണിയില്‍ എത്തിച്ച് വിപണിയില്‍ സജീവമാകുകയാണ് ടൊയോട്ട.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ പ്രീമിയം സെഡാനെ കമ്പനി നവീകരിക്കുന്നത്. നവീകരണം കൊണ്ടുവന്നിട്ടുണ്ടെങ്കിലും വളരെ പരിമിതമാണെന്ന് വേണം പറയാന്‍.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

അധികം വൈകാതെ തന്നെ വാഹനത്തിന്റെ ഡെലിവറികള്‍ കമ്പനി രാജ്യത്ത് ആരംഭിക്കുകയും ചെയ്യും. അതിന് മുന്നോടിയായി പുതിയ കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റിലെ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

തലമുറ

ടൊയോട്ട 'കാമ്രി' നെയിംപ്ലേറ്റ് ആദ്യമായി 1979-ലാണ് അവതരിപ്പിക്കുന്നത്. 1980 ജനുവരിയില്‍ ടൊയോട്ട സെലിക്ക കാമ്രി എന്ന പേരില്‍ അതിന്റെ വില്‍പ്പന അരങ്ങേറി. 1982-ല്‍, ടൊയോട്ട ആദ്യ തലമുറ ടൊയോട്ട കാമ്രി അവതരിപ്പിച്ചു.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

മുമ്പ് അവതരിപ്പിച്ച 'സെലിക്ക കാമ്രി'യില്‍ നിന്ന് വ്യത്യസ്തമായി, 1982 ടൊയോട്ട കാമ്രി ഒരു ഫ്രണ്ട്-വീല്‍ ഡ്രൈവ് മോഡലായിരുന്നു. 2022-ലേക്ക് തിരിച്ചെത്തിയാല്‍, 2019-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം എട്ടാം തലമുറ ടൊയോട്ട കാമ്രിയുടെ രണ്ടാമത്തെ അപ്ഡേറ്റാണിത്.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്ന മോഡല്‍ 2020 അവസാനത്തോടെ ആഗോളതലത്തില്‍ അവതരിപ്പിച്ചതിനു സമാനമാണെന്ന് വേണം പറയാന്‍.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഡിസൈന്‍

മിക്ക ഫെയ്‌സ്‌ലിഫ്റ്റുകളെയും പോലെ, 2022 അപ്ഡേറ്റ് അകത്തും പുറത്തും കുറച്ച് അധിക ഫീച്ചറുകള്‍ക്കൊപ്പം കുറച്ച് കോസ്‌മെറ്റിക് മാറ്റങ്ങളും കൊണ്ടുവരുന്നു. ടൊയോട്ട കാമ്രി ഹൈബ്രിഡ് ഇപ്പോള്‍ അല്‍പ്പം സ്പോര്‍ടിയും സമകാലികവുമായി തോന്നുകയും ചെയ്യുന്നു.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ക്രോം കുറവുള്ള സ്ലീക്കര്‍-ലുക്ക് ഫ്രണ്ട് ഗ്രില്‍ ഉപയോഗിച്ചാണ് ഈ സ്‌പോര്‍ട്ടിയര്‍ ലുക്ക് കൈവരിക്കുന്നത്. ഇതുകൂടാതെ, അപ്ഡേറ്റ് ചെയ്ത ടൊയോട്ട കാമ്രി ഹൈബ്രിഡിന് വലിയ എയര്‍ ഇന്‍ടേക്കുകളുള്ള റീപ്രൊഫൈല്‍ ചെയ്ത ഫ്രണ്ട് ബമ്പറുകള്‍ ലഭിക്കുന്നു.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വശങ്ങളിലേക്ക് നീങ്ങുമ്പോള്‍, സൈഡ് പ്രൊഫൈല്‍ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമാണ്, എന്നിരുന്നാലും, അപ്ഡേറ്റ് ഒരു പുതിയ ഡ്യുവല്‍-ടോണ്‍ 18-ഇഞ്ച് അലോയ് വീലുകളുടെ ഒരു പുതിയ സെറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

പിന്നിലേക്ക് വരുമ്പോള്‍ അപ്ഡേറ്റ് ചെയ്ത 2022 കാമ്രി ഹൈബ്രിഡിന്, എല്‍ഇഡി ടെയില്‍ലാമ്പുകളും ഇതില്‍ ഇരുണ്ട ഇന്‍സെര്‍ട്ടുകളും ലഭിക്കുന്നു. ഇതിന് അല്‍പ്പം ഷാര്‍പ്പായിട്ടുള്ള റിയര്‍ ബമ്പറും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതൊക്കെ വാഹനത്തെ കുറച്ചുകൂടി സ്പോര്‍ട്ടിയായി കാണുന്നതിന് വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഇന്റീരിയര്‍ & ഫീച്ചറുകള്‍

അകത്തളത്തില്‍, പുതിയ 2022 ടൊയോട്ട കാമ്രി ഹൈബ്രിഡിന് നവീകരണത്തിന്റെ ഭാഗമായി കുറച്ച് പുതിയ ഫീച്ചറുകള്‍ കൂടി ലഭിക്കുന്നു, അപ്ഡേറ്റ് ചെയ്ത ടൊയോട്ട കാമ്രി ഹൈബ്രിഡ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയ്ക്കൊപ്പം പുതിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

അതിനുപുറമെ, 9-സ്പീക്കര്‍ JBL ഓഡിയോ സിസ്റ്റത്തോടൊപ്പമാണ് പുതിയ സംവിധാനം വരുന്നത്. കൂടാതെ, പുതിയ അപ്ഡേറ്റ് ചെയ്ത പതിപ്പില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മെമ്മറി ഫംഗ്ഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവയും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

മറ്റ് കൂട്ടിച്ചേര്‍ക്കലുകള്‍ നോക്കിയാല്‍ ഇലക്ട്രോണിക് സണ്‍റൂഫ്, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, പവര്‍ റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, പവര്‍ സണ്‍ഷെയ്ഡുകള്‍ എന്നിവയുണ്ട്. മുന്‍വശത്തെ എസി വെന്റുകള്‍ ഇപ്പോള്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

സുരക്ഷ

സുരക്ഷയുടെ അടിസ്ഥാനത്തില്‍, നവീകരിച്ച 2022 ടൊയോട്ട കാമ്രി ഹൈബ്രിഡ്, ഒമ്പത് എയര്‍ബാഗുകള്‍, ABS വിത്ത് EBD, ESP, ബാക്ക് ഗൈഡ് മോണിറ്ററുള്ള പാര്‍ക്ക് അസിസ്റ്റ്, VSC, TC, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹില്‍-സ്റ്റാര്‍ട്ട് തുടങ്ങിയ മുന്‍നിര സുരക്ഷാ സവിശേഷതകളുമായാണ് വരുന്നത്.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

എഞ്ചിന്‍ & വാറന്റി

അപ്ഡേറ്റ് ചെയ്ത 2022 ടൊയോട്ട കാമ്രി ഹൈബ്രിഡ് 2.5-ലിറ്റര്‍ 4-സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നു. ഈ എഞ്ചിന്‍ 178.5 bhp കരുത്തും 221 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

പെട്രോള്‍ എഞ്ചിന് 88 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ലഭിക്കുന്നണ്ട്. ഇവ രണ്ടും കൂടി സംയുക്തമായി, 215 bhp കരുത്തും 202 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ, ടൊയോട്ട കാമ്രി ഹൈബ്രിഡ് സ്പോര്‍ട്ട്, ഇക്കോ, നോര്‍മല്‍ എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളുമായാണ് വരുന്നത്.

2022 Toyota Camry Hybrid-നെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ടൊയോട്ടയുടെ ഔദ്യോഗിക പത്രക്കുറിപ്പ് പ്രകാരം, പുതിയ കാമ്രിയുടെ ഹൈബ്രിഡ് ബാറ്ററി 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറന്റിയോടെയാണ് വരുന്നത്. കൂടാതെ, 2022 കാമ്രി ഹൈബ്രിഡിന് 3 വര്‍ഷം / 1,00,000 കിലോമീറ്റര്‍ വാറന്റി ടൊയോട്ട നല്‍കുന്നത് തുടരുകയും ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Find here some top highlights about the 2022 toyota camry hybrid
Story first published: Tuesday, January 25, 2022, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X