Maruti Suzuki Swift സിഎന്‍ജി; പ്രധാന ഹൈലൈറ്റുകള്‍ ഇതാ
നിര്‍മാതാക്കായ മാരുതി സുസുക്കി ഒടുവില്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഈ മോഡലിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മികച്ച കുറച്ച് കാര്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നത്.

വേരിയന്റ് & വില
പെട്രോളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സാധാരണ മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ നിന്ന് വ്യത്യസ്തമായി, പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി S-സിഎന്‍ജി വെറും രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ് - VXi, ZXi. ഇതിനര്‍ത്ഥം മാരുതി സുസുക്കി സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് മിഡ്, ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ.

വിലയിലേക്ക് വരുമ്പോള്‍, മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജി VXi വേരിയന്റിന് 7.77 ലക്ഷം രൂപയാണ് വില എക്‌സ്‌ഷോറൂം വില വരുന്നത്, അതേസമയം മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജി ZXi വേരിയന്റിന് 8.45 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

വിലകള്‍ തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍, സ്റ്റാന്‍ഡേര്‍ഡ് മാരുതി സുസുക്കി സ്വിഫ്റ്റിന് അടിസ്ഥാന LXi വേരിയന്റിന് 5.91 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

അതേസമയം സ്റ്റാന്‍ഡേര്‍ഡ് മാരുതി സുസുക്കി സ്വിഫ്റ്റ് VXi വേരിയന്റിന് 6.82 ലക്ഷം രൂപയും, സ്വിഫ്റ്റ് ZXi വേരിയന്റിന് 7.50 ലക്ഷം രൂപയുമാണ് എക്സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

സബ്സ്ക്രിപ്ഷന്‍ പ്ലാന്‍
മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ വില്‍പ്പന കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനായി, ഇന്‍ഡോ-ജാപ്പനീസ് വാഹന നിര്‍മാതാവ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളും ഇതിനൊപ്പം അവതരിപ്പിക്കുന്നുണ്ട്.

മാരുതി സുസുക്കിയുടെ ഈ പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ എല്ലാം ഉള്‍ക്കൊള്ളുന്ന സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാമാണ്. മാരുതി സുസുക്കി പറയുന്നതനുസരിച്ച്, പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ആരംഭിക്കുന്നത് വെറും 16,499 രൂപയില്‍ നിന്നാണ്. ഈ വിലയില്‍, സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പല ഭാവി വാങ്ങുന്നവര്‍ക്കും ഒരു പ്രായോഗിക ബദലാണെന്നും കമ്പനി അഭിപ്രായപ്പെടുന്നു.

എഞ്ചിന്‍
പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജിക്ക് കരുത്തേകുന്നത് 1.2 ലിറ്റര്‍, 4 സിലിണ്ടര്‍, ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ VVT, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്. ഈ എഞ്ചിന്‍ സിഎന്‍ജിയിലും പെട്രോളിലും പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

സിഎന്‍ജി ഇന്ധനമായി ഉപയോഗിച്ച്, ഈ എഞ്ചിന്‍ 6,000 rpm-ല്‍ 76.5 bhp പവറും 4,300 rpm-ല്‍ 98.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേ പവര്‍ യൂണിറ്റ് 6,000 rpm-ല്‍ 87.8 bhp പവറും 4,400 rpm-ല്‍ 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

എന്നിരുന്നാലും, ഇന്ത്യയിലെ മറ്റെല്ലാ സിഎന്‍ജി വാഹനങ്ങളെയും പോലെ, പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജിയും 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രം ലഭ്യമാണ്. ഇത് കുറച്ച് സിറ്റി ഡ്രൈവിംഗിന് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.

ഇന്ധന ക്ഷമത
മൈലേജിന്റെ കാര്യത്തില്‍ മാരുതി കാറുകള്‍ എന്നും ഒരുപടി മുന്നിലാണെന്ന് വേണം പറയാന്‍. പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജി 30.90km/kg ഇന്ധനക്ഷമത നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

താരതമ്യപ്പെടുത്തുമ്പോള്‍, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് മാരുതി സുസുക്കി സ്വിഫ്റ്റ് 22.38km/l ഇന്ധനക്ഷമത നല്‍കുന്നു, അതേസമയം AMT ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച മാരുതി സുസുക്കി സ്വിഫ്റ്റ് 22.56km/l ഇന്ധനക്ഷമത നല്‍കുന്നു.

സ്റ്റാന്‍ഡ്-ഔട്ട് സവിശേഷതകള്‍
പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജിയില്‍ ഡ്യുവല്‍ ഇന്‍ഡിപെന്‍ഡന്റ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകളും (ECU) ഒപ്റ്റിമല്‍ എയര്‍-ഇന്ധന അനുപാതം നല്‍കുന്നതിനുള്ള ഇന്റലിജന്റ് ഇഞ്ചക്ഷന്‍ സംവിധാനവും ഉള്‍പ്പെടുന്നു.

ഈ സംവിധാനം ഇന്ധനക്ഷമത നഷ്ടപ്പെടുത്താതെ മികച്ച പ്രകടനം നല്‍കുന്നു. കൂടാതെ, തുരുമ്പും ഷോര്‍ട്ട് സര്‍ക്യൂട്ടും ഒഴിവാക്കി സുരക്ഷ മെച്ചപ്പെടുത്താന്‍ മാരുതി സുസുക്കി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പൈപ്പുകളും ഇന്റഗ്രേറ്റഡ് വയറിംഗ് ഹാര്‍നെസും ഉപയോഗിച്ചിട്ടുണ്ടെന്നും പറയുന്നു.

അതിനുപുറമെ, സിഎന്‍ജി വീണ്ടും നിറയ്ക്കുമ്പോള്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ അനുവദിക്കാത്ത മൈക്രോസ്വിച്ച് മാരുതി സുസുക്കി വാഹനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജി നഗരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും ഉയര്‍ന്ന ഡിമാന്‍ഡുള്ള ഇന്ത്യയില്‍ മാന്യമായ വില്‍പ്പന നേടിയെടുക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മാത്രമല്ല, മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജിയുടെ വിജയം, ഇന്‍ഡോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളെ അതിന്റെ വിപണി വിഹിതം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കൂടുതല്‍ മോഡലുകളിലേക്ക് സിഎന്‍ജി പതിപ്പുകള്‍ എത്തിക്കാനാണ് ഇപ്പോള്‍ കമ്പനി ഒരുങ്ങുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള 9-ാമത്തെ സിഎന്‍ജി മോഡലാണ് സ്വിഫ്റ്റ്.


Click it and Unblock the Notifications








