കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വിപണിയില്‍ എത്തുന്ന മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് നിര്‍മാതാക്കള്‍ പലപ്പോഴും പല വഴികളാണ് തേടുന്നത്. പ്രത്യേക പതിപ്പുകളെ അവതരിപ്പിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനും നിര്‍മാതാക്കള്‍ ശ്രമിക്കാറുണ്ട്.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഇത്തരത്തില്‍ ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് അവരുടെ ചില വാഹനങ്ങളുടെ പ്രത്യേക പതിപ്പ് ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് തികച്ചും വിജയകരമായ ഒരു തന്ത്രമാണെന്ന് വേണം പറയാന്‍. ബ്രാന്‍ഡിന് ഇതിനകം തന്നെ സഫാരിയുടെ ചില പ്രത്യേക പതിപ്പുകള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അതായത് അഡ്വഞ്ചര്‍, ഗോള്‍ഡ് എഡിഷന്‍ തുടങ്ങി അങ്ങനെ നീളുന്ന ഒരു നിര തന്നെയുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എസ്‌യുവിക്ക് ഡാര്‍ക്ക് എഡിഷന്‍ എന്നൊരു പതിപ്പിനെകൂടി സമ്മാനിച്ചിരിക്കുന്നത്. ഇതോടെ മിഡ്-സൈസ് എസ്‌യുവി ബ്രാന്‍ഡിന്റെ ഡാര്‍ക്ക് എഡിഷന്‍ ലൈനപ്പില്‍ നിന്നുള്ള അഞ്ചാമത്തെ മോഡലായി മാറുകയും ചെയ്തു.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ആള്‍ട്രോസ്, നെക്‌സോണ്‍, നെക്‌സോണ്‍ EV, ഹാരിയര്‍ എന്നിവയുടെ മറ്റ് ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ക്ക് സമാനമായി ടാറ്റ സഫാരിയുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് ഒബ്റോണ്‍ ബ്ലാക്ക് എക്സ്റ്റീരിയര്‍ കളര്‍ സ്‌കീമാണ് അവതരിപ്പിക്കുന്നത്. മുന്‍വശത്തെ ഗ്രില്ലും അലോയ് വീലുകളും മറ്റും പൂര്‍ണമായും കറുപ്പ് നിറച്ച് വാഹനത്തിന് ആകര്‍ഷകമായ രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഇത്തരത്തില്‍ കുറച്ച് കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് വേണം പറയാന്‍. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള വഴിയായിട്ടാണ് നിര്‍മാതാക്കള്‍ ഇതിനെ കാണുന്നതും. സഫാരി ഡര്‍ക്ക എഡിഷന്റെ പ്രധാന ഹൈലൈറ്റുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എക്സ്റ്റീരിയര്‍

പുറമെ നിന്ന് നോക്കിയാല്‍ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ കളര്‍ ഓപ്ഷന്‍ മാത്രമാണ് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ടാറ്റ സഫാരി ഡാര്‍ക്ക് രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ് - XT+, XZ+. ഒബെറോണ്‍ ബ്ലാക്ക് എക്സ്റ്റീരിയര്‍ ഷെയ്ഡും ഫ്രണ്ട് ഗ്രില്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ബൂട്ട് ലിഡ് ഗാര്‍ണിഷ് തുടങ്ങിയ ഡി-ക്രോം ചെയ്ത ഘടകങ്ങളും എക്സ്റ്റീരിയറിലെ പ്രധാന ഹൈലൈറ്റ് ആയി തുടരുന്നു.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ടയറുകള്‍

18 ഇഞ്ച് അലോയ് വീലുകളുടെ രൂപകല്‍പ്പന അതേപടി തുടരുമ്പോള്‍, അലോയ്കള്‍ ഇപ്പോള്‍ ബ്ലാക്ക്സ്റ്റോണ്‍ ഫിനിഷിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുന്‍വശത്തെ ഫെന്‍ഡറുകളില്‍ ഒട്ടിച്ചിരിക്കുന്ന #ഡാര്‍ക്ക് എംബ്ലം ആണ് മറ്റൊരു ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കല്‍.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഇന്റീരിയര്‍

ഇനി ഇന്റീരിയറിലേക്ക് വരുമ്പോള്‍ ഇവിടെയും സൂഷ്മമായ മാറ്റങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. പുറമെയുള്ളതിന് സമാനമായി തന്നെ അകത്തളത്തിലും ബ്ലാക്ക് കളര്‍ തന്നെയാണ് പ്രധാന ഹൈലൈറ്റ്.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ക്യാബിനിലേക്ക് വരുമ്പോള്‍, സഫാരി ഡാര്‍ക്ക് ഡ്യുവല്‍-ടോണ്‍ തീം ഒഴിവാക്കുന്നു, ഡാഷ്ബോര്‍ഡും ഡോര്‍ പാഡുകളും ഇപ്പോള്‍ പുതിയ ബ്ലാക്ക്സ്റ്റോണ്‍ തീം കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അപ്‌ഹോള്‍സ്റ്ററിയും, നീല ട്രൈ-ആരോ സുഷിരങ്ങളുള്ള ഗ്രാനൈറ്റ് ബ്ലാക്ക് ലെതറില്‍ പൊതിഞ്ഞിരിക്കുന്നു. കൂടാതെ, ഹെഡ്റെസ്റ്റില്‍ '#ഡാര്‍ക്ക്' മോട്ടിഫ് ചേര്‍ക്കുന്നത് ഒരു പ്രത്യേകത നല്‍കുന്നു. മൊത്തത്തിലുള്ള ഈ ഡാര്‍ക്ക് തീം യാത്രക്കാര്‍ക്കും ഒരു സ്‌പോര്‍ട്ടി വൈബ് നല്‍കുന്നുവെന്ന് വേണം പറയാന്‍.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സവിശേഷതകള്‍

ഫീച്ചറുകളുടെ കാര്യത്തില്‍, സഫാരി ഡാര്‍ക്കിന്റെ ആറ് സീറ്റര്‍ പതിപ്പുകളില്‍ ഒന്നും രണ്ടും നിര സീറ്റുകള്‍ക്കായി വെന്റിലേഷന്‍ ഫംഗ്ഷന്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍ട്രോള്‍ എന്നിവയും ലഭിക്കുന്നു.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സഫാരിക്ക് എയര്‍ പ്യൂരിഫയറും, ജെബിഎല്‍ സ്റ്റീരിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വാഹനത്തിന്റെ സുരക്ഷയ്ക്കായി ഒന്നിലധികം എയര്‍ബാഗുകള്‍, ESC, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ABS + EBD എന്നിവയും ടാറ്റ നല്‍കുന്നുണ്ട്.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വില

അഡ്വഞ്ചര്‍, ഗോള്‍ഡ് എഡിഷനുകള്‍ ടോപ്പ്-സ്‌പെക്ക് XZ+ ട്രിമ്മില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും, XT+ ട്രിമ്മില്‍ ഡാര്‍ക്ക് എഡിഷനും വാങ്ങാം. സാധാരണ XT+ ട്രിമ്മിനെക്കാള്‍ 20,000 രൂപ കൂടുതലാണ് ഇതിന്.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അതേസമയം, ഡാര്‍ക്ക് അഡ്വഞ്ചര്‍ വേരിയന്റിനേക്കാള്‍ 25,000 മുതല്‍ 50,000 രൂപ വരെ കൂടുതലാണ്, ട്രാന്‍സ്മിഷനും സീറ്റിംഗ് ലേഔട്ടും അനുസരിച്ച് അടുത്തിടെ പുറത്തിറക്കിയ ഗോള്‍ഡ് ട്രിമ്മിനെ അപേക്ഷിച്ച് 68,000 മുതല്‍ 78,000 രൂപ വരെ കുറവാണ്.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മെക്കാനിക്കലായി വാഹനത്തില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 168 bhp കരുത്തും 350 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ സഫാരിക്ക് കരുത്തേകുന്നത്.

കറുപ്പഴകില്‍ Tata Safari; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉള്‍പ്പെടുന്നു. ടാറ്റ സഫാരി ഡാര്‍ക്ക് മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവയ്ക്ക് എതിരാളിയായി തുടരുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Find here some top highlights of tata safari dark edition details
Story first published: Tuesday, January 18, 2022, 10:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X