2 മാസമായി കാറുകളൊന്നും വിറ്റില്ല; നിസാന് പിന്നാലെ റഷ്യ വിടാനൊരുങ്ങി Hyundai Motor

ഉക്രെയ്നിനെതിരായ യുദ്ധത്തിനിടെ നിസ്സാന്‍ മോട്ടോറും റെനോയും ഉള്‍പ്പെടെ നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഹ്യുണ്ടായി കാറുകളൊന്നും വിറ്റിട്ടില്ല. ഇതിന് പിന്നാലെ ഹ്യുണ്ടായിയും റഷ്യയില്‍ നിന്ന് പിന്‍മാറുന്നതായി വാര്‍ത്തകള്‍ വന്നു.

2 മാസമായി കാറുകളൊന്നും വിറ്റില്ല; നിസാന് പിന്നാലെ റഷ്യ വിടാനൊരുങ്ങി Hyundai Motor

യുദ്ധം രാജ്യത്തെ വാഹന വിപണിയെ സാരമായി ബാധിച്ചതിനെ തുടര്‍ന്നാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ റഷ്യ വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഹ്യുണ്ടായി റഷ്യയിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കാനും അതിന്റെ നിര്‍മ്മാണ കേന്ദ്രം സര്‍ക്കാറിന് വില്‍ക്കാനും സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് ഒരു ദക്ഷിണ കൊറിയന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ വാര്‍ത്ത.

2 മാസമായി കാറുകളൊന്നും വിറ്റില്ല; നിസാന് പിന്നാലെ റഷ്യ വിടാനൊരുങ്ങി Hyundai Motor

ഹ്യുണ്ടായി മോട്ടോര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ റഷ്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച സമയത്തായിരുന്നു അത്. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ കാറുകളൊന്നും വില്‍ക്കാത്തതിനാല്‍ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ വന്‍ നഷ്ടം നേരിടുകയാണ്. ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ നഷ്ടം ഒഴിവാക്കാന്‍ റഷ്യയിലെ ബിസിനസ്സ് പൂര്‍ണ്ണമായും നിര്‍ത്തുന്നതിനായി മറ്റ് കാര്‍ നിര്‍മ്മാതാക്കളുടെ മാര്‍ഗം പിന്തുടരുകയാണ്് എളുപ്പം.

2 മാസമായി കാറുകളൊന്നും വിറ്റില്ല; നിസാന് പിന്നാലെ റഷ്യ വിടാനൊരുങ്ങി Hyundai Motor

ദുഷ്‌കരമായ പ്രവര്‍ത്തന അന്തരീക്ഷം കാരണം റഷ്യയിലെ ഭാവി സാധ്യതകള്‍ ഹ്യുണ്ടായി വിശകലനം ചെയ്യുകയാണെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയില്‍ പ്രതിവര്‍ഷം 2,00,000 വാഹനങ്ങളുടെ ഉല്‍പ്പാദന ശേഷി ഹ്യുണ്ടായി മോട്ടോറിനുണ്ട്.

2 മാസമായി കാറുകളൊന്നും വിറ്റില്ല; നിസാന് പിന്നാലെ റഷ്യ വിടാനൊരുങ്ങി Hyundai Motor

ലോകത്തിലെ മൊത്തം ഉല്‍പ്പാദനത്തിന്റെ നാല് ശതമാനത്തോളം സംഭാവന ചെയ്യുന്നത് റഷ്യയാണ്. രാജ്യം വിടുന്നത് ഹ്യുണ്ടായിക്ക് കനത്ത നഷ്ടമുണ്ടാക്കും. ഹ്യുണ്ടായിക്കും കിയയ്ക്കും ഏകദേശം 315 മില്യണ്‍ ഡോളര്‍ (ഏകദേശം 2,584 കോടി രൂപ) നഷ്ടപ്പെടം നേരിടേണ്ടി വരുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

2 മാസമായി കാറുകളൊന്നും വിറ്റില്ല; നിസാന് പിന്നാലെ റഷ്യ വിടാനൊരുങ്ങി Hyundai Motor

ഹൈടെക് ഉപകരണങ്ങളുടെ ദൗര്‍ലഭ്യവും റഷ്യയ്ക്കെതിരായ ഉപരോധവുമാണ് കാര്‍ നിര്‍മ്മാതാക്കള്‍ റഷ്യന്‍ തീരം വിടുന്നതിന്റെ പ്രധാന കാരണങ്ങള്‍. ഇത് കാരണം ഉല്‍പ്പാദനം വെട്ടിക്കുറക്കുകയോ ജോലി നിര്‍ത്തിവയ്ക്കുകയോ ചെയ്യേണ്ട സാഹചര്യം വന്നു.

2 മാസമായി കാറുകളൊന്നും വിറ്റില്ല; നിസാന് പിന്നാലെ റഷ്യ വിടാനൊരുങ്ങി Hyundai Motor

അടുത്തിടെയാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ മോട്ടോര്‍ റഷ്യയിലെ തങ്ങളുടെ വസ്തുക്കള്‍ തുച്ഛമായ വിലക്ക് വിറ്റ് രാജ്യം വിട്ടത്. ഈ വര്‍ഷം ഫെബ്രുവരി 24 ന് മോസ്‌കോ സായുധ സേനയെ ഉക്രെയ്‌നിലേക്ക് അയച്ചതിനുശേഷം റെനോയെപ്പോലുള്ള മറ്റ് നിരവധി നിര്‍മ്മാതാക്കളും റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചിരുന്നു.

2 മാസമായി കാറുകളൊന്നും വിറ്റില്ല; നിസാന് പിന്നാലെ റഷ്യ വിടാനൊരുങ്ങി Hyundai Motor

രാജ്യത്തെ തങ്ങളുടെ നിലവിലുള്ള ആസ്തികള്‍ വെറും ഒരു യൂറോയ്ക്ക് NAMI എന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് കൈമാറാനാണ് നിസാന്‍ തീരുമാനിച്ചത്. റഷ്യയില്‍ നിന്ന് എക്‌സിറ്റ് അടിക്കുക വഴി ജാപ്പനീസ് കാര്‍ നിര്‍മ്മാതാവിന് ഏകദേശം 687 മില്യണ്‍ ഡോളര്‍ (ഏകദേശം 6,535 കോടി രൂപ) നഷ്ടം സംഭവിക്കും.

2 മാസമായി കാറുകളൊന്നും വിറ്റില്ല; നിസാന് പിന്നാലെ റഷ്യ വിടാനൊരുങ്ങി Hyundai Motor

രാജ്യത്തെ ഉത്പാദനം നിര്‍ത്തിവയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതരായതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. റഷ്യ-ഉക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് വിതരണ ശൃംഖല തടസപ്പെട്ടതിനെത്തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് പ്ലാന്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിസാന്‍ നിര്‍ത്തിവെച്ചിരുന്നു. അന്നുമുതല്‍ റഷ്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയായിരുന്നു കമ്പനി.

2 മാസമായി കാറുകളൊന്നും വിറ്റില്ല; നിസാന് പിന്നാലെ റഷ്യ വിടാനൊരുങ്ങി Hyundai Motor

റെനോ-നിസാന്‍-മിത്സുബിഷി സഖ്യത്തിന്റെ കുടക്കീഴിലുള്ള മറ്റൊരു പ്രധാന ജാപ്പനീസ് കാര്‍ ബ്രാന്‍ഡായ മിത്സുബിഷിയും റഷ്യന്‍ വിപണിയില്‍ നിന്ന് പിന്‍മാറാനുള്ള നീക്കങ്ങള്‍ ആലോചിക്കുന്നതായി വാര്‍ത്തകളുണ്ട്.

Article Published On: Tuesday, October 18, 2022, 12:52 [IST]
English summary
Following nissan hyundai motor may soon shut down operations in russia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X