Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

പുതുതലമുറ മഹീന്ദ്ര ഥാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് മുതല്‍ ലൈഫ്സ്റ്റൈല്‍ ഓഫ്-റോഡര്‍ സെഗ്മെന്റിന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. ഈ സെഗ്മാന്റെില്‍ ഥാര്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്നു. സെഗ്മെന്റില്‍ വളരെ പരിമിതമായ മോഡലുകള്‍ മാത്രമാണുള്ളത്.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

ഫോഴ്സ് ഗൂര്‍ഖയില്‍ നിന്ന് മാത്രമാണ് നിലവില്‍ ഥാറിന് വിപണിയില്‍ മത്സരം നേരിടേണ്ടി വരുന്നത്. എന്നിരുന്നാലും, ഒരു പുതിയ തലമുറ പതിപ്പ് പുറത്തിറക്കിയിട്ടും, ഗൂര്‍ഖയ്ക്ക് ഇതുവരെ ഗണ്യമായ എണ്ണം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ഥാറിന്റെ ബുക്കിംഗ് കണക്കുകളും കാത്തിരിപ്പ് കാലയളവുകളും അതിന്റെ വ്യക്തമായ സാക്ഷ്യമാണ്.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

എന്നിരുന്നാലും, വിട്ടുകൊടുക്കാന്‍ ഫോഴ്സ് ഒരുക്കമല്ലെന്ന് വേണം പറയാന്‍. അതിനാല്‍, 5 ഡോറും 7 വരെ സീറ്റിംഗ് കപ്പാസിറ്റിയും ഉള്ള ഗൂര്‍ഖയുടെ ഒരു പുതിയ ആവര്‍ത്തനം കമ്പനി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 5-ഡോര്‍ പതിപ്പ് മാത്രം ഗൂര്‍ഖയെ മാറ്റിമറിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല, എസ്‌യുവിയുടെ ചില അധിക വില്‍പ്പനകളില്‍ ഇത് സഹായകമാകുമെന്ന് വ്യക്തമാണ്.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

നിലവില്‍, ഗൂര്‍ഖ സിംഗിള്‍, 3-ഡോര്‍ വേരിയന്റിലാണ് വില്‍ക്കുന്നത്. ഇതിന് ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനും 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. മോഡല്‍ 4×4 ശേഷിയുള്ളതാണ്, എന്നാല്‍ കണ്‍വേര്‍ട്ടിബിള്‍ റൂഫ്-ടോപ്പ്, സണ്‍റൂഫ് തുടങ്ങിയ ചില ഫാന്‍സി ഫീച്ചറുകള്‍ നഷ്ടപ്പെടുത്തുന്നു.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

നവീകരണങ്ങളോടെ കമ്പനി അവതരിപ്പിച്ചെങ്കിലും വില്‍പ്പനയില്‍ കാര്യമായ പുരോഗതി വാഹനത്തിന് ഉണ്ടായിട്ടില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഗൂര്‍ഖയുടെ 5 ഡോര്‍ പതിപ്പിനെ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ഇതിനോടകം തന്നെ നിരവധി തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

എന്നാല്‍ ഇപ്പോള്‍, ഗൂര്‍ഖയുടെ 5 ഡോര്‍ പതിപ്പ് ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി സ്റ്റാഫ് പരിശീലനത്തിനായി ഡീലര്‍ ഷോറൂമില്‍ എത്തിയിരിക്കുകയാണ്. 5-ഡോര്‍ വേരിയന്റ് അതിന്റെ 3-ഡോര്‍ കൗണ്ടര്‍പാര്‍ട്ടിനേക്കാള്‍ വലുപ്പത്തില്‍ വലുതായിരിക്കും. നിലവിലെ മോഡലിന് 4,116 mm നീളവും 1,812 mm വീതിയും 2,075 mm ഉയരവുമുണ്ട്. അധിക നിര സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ 5-ഡോര്‍ മോഡല്‍ നീളമുള്ളതായിരിക്കണം.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

നേരത്തെ പുറത്തുവന്നിരുന്ന വ്യത്യസ്ത സ്പൈഷോട്ടുകള്‍ ഗൂര്‍ഖയെ ഒന്നിലധികം സീറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ പകര്‍ത്തിയിട്ടുണ്ട്. 3 വ്യത്യസ്ത സീറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ ഗൂര്‍ഖയ്ക്ക് 5-ഡോര്‍ വാഗ്ദാനം ചെയ്യാന്‍ ഫോഴ്സിന് കഴിയും. ഇതില്‍ 6-സീറ്റര്‍, 7-സീറ്റര്‍, 9-സീറ്റര്‍ ലേഔട്ട് എന്നിവ ഉള്‍പ്പെടും.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

6-സീറ്റര്‍ പതിപ്പില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിരകളില്‍ 2 ക്യാപ്റ്റന്‍ സീറ്റുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7-സീറ്റര്‍ വേരിയന്റിന് രണ്ടാം നിരയില്‍ ഒരു ബെഞ്ച് സീറ്റും മൂന്നാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റും ഉണ്ടായിരിക്കണം. 9-സീറ്റര്‍ വേരിയന്റില്‍ രണ്ടാം നിരയില്‍ മുന്‍വശത്തുള്ള ബെഞ്ചും മൂന്നാം നിരയില്‍ രണ്ട് വശങ്ങളിലായി അഭിമുഖീകരിക്കുന്ന ബെഞ്ച് സീറ്റുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

മുമ്പ്, മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് പോലുള്ള മറ്റ് മോഡലുകളിലും സമാനമായ കോണ്‍ഫിഗറേഷനുകളും നമ്മള്‍ കണ്ടിട്ടുണ്ട്. അതിന്റെ 3-ഡോര്‍ കൗണ്ടര്‍പാര്‍ട്ട് പോലെ, 5-ഡോര്‍ വേരിയന്റിന് 2.6 ലിറ്റര്‍ കോമണ്‍ റെയില്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ലഭിക്കും, ഇത് സാങ്കേതികമായി ഒരു മെര്‍സിഡീസ് മോഡലാണ്.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

ഈ യൂണിറ്റ് 91 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ഫോഴ്സ് മോട്ടോഴ്സിന്റെ സ്റ്റേബിളില്‍ നിന്ന് ഒരു നീണ്ട ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്നു. മെക്കാനിക്കലി ലോക്ക് ചെയ്യാവുന്ന ഫ്രണ്ട്, റിയര്‍ ഡിഫറന്‍ഷ്യലുകള്‍ക്കൊപ്പം 4×4 സിസ്റ്റം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

നേരത്തെ പുറത്തുവന്ന സ്പൈഷോട്ടുകള്‍ പ്രകാരം ഫോഴ്സ് 2 വ്യത്യസ്ത വീല്‍ സൈസുകള്‍ വാഗ്ദാനം ചെയ്തേക്കാം. ലൈനിന്റെ മുകള്‍ ഭാഗത്തിന് 18 ഇഞ്ച് അലോയ്കളും എന്‍ട്രി ലെവല്‍ ട്രിമ്മുകള്‍ക്ക് ചെറിയ സ്റ്റീല്‍ റിമുകളും ലഭിക്കും.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാല്‍, പിന്‍ ക്യാമറ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ MID സ്‌ക്രീന്‍, പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ ഫീച്ചറുകള്‍ 5-ഡോര്‍ ഗൂര്‍ഖയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

നിലവിലെ 3-ഡോര്‍ ഗൂര്‍ഖയുടെ വില ആരംഭിക്കുന്നത് 14.75 ലക്ഷം രൂപയിലാണ് (എക്‌സ്‌ഷോറൂം). 5-ഡോര്‍ മോഡലിന് അതിന്റെ 3-ഡോര്‍ വേരിയന്റിനേക്കാള്‍ ഒരു ലക്ഷം കൂടുതല്‍ വിലവരുമെന്ന് വേണം പ്രതീക്ഷിക്കാന്‍. നിലവില്‍ ഗൂര്‍ഖയുടെ മത്സരം മഹീന്ദ്ര ഥാറില്‍ മാത്രമായി പരിമിതപ്പെടുത്തും.

Force Gurkha 5 ഡോറിന്റെ ലോഞ്ച് ഉടന്‍; ഡീലര്‍ സ്റ്റാഫ് പരിശീലനം ആരംഭിച്ചു

പിന്നീട്, മാരുതി ഒടുവില്‍ ഉല്‍പ്പന്നം രാജ്യത്തേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുമ്പോള്‍, സുസുക്കി ജിംനിയില്‍ നിന്ന് ഗൂര്‍ഖയ്ക്ക് അധിക മത്സരം നേരിടേണ്ടിവരും. ലോഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, സമീപകാല സ്‌പൈ-ഷോട്ടുകള്‍ ഉല്‍പ്പാദനത്തിന് തയ്യാറാണെന്ന് തോന്നുന്നതിനാല്‍, വരും മാസങ്ങളില്‍ ഫോഴ്സ് 5-ഡോര്‍ വേരിയന്റ് അവതരിപ്പിക്കുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

Images for representation only

More from DriveSpark

Article Published On: Friday, October 21, 2022, 10:00 [IST]
English summary
Force gurkha 5 door launching soon dealer staff training started
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X