Force Gurkha 5-ഡോറിനെ അടിസ്ഥാനമാക്കി ക്ഷത്രിയ പിക്കപ്പ്; കൂടുതല്‍ അറിയാം

ഇന്ത്യയില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച ഓഫ്-റോഡ് ഫോക്കസ്ഡ് എസ്‌യുവികളിലൊന്നാണ് ഫോഴ്സ് ഗൂര്‍ഖ. അന്താരാഷ്ട്ര വിപണികളിലും വാഹനത്തിന് മികച്ച ജനപ്രീതിയാണുള്ളത്.

Force Gurkha 5-ഡോറിനെ അടിസ്ഥാനമാക്കി ക്ഷത്രിയ പിക്കപ്പ്; കൂടുതല്‍ അറിയാം

ഇതിന്റെ ഭാഗമായി എസ്‌യുവി ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, ഇന്തോനേഷ്യന്‍ ആസ്ഥാനമായുള്ള റിപ്പബ്ലിക് മോട്ടോര്‍ ഒരു ഡബിള്‍ ക്യാബ് പിക്കപ്പ് എസ്യുവി ഇന്‍ഡോ ഡിഫന്‍സ് എക്സ്പോയിലും ഫോറത്തിലും പ്രദര്‍ശിപ്പിച്ചു.

Force Gurkha 5-ഡോറിനെ അടിസ്ഥാനമാക്കി ക്ഷത്രിയ പിക്കപ്പ്; കൂടുതല്‍ അറിയാം

ഈ എസ്‌യുവിയെ 'ക്ഷത്രിയ' എന്നാകും ഇന്തോനേഷ്യന്‍ വിപണിയില്‍ വിളിക്കുക. ഇത് പ്രധാനമായും ഫോഴ്സ് ഗൂര്‍ഖ എസ്‌യുവിയുടെ 5-ഡോര്‍ പിക്കപ്പ് പതിപ്പാണ്. ക്ഷത്രിയ എസ്‌യുവികള്‍ ആദ്യം ഇന്തോനേഷ്യയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വില്‍ക്കുമെന്നും പിന്നീട് ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, റിപ്പബ്ലിക് മോട്ടോര്‍സ് ക്ഷത്രിയ എസ്‌യുവിയുടെ 5-ഡോര്‍ എസ്‌യുവി വേരിയന്റും പ്രദര്‍ശിപ്പിച്ചു.

Force Gurkha 5-ഡോറിനെ അടിസ്ഥാനമാക്കി ക്ഷത്രിയ പിക്കപ്പ്; കൂടുതല്‍ അറിയാം

എക്സ്റ്റീരിയര്‍ ഡിസൈന്‍

ഡിസൈനിലേക്ക് വരുമ്പോള്‍, ക്ഷത്രിയ 5-ഡോര്‍ എസ്‌യുവി വരാനിരിക്കുന്ന ഫോഴ്സ് ഗൂര്‍ഖ 5-ഡോര്‍ എസ്‌യുവിയുമായി വളരെ സാമ്യമുള്ളതാണ്. എന്നിരുന്നാലും, വരാനിരിക്കുന്ന ഫോഴ്സ് ഗൂര്‍ഖ 5-ഡോര്‍ എസ്‌യുവിയുടെയും ക്ഷത്രിയ എസ്‌യുവിയുടെയും സ്‌പൈ ഷോട്ടുകള്‍ താരതമ്യം ചെയ്യുമ്പോള്‍, രണ്ടാമത്തേത് കുറച്ച് മാറ്റങ്ങളോടെയാണ് വരുന്നത്.

Force Gurkha 5-ഡോറിനെ അടിസ്ഥാനമാക്കി ക്ഷത്രിയ പിക്കപ്പ്; കൂടുതല്‍ അറിയാം

ഇതില്‍ പുതിയ പരുക്കന്‍ രൂപത്തിലുള്ള ക്രാഷ് ഗാര്‍ഡ്, ഒരു കൂട്ടം ബ്ലാക്ക് അലോയ് വീലുകള്‍, ഏറ്റവും പ്രധാനമായി ഒരു ജോടി എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, കൂടുതല്‍ സംരക്ഷണത്തിനായി ഗ്രില്‍ കവര്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ ക്ഷത്രിയ 5-ഡോര്‍ പിക്കപ്പ് എസ്‌യുവിയുടെ ഭാഗമാണ് എന്നതും എടുത്തുപറയേണ്ടതാണ്.

Force Gurkha 5-ഡോറിനെ അടിസ്ഥാനമാക്കി ക്ഷത്രിയ പിക്കപ്പ്; കൂടുതല്‍ അറിയാം

ഇന്റീരിയര്‍ ഡിസൈന്‍

ഇന്തോനേഷ്യന്‍ വാഹന നിര്‍മാതാക്കളില്‍ നിന്ന് ഫോഴ്‌സ് മോട്ടോറിന് ഒന്നോ രണ്ടോ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് ക്ഷത്രിയയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ തോന്നുന്നു. ക്ഷത്രിയയുടെ ഇന്റീരിയര്‍ അതിന്റെ ഇന്ത്യന്‍ എതിരാളികളേക്കാള്‍ വളരെ മികച്ചതായി കാണപ്പെടുന്നു.

Force Gurkha 5-ഡോറിനെ അടിസ്ഥാനമാക്കി ക്ഷത്രിയ പിക്കപ്പ്; കൂടുതല്‍ അറിയാം

ബ്ലാക്കും ബീജ് നിറവും സംയോജിപ്പിച്ച് ആകര്‍ഷകമായ ഡ്യൂവല്‍-ടോണ്‍ ഇന്റീരിയറിലാണ് ക്ഷത്രിയ വരുന്നത് - ഇത് ക്യാബിന്‍ കൂടുതല്‍ പ്രീമിയം ആക്കുന്നു. ഇതിനുപുറമെ, ക്ഷത്രിയ എസ്‌യുവികള്‍ക്ക് പ്ലഷര്‍-ലുക്ക് സീറ്റുകളും നിയന്ത്രണങ്ങളോടുകൂടിയ സീലിംഗ് മൗണ്ടഡ് എസി വെന്റുകളും ലഭിക്കും.

Force Gurkha 5-ഡോറിനെ അടിസ്ഥാനമാക്കി ക്ഷത്രിയ പിക്കപ്പ്; കൂടുതല്‍ അറിയാം

എഞ്ചിന്‍ & ഗിയര്‍ബോക്‌സ്

ക്ഷത്രിയ എസ്‌യുവി അടിസ്ഥാനപരമായി ഫോഴ്സ് ഗൂര്‍ഖ എസ്‌യുവിയുടെ റീബാഡ്ജ് ചെയ്ത പതിപ്പായതിനാല്‍, ഗൂര്‍ഖ ശ്രേണിയില്‍ നിന്നുള്ള 2.6 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഡീസല്‍ എഞ്ചിന്‍ തന്നെയാകും ഇതിനും കരുത്തേകുക.

Force Gurkha 5-ഡോറിനെ അടിസ്ഥാനമാക്കി ക്ഷത്രിയ പിക്കപ്പ്; കൂടുതല്‍ അറിയാം

ഫോഴ്സ് ഗൂര്‍ഖ എസ്‌യുവിയിലെ ഈ എഞ്ചിന്‍ 91 bhp പവറും 250 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇന്ത്യയില്‍ വില്‍ക്കുന്ന ഫോഴ്സ് ഗൂര്‍ഖ എസ്‌യുവികളിലെ അതേ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് തന്നെയാണ് ക്ഷത്രിയ മോഡലിലും സ്പോര്‍ട് ചെയ്യുന്നത്. കൂടാതെ, ലോ-റേഞ്ച് ഗിയര്‍ബോക്സും രണ്ട് അറ്റത്തും മെക്കാനിക്കലി ലോക്കിംഗ് ഡിഫറന്‍ഷ്യലുകളുമുള്ള ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായും ക്ഷത്രിയ എസ്‌യുവിയിലും കമ്പനി അവതരിപ്പിക്കും.

Force Gurkha 5-ഡോറിനെ അടിസ്ഥാനമാക്കി ക്ഷത്രിയ പിക്കപ്പ്; കൂടുതല്‍ അറിയാം

ഫോഴ്സ് ഗൂര്‍ഖ 5-ഡോര്‍ എസ്‌യുവി

ഗൂര്‍ഖ എസ്‌യുവിയുടെ 5-ഡോര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഫോഴ്സ് മോട്ടോഴ്സ് ഒരുങ്ങുകയാണ്, സ്രോതസ്സുകള്‍ അനുസരിച്ച്, വരാനിരിക്കുന്ന എസ്‌യുവിക്കായി ഡീലര്‍ഷിപ്പ് സ്റ്റാഫ് പരിശീലനം കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Force Gurkha 5-ഡോറിനെ അടിസ്ഥാനമാക്കി ക്ഷത്രിയ പിക്കപ്പ്; കൂടുതല്‍ അറിയാം

ഇന്തോനേഷ്യന്‍ വിപണികളില്‍ ക്ഷത്രിയ എസ്‌യുവികള്‍ അവതരിപ്പിക്കുന്നതോടെ ആഗോള വാഹന മേഖലയില്‍ ഫോഴ്സ് മോട്ടോഴ്സിന് കൂടുതല്‍ സാന്നിധ്യമാകും. അതിലുപരിയായി, ഇന്ത്യയിലെ ഗൂര്‍ഖ 5-ഡോര്‍ എസ്‌യുവിയുടെ വിജയം മറ്റ് അന്താരാഷ്ട്ര വിപണികളില്‍ മോഡല്‍ അവതരിപ്പിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുകയും ചെയ്യും.

Images for representation only

More from DriveSpark

Article Published On: Monday, November 7, 2022, 13:56 [IST]
English summary
Force gurkha 5 door pick up launched in indonesia details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X