Gurkha 5 ഡോര്‍ പതിപ്പിന്റെ ലോഞ്ച് ഉടന്‍; പരീക്ഷണയോട്ടം സജീവമാക്കി Force
2021-ന്റെ അവസാനത്തോടെയാണ് നിര്‍മാതാക്കളായ ഫോഴ്‌സ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഗൂര്‍ഖ വിപണയില്‍ അവതരിപ്പിക്കുന്നത്. ഓഫ്-റോഡ് വാഹന പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ഒരു മോഡല്‍ കൂടിയായിരുന്നു ഗൂര്‍ഖ.

13.59 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എത്തിയ മോഡലിന് വലിയ സ്വീകാര്യതയാണ് വിപണിയില്‍ നിന്ന് ലഭിച്ചതെന്ന് വേണം പറയാന്‍. നിലവില്‍ മഹീന്ദ്ര ഥാര്‍ മാത്രമാണ് ഈ സെഗ്മെന്റില്‍ ഗൂര്‍ഖയുടെ എതിരാളി.

നിലവില്‍ 3 ഡോര്‍ പതിപ്പായിട്ടാണ് ഗൂര്‍ഖ എത്തുന്നത്. ഥാറും അതേ ഓപ്ഷനില്‍ തന്നെയാണ് എത്തുന്നതെന്ന് നമ്മക്കറിയാം. എന്നാല്‍ സെഗ്മെന്റിലെ മത്സരം കടുപ്പിക്കുന്നതിനായി ഇരുമോഡലുകളും ഇതിന്റെ 5 ഡോര്‍ പതിപ്പിനെയും വിപണയില്‍ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ മാരുതി ജിംനിയെയും 5 ഡോര്‍ പരിവേഷത്തില്‍ തിരികെ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതോടെ ഈ സെഗ്മെന്റിലെ മത്സരം ശക്തമാകുകയും ചെയ്യും. ഇതിന്റെ ആദ്യ പടിയായി ഫോഴ്‌സ്, ഗൂര്‍ഖ 5 ഡോറിന്റെ പരീക്ഷണയോട്ടം സജീവമാക്കിയിരിക്കുകയാണ്. നിലവിലെ മോഡല്‍ 3 ഡോര്‍ പതിപ്പാണെങ്കിലും ഇതിന് 4X4 എന്ന് പേരിട്ടിരിക്കുന്ന ഒരു വേരിയന്റില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

ആ ഒരു വേരിയന്റിന് ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനും 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ലഭിക്കുന്നു. ഇതിന് പെട്രോള്‍ എഞ്ചിനോ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോ ലഭിക്കുന്നില്ല. ഇതിന് കണ്‍വേര്‍ട്ടിബിള്‍ റൂഫ് ഓപ്ഷനും ലഭിക്കുന്നില്ല.

എന്നാല്‍ മഹീന്ദ്ര ഥാറിന് മുകളില്‍ പറഞ്ഞവയും അതിലേറെയും ലഭിക്കുന്നുവെന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ നിലവില്‍ സെഗ്മെന്റില്‍ മുന്‍തൂക്കം ഥാറിന് തന്നെയാണ്. ലൈഫ്സ്റ്റൈല്‍ ഓഫ്-റോഡര്‍ വിഭാഗത്തെ വീണ്ടും ജനപ്രിയമാക്കിയ മോഡല്‍ കൂടിയാണ് ഥാര്‍.

ഥാര്‍ ഈ ആനുകൂല്യങ്ങളെല്ലാം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ 5 ഡോര്‍ നല്‍കി ഗൂര്‍ഖയുടെ കൂടുതല്‍ പ്രായോഗിക പതിപ്പ് ഉപയോഗിച്ച് ഥാറിനെ പ്രതിരോധിക്കാനാണ് ഫോഴ്‌സ് മോട്ടോര്‍സ് ശ്രമിക്കുന്നത്.

നിലവില്‍ വിപണിയില്‍ ഉള്ള 3 ഡോര്‍ ഗൂര്‍ഖയുടെ നീളം 4,116 mm ആണ്. വീതി 1,812 mm, ഉയരം 2,075 mm എന്നിങ്ങനെയാണ് അളവുകള്‍. ഇതിന് 2,400 mm വീല്‍ബേസ് ഉണ്ട്, ഇത് മികച്ച ബ്രേക്ക്-ഓവര്‍ ആംഗിള്‍ പ്രദാനം ചെയ്യുന്നു, കൂടാതെ ഗ്രൗണ്ടില്‍ നിന്ന് 205 mm ഉയരവുമാണ്. വരാനിരിക്കുന്ന ഗൂര്‍ഖ 5-ഡോര്‍ മറ്റൊരു നിര സീറ്റിംഗ് ഉള്‍ക്കൊള്ളാന്‍ വിധം നീളമുള്ളതായിരിക്കും.

ടോപ്പ്-സ്‌പെക്ക് 5 ഡോര്‍ പതിപ്പിന് 18 ഇഞ്ച് അലോയ് വീലുകളില്‍ വലിയ 255/60-R18 ടയറുകള്‍ ഉള്ള വലിയ ഫെന്‍ഡറുകള്‍ ലഭിക്കുന്നതിനാല്‍ വീതിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പുതിയ സ്‌പൈ ഷോട്ടുകളില്‍ കാണുന്നത് പോലെ ലോവര്‍-സ്‌പെക്ക് വേരിയന്റുകള്‍ക്ക് ചെറിയ സ്റ്റീല്‍ വീലുകള്‍ ലഭിച്ചേക്കാം.

ഗൂര്‍ഖ 5 ഡോര്‍ മുമ്പും പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു, എന്നാല്‍ ആ ചിത്രങ്ങളില്‍ മൂന്നാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കിയിരിക്കുന്നതായി കാണാന്‍ സാധിച്ചത്.

എന്നാല്‍ പുതിയ സ്‌പൈ ഷോട്ടുകള്‍ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകള്‍ വെളിപ്പെടുത്തുന്നു. ബൊലേറോ നിയോയില്‍ കാണുന്ന സിംഗിള്‍ ജമ്പ് സീറ്റുകളല്ല ഇവ. പകരം, 9 സീറ്റുള്ള ബൊലേറോ നിയോ പ്ലസ് കണ്ടത് പോലെ ഇരട്ട സീറ്റുകളാണ് ഇവ.

പുറത്ത്, ഹെഡ്‌ലൈറ്റുകള്‍ക്ക് ചുറ്റും വൃത്താകൃതിയിലുള്ള എല്‍ഇഡി DRL-കള്‍, G-ക്ലാസ്-പ്രചോദിത ബോണറ്റ്-മൗണ്ട് ഇന്‍ഡിക്കേറ്ററുകള്‍, ബൂട്ട്-മൗണ്ട് ചെയ്ത സ്‌പെയര്‍ വീല്‍, റിയര്‍ വാഷര്‍-വൈപ്പര്‍, ഒരു സ്‌നോര്‍ക്കല്‍, റൂഫില്‍ ഘടിപ്പിച്ച കാരിയര്‍ എന്നിവയും ഇതിനും ലഭിക്കുന്നു.

ഥാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉള്ളില്‍ ഗൂര്‍ഖയ്ക്ക് വളരെ അടിസ്ഥാനപരമായ കാര്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. ഇതിന് മുന്‍വശത്ത് പവര്‍ വിന്‍ഡോകള്‍ ലഭിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പമുള്ള കെന്‍വുഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതിന് ലഭിക്കുന്നുണ്ട്.

2.6 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 3200 rpm-ല്‍ 90 bhp കരുത്തും 1400 rpm-ല്‍ 250 Nm പീക്ക് ടോര്‍ക്ക് വികസിപ്പിക്കുകയും ചെയ്യുന്നു. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഉയര്‍ന്നതും താഴ്ന്നതുമായ റേഞ്ച് അനുപാതങ്ങളുള്ള 4X4 ട്രാന്‍സ്ഫര്‍ കെയ്‌സുമായി ജോടിയാക്കുകയും ചെയ്യുന്നു.

'ദേശി ജി-വാഗണ്‍' എന്നറിയപ്പെടുന്ന, ഫോഴ്‌സ് ഗൂര്‍ഖ 3 ഡോര്‍ 2021 സെപ്റ്റംബറില്‍ 13.59 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി. 2022-ലേക്ക് ഫാസ്റ്റ് ഫോര്‍വേഡിംഗ്, ഫോഴ്സ് മോട്ടോര്‍സ് ഗൂര്‍ഖയുടെ വില 2022 ജനുവരിയില്‍ 51,000 രൂപ വര്‍ധിപ്പിച്ച് 14.10 ലക്ഷം രൂപയാക്കി.

അടുത്തിടെയുള്ള വില വര്‍ദ്ധനയ്ക്ക് ശേഷം നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വളരെ നേരത്തെ വര്‍ദ്ധിപ്പിക്കുന്നത് വളരെ അസാധാരണമാണെങ്കിലും, ഫോഴ്‌സ് മോട്ടോര്‍സ് ഏപ്രിലില്‍ വീണ്ടും വില 39,000 രൂപ വര്‍ദ്ധിപ്പിച്ച് വില 14.49 ലക്ഷം രൂപയായി. ഗൂര്‍ഖ 5 ഡോറിന് 3 ഡോര്‍ മോഡലിനേക്കാള്‍ ഒരു ലക്ഷത്തോളം വില കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോഴ്സ് ഗൂര്‍ഖ 5 ഡോര്‍ വരാനിരിക്കുന്ന 5 ഡോര്‍ ഥാര്‍, 5 ഡോര്‍ ജിംനി എന്നിവയുമായി മത്സരിക്കും. ഥാര്‍ 5 ഡോറിന് മുമ്പ് തന്നെ, ഗൂര്‍ഖ 5 ഡോര്‍ പതിപ്പിനെ ഫോഴ്സ് വിപണിയില്‍ അവതരിപ്പിക്കും. എസ്‌യുവി ഇതിനകം തന്നെ പ്രൊഡക്ഷന്‍ റെഡി ആണെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. 5 ഡോര്‍ ലൈഫ്സ്റ്റൈല്‍ ഓഫ്-റോഡര്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതിന് സാധിക്കുമോ എന്നത് കാത്തിരുന്ന തന്നെ കാണണം.
Source: Rushline/Youtube


Click it and Unblock the Notifications








