പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഫോഴ്സ് മോട്ടോര്‍സ് പുതിയ ഗൂര്‍ഖ എസ്‌യുവി പുറത്തിറക്കുന്നത്. നവീകരണങ്ങളോടെ എത്തുന്ന മോഡല്‍ 3 ഡോര്‍ ഫോര്‍മാറ്റിലാണ് വില്‍പ്പനയ്ക്ക് ലഭിക്കുന്നത്.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

3 ഡോര്‍ പതിപ്പില്‍ എത്തുന്ന പുതുതലമുറ മഹീന്ദ്ര ഥാര്‍ തന്നെയാണ് ഗൂര്‍ഖയുടെയും എതിരാളി. എന്നാല്‍ നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഥാറും ഗൂര്‍ഖയും 5 ഡോര്‍ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

ഗൂര്‍ഖ 5 ഡോര്‍ ഈ വര്‍ഷാവസാനം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഥാര്‍ 5 ഡോര്‍ 2024-ല്‍ എപ്പോഴെങ്കിലും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

ഇത് ഏറെക്കുറെ സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പുതിയ ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ നിരത്തുകളില്‍ സജീവമായി പരീക്ഷിച്ചുവരികയാണ്. പരീക്ഷണയോട്ടം നടത്തുന്ന ഗൂര്‍ഖ 5 ഡോര്‍ പതിപ്പിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

വാഹനത്തിന്റെ വശങ്ങളെയും, 5 ഡോറിന്റെ വലിപ്പത്തെയും ഈ പുതിയ ചിത്രങ്ങള്‍ വ്യക്തമായി വെളിപ്പെടുത്തുന്നുവെന്ന് വേണം പറയാന്‍.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

സൂക്ഷ്മമായി നോക്കുമ്പോള്‍, ട്രാക്‌സിന്റേതിന് സമാനമായ ടോപ്പ് ക്യാപ് ധരിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കും. പുതിയ ഗൂര്‍ഖ 3 ഡോറിന് സമാനമായ ഡിസൈന്‍ തന്നെ ഈ വലിയ വാഹനത്തിന് ലഭിക്കുന്നതെങ്കിലും, വലിപ്പത്തിന്റെയും, ഉള്ളിലെ സ്‌പെയിസിന്റെയും കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാനിടയുണ്ട്.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

പുതിയ ഫോഴ്സ് ഗൂര്‍ഖ എസ്‌യുവി 5 ഡോര്‍

2022 ഗൂര്‍ഖ 5 ഡോര്‍ എസ്‌യുവിയുടെ 3 ഡോര്‍ മോഡലില്‍ കാണുന്ന അതേ ലാഡര്‍ ഫ്രെയിം ഷാസിയുടെ നീളമേറിയ പതിപ്പ് അടിവരയിടും. ഗൂര്‍ഖ 3 ഡോറിനേക്കാള്‍ 400 mm നീളമുള്ളതാക്കി 2.8 മീറ്ററോളം വീല്‍ബേസ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍ എന്നിവയ്ക്കൊപ്പം ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന സ്നോര്‍ക്കലും സ്പെയര്‍ വീലും ഉള്‍പ്പെടുന്ന വലിയ ഗൂര്‍ഖ എസ്‌യുവി അതിന്റെ ഡിസൈനിന്റെ ഭൂരിഭാഗവും കടമെടുക്കും. 2 അധിക ഡോറുകളുടെ കൂട്ടിച്ചേര്‍ക്കല്‍ കാരണം പിന്‍വശത്തെ ഡിസൈന്‍ വ്യത്യസ്തമായിരിക്കും.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

ഗൂര്‍ഖ 5 ഡോറിന് സിംഗിള്‍ സ്ലാറ്റ് ഡിസൈനില്‍ പുതിയ ഫ്രണ്ട് ഗ്രില്‍ ലഭിക്കും. 245/70 ടയറുകള്‍ ഘടിപ്പിച്ച 16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും ക്ലാഡിംഗോടുകൂടിയ വീല്‍ ആര്‍ച്ചുകളുമാണ് ഇതിന്റെ ഓഫ്-റോഡിംഗ് നില മെച്ചപ്പെടുത്തുന്നത്.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

6, 7 സീറ്റുള്ള ക്യാബിന്‍ ലേഔട്ട്

6, 7 സീറ്റുകളുള്ള ലേഔട്ടുകളില്‍ ഫോഴ്സ് ഗൂര്‍ഖ 5 ഡോര്‍ വാഗ്ദാനം ചെയ്യും. ഇതിന് രണ്ടാം നിരയില്‍ ഒരു ബെഞ്ച് സീറ്റും 7 സീറ്റര്‍ പതിപ്പിന് പിന്നില്‍ ക്യാപ്റ്റന്‍ സീറ്റും ലഭിക്കും, 6 സീറ്ററിന് രണ്ടാമത്തെയും മൂന്നാമത്തെയും നിരകളില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കും.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

3 ഡോര്‍ ഗൂര്‍ഖയില്‍ കാണുന്നതു പോലെയായിരിക്കും ഈ പതിപ്പിലെയും ഫീച്ചറുകള്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സെന്‍ട്രല്‍ കണ്‍സോളും ഉള്ള പുതിയ ഡാഷ്ബോര്‍ഡ് ഡിസൈന്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

ടാക്കോമീറ്ററിനും സ്പീഡോമീറ്ററിനും ഇടയില്‍ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റല്‍ എംഐഡി ഇതിന് ലഭിക്കും. പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, മാനുവല്‍ എയര്‍ കണ്ടീഷനിംഗ്, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തും, അവയില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്, ഇബിഡി എന്നിവയും ഉള്‍പ്പെടുന്നു.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

എഞ്ചിന്‍, ട്രാന്‍സ്മിഷന്‍, സസ്‌പെന്‍ഷന്‍

3 ഡോര്‍ പതിപ്പില്‍ 91 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന അതേ മെര്‍സിഡീസ് സോഴ്സ് 2.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെ പുതിയ ഫോഴ്സ് ഗൂര്‍ഖ 5 ഡോര്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നത്.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

5 ഡോര്‍ മോഡലില്‍ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നതിനായി പവര്‍, ടോര്‍ക്ക് കണക്കുകള്‍ കൂടുതലായിരിക്കാം. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

മാനുവല്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലുകള്‍ക്കൊപ്പം ഫോഴ്‌സ് മോട്ടോര്‍സ് 4WD വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 3 ഡോര്‍ പതിപ്പില്‍ കാണുന്നത് പോലെ, ലോ റേഞ്ച് ട്രാന്‍സ്ഫര്‍ കേസ്, മാനുവല്‍ ലോക്കിംഗ് ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിഫറന്‍ഷ്യലുകള്‍ തുടങ്ങിയ ഓഫ് റോഡ് ഗിയറുകളും ഗൂര്‍ഖ 5 ഡോറിന് ലഭിക്കും.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

സസ്പെന്‍ഷനില്‍ യഥാക്രമം മുന്നിലും പിന്നിലും സ്വതന്ത്രമായ സസ്‌പെന്‍ഷനും മള്‍ട്ടി-ലിങ്ക് റിജിഡ് ലൈവ് ആക്സില്‍ സസ്‌പെന്‍ഷനും ഉള്‍പ്പെടും. നിലവില്‍ വാഹനത്തിന്റെ വില സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

പുതിയ അടവുകളുമായി Force; Gurkha 5 ഡോറും വിപണിയിലേക്ക്, എതിരാളി Thar 5 ഡോര്‍

എന്നിരുന്നാലും, നിലവിലെ ഗൂര്‍ഖ 3 ഡോറിന് 14.10 ലക്ഷം രൂപ വിലയുള്ളതിനാല്‍, അതിന്റെ 5 ഡോര്‍ പതിപ്പിന് 1-2 ലക്ഷം രൂപ വരെ വില ഉയര്‍ന്നേക്കാം. മഹീന്ദ്ര ഥാര്‍, മാരുതി ജിംനി തുടങ്ങിയ വരാനിരിക്കുന്ന 5 ഡോര്‍ എസ്‌യുവികള്‍ക്ക് എതിരെയാകും ഇത് മത്സരിക്കുക. 2022 ദീപാവലിയോടെ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Image Courtesy: Abhijeet Mane

Article Published On: Wednesday, March 9, 2022, 18:31 [IST]
English summary
Force planning to launch gurkha 5 door soon in india will rival thar 5 door
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X