അടച്ചുപൂട്ടിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം പുനരാരംഭിച്ച് Ford

തമിഴ്നാട്ടില്‍ മുമ്പ് അടച്ചുപൂട്ടിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം പുനരാരംഭിച്ച് അമേരിക്കന്‍ നിര്‍മാതാക്കളായ ഫോര്‍ഡ്. രണ്ട് ഷിഫ്റ്റുകളിലായാണ് ഫോര്‍ഡിന്റെ നിര്‍മ്മാണം ആരംഭിച്ചതെന്ന് PTI റിപ്പോര്‍ട്ട് ചെയ്തു.

അടച്ചുപൂട്ടിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം പുനരാരംഭിച്ച് Ford

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും, 2,600 തൊഴിലാളികളില്‍ 100 മുതല്‍ 150 വരെ തൊഴിലാളികള്‍ മാത്രമാണ് ജോലിക്ക് തിരിച്ചെത്തിയിരിക്കുന്നത്. ബാക്കിയുള്ള ജീവനക്കാര്‍ 'പണിമുടക്ക്' നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടച്ചുപൂട്ടിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം പുനരാരംഭിച്ച് Ford

ഇന്ത്യയിലെ ഫോര്‍ഡിന്റെ ഉല്‍പ്പാദന പദ്ധതികള്‍ അവസാനിപ്പിച്ചുകൊണ്ട്, ശേഷിക്കുന്ന ഓര്‍ഡറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് വാഹന നിര്‍മാതാവ് ഇതിനകം തന്നെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടച്ചുപൂട്ടിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം പുനരാരംഭിച്ച് Ford

കൂടാതെ, പണിമുടക്കില്‍ ഏര്‍പ്പെടാത്ത ജീവനക്കാര്‍ക്കും ശേഷിക്കുന്ന ഓര്‍ഡറുകള്‍ ഷെഡ്യൂള്‍ അനുസരിച്ച് പൂര്‍ത്തിയാക്കാന്‍ കമ്പനിയുമായി സഹകരിക്കുന്നവര്‍ക്കും പിരിച്ചുവിടല്‍ പാക്കേജ് നല്‍കുമെന്ന് ഫോര്‍ഡ് ഇന്ത്യ അറിയിച്ചു.

അടച്ചുപൂട്ടിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം പുനരാരംഭിച്ച് Ford

സ്ഥിതിഗതികള്‍ നേരിടാന്‍ ജൂണ്‍ 20-ന് ലേബര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ സാന്നിധ്യത്തില്‍ മാനേജ്മെന്റും ജീവനക്കാരും തമ്മില്‍ ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്. നേരത്തെ, അമേരിക്കന്‍ വാഹന നിര്‍മാതാവ് ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനത്തിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളറിനടുത്ത് നഷ്ടം നേരിട്ടിരുന്നു, കൂടാതെ രാജ്യത്തെ കൂടുതല്‍ നഷ്ടം തടയുന്നതിനായി ഇന്ത്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും കമ്പനി തീരുമാനിച്ചു.

അടച്ചുപൂട്ടിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം പുനരാരംഭിച്ച് Ford

ഇന്ത്യയില്‍ ഉല്‍പ്പാദനം നിര്‍ത്താന്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നതിനാല്‍, ജീവനക്കാര്‍ തങ്ങളുടെ ജീവനോപാധി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. കൂടാതെ, യുഎസ് വാഹന നിര്‍മാതാവിന് രാജ്യത്ത് ശക്തമായ ആരാധകരുള്ളതിനാല്‍ ഫോര്‍ഡിന്റെ ഇന്ത്യയിലെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളും അടച്ചുപൂട്ടാനുള്ള പദ്ധതി പലരെയും ഞെട്ടിക്കുന്ന പ്രസ്താവനയായി മാറുകയും ചെയ്തിരുന്നു.

അടച്ചുപൂട്ടിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം പുനരാരംഭിച്ച് Ford

ഇന്ത്യന്‍ വാഹന വിപണിയില്‍ ഫോര്‍ഡിന്റെ ചില മോഡലുകള്‍ മാന്യമായ വില്‍പന പ്രകടനം നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനം വന്നതെന്ന് വേണം പറയാന്‍. അതിനുപുറമെ, കമ്പനിയുടെ വില്‍പ്പന കണക്കുകള്‍ ഉയര്‍ന്ന പാതയിലായിരുന്നു, കൂടാതെ വാര്‍ഷിക, പ്രതിമാസ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ മാന്യമായ വില്‍പ്പന സംഖ്യകളോടെ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

അടച്ചുപൂട്ടിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം പുനരാരംഭിച്ച് Ford

ഇന്ത്യയിലെ ലോവര്‍ സെഗ്മെന്റ് കാറുകളില്‍ ഫോര്‍ഡ് തങ്ങളുടെ സാന്നിധ്യം അവസാനിപ്പിച്ചെങ്കിലും, ഫോര്‍ഡ് മസ്താങ്, മസ്താങ് മാച്ച്-ഇ തുടങ്ങിയ സിബിയു മോഡലുകളും കുറച്ച് പ്രീമിയം വാഹനങ്ങളും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ വാഹന നിര്‍മ്മാതാവ് പദ്ധതിയിടുകയും ചെയ്യുന്നുണ്ട്.

അടച്ചുപൂട്ടിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം പുനരാരംഭിച്ച് Ford

ചെന്നൈയിലെ നിര്‍മ്മാണ പ്ലാന്റില്‍ ഫോര്‍ഡിലേക്കും അതിന്റെ ജീവനക്കാരിലേക്കും മടങ്ങിവരുമ്പോള്‍, പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും 115 ദിവസത്തെ മൊത്ത വേതനത്തിന് ഒരു പിരിച്ചുവിടല്‍ പാക്കേജ് ഫോര്‍ഡ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

അടച്ചുപൂട്ടിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം പുനരാരംഭിച്ച് Ford

ഇന്ത്യയിലെ ഫോര്‍ഡിനെക്കുറിച്ച് പറയുമ്പോള്‍, യുഎസ് വാഹന നിര്‍മാതാവ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ ധാരാളം ഉയര്‍ച്ച താഴ്ചകള്‍ അഭിമുഖീകരിച്ചിട്ടുണ്ട്, ശക്തമായ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ ഉണ്ടായിരുന്നിട്ടും, വളരെ വൈകും വരെ മികച്ച വില്‍പ്പനയുള്ള മോഡല്‍ അപ്ഡേറ്റ് ചെയ്യാന്‍ ഫോര്‍ഡ് മടിച്ചു നിന്നതാണ് ഇപ്പോള്‍ ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് വേണം പറയാന്‍.

More from DriveSpark

Article Published On: Friday, June 17, 2022, 17:42 [IST]
English summary
Ford india resumes production at its manufacturing facility in tamilnadu read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X