ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

സമീപകാലത്ത് ഇന്ത്യന്‍ വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഃഖകരമായ സംഭവങ്ങളിലൊന്ന് പ്രാദേശിക വിപണിയില്‍ നിന്നുള്ള ഫോര്‍ഡിന്റെ പിന്മാറ്റമായിരുന്നു. അമേരിക്കന്‍ കാര്‍ നിര്‍മാതാവ് ഒരു ദശാബ്ദത്തിലേറെയായി വന്‍ നഷ്ടത്തിലായിരുന്നു രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നത്.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

'ഇന്ത്യയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ' ഭാഗമായി, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ നിന്ന് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

ഫോര്‍ഡിന് ഇന്ത്യയില്‍ രണ്ട് പ്ലാന്റുകളുണ്ടായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള സാനന്ദിലാണ് ഒന്ന്. മറ്റൊന്ന് തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപമാണ്. സാനന്ദ് പ്ലാന്റില്‍ നിന്ന്, ഫിഗോ, ഫ്രീസ്‌റ്റൈല്‍, ആസ്പയര്‍ തുടങ്ങിയ ചെറുകാറുകള്‍ ഫോര്‍ഡ് നിര്‍മ്മിച്ചു. ചെന്നൈ പ്ലാന്റില്‍ നിന്നാണ് ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടും എന്‍ഡവറും നിര്‍മ്മിച്ചത്.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

2021 സെപ്തംബര്‍ 9-നാണ് ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് പുറത്തു പോകുന്നത്. സാനന്ദ് പ്ലാന്റിലെ ഉല്‍പ്പാദനം നിര്‍ത്തലായിരുന്നു പദ്ധതിയുടെ ആദ്യഭാഗം. ഒരു മാസത്തിനുശേഷം 2021 ഒക്ടോബറില്‍ ഫോര്‍ഡ് ഫ്രീസ്‌റ്റൈലിന്റെ അവസാന യൂണിറ്റ് പുറത്തിറങ്ങിയപ്പോള്‍ ഇത് സംഭവിക്കുകയും ചെയ്തു.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

കയറ്റുമതി വിപണിക്കായി കാറുകളും എഞ്ചിനുകളും നിര്‍മ്മിക്കുന്നതിനായി ചെന്നൈ പ്ലാന്റിലെ ഉല്‍പ്പാദനം ഇതുവരെ തുടര്‍ന്നു. എന്നാല്‍ അതും ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന്റെ അവസാന യൂണിറ്റ് ചെന്നൈ പ്ലാന്റില്‍ നിന്ന് പുറത്തിറക്കി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

ഇന്ത്യയില്‍ നിന്നുള്ള ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന്റെ അവസാന യൂണിറ്റിന്റെ ഉല്‍പ്പാദനത്തോടെ അമേരിക്കന്‍ ബ്രാന്‍ഡ്, രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. സബ്-4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ ഫോര്‍ഡിന്റെ തുറുപ്പ് ചീട്ടായിരുന്നു ഇക്കോസ്പോര്‍ട്ട്.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

2012 ജനുവരിയില്‍ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. ഫോര്‍ഡിന്റെ അന്നത്തെ പ്രസിഡന്റും സിഇഒയുമായ അലന്‍ മുലാലിയാണ് ഇത് അനാച്ഛാദനം ചെയ്തത്. അവസാനം 2013 മധ്യത്തില്‍ ഇന്ത്യയില്‍ ലോഞ്ച് നടന്നു. അത് തകര്‍പ്പന്‍ വിജയമാണ് വിപണിയില്‍ നിന്ന് നേടിയെടുത്തത്.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

ഫോര്‍ഡിന് ഉറച്ച പ്ലാറ്റ്ഫോം നല്‍കാന്‍ ഇക്കോസ്പോര്‍ട്ടിന് കഴിഞ്ഞു. ഈ മോഡല്‍ ഉപയോഗിച്ച്, മാരുതിയെയും ഹ്യുണ്ടായിയെയും നേരിടാന്‍ ഫോര്‍ഡ് മാസ് സെഗ്മെന്റിലേക്ക് പ്രവേശിച്ചു - പുതിയ ജെന്‍ ഫിഗോ, ആസ്പയര്‍, ഫ്രീസ്‌റ്റൈല്‍ എന്നിവയുമായിട്ടായിരുന്നു പിന്നീടുള്ള ഫോര്‍ഡിന്റെ വരവ്.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

ഈ കാറുകളുടെ നിര്‍മ്മാണത്തിനായി അവര്‍ സാനന്ദില്‍ ഒരു പുതിയ പ്രൊഡക്ഷന്‍ പ്ലാന്റ് പോലും സൃഷ്ടിച്ചു. നിര്‍ഭാഗ്യവശാല്‍, ഈ കാറുകള്‍ പ്രതീക്ഷിച്ചത്ര ക്ലിക്കായില്ല. അവസാനം, ഫോര്‍ഡിന് തന്നെ തിരിച്ചടിയാകുകയും, അവര്‍ക്ക് ഇന്ത്യ വിടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതെയായി.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

നിലവില്‍ ഫോര്‍ഡില്‍ നിന്ന് വിപണിയില്‍ എത്തിയിരുന്ന മോഡലുകള്‍ മികച്ചവയായികുന്നു എന്ന് വേണം പറയാന്‍. പക്ഷേ കാലത്തിനൊത്തുള്ള മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഫോര്‍ഡ് പരാജയപ്പെട്ടുവെന്ന് വേണം പറയാന്‍. ഇതോടെയാണ് ബ്രാന്‍ഡിന്റെ നിലനില്‍പ്പ് തുലാസിലായത്.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലായിരുന്നു ഇക്കോസ്പോര്‍ട്ട് എത്തിയിരുന്നത്. പെട്രോള്‍ എഞ്ചിന്‍ പരമാവധി 121 bhp കരുത്തും 149 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിച്ചിരുന്നു. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തു.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

ഡീസല്‍ എഞ്ചിനിലേക്ക് വന്നാല്‍, ഈ യൂണിറ്റ് 99 bhp കരുത്തും 215 Nm ടോര്‍ക്കും ഉത്പാദിപ്പിച്ചിരുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടായിരുന്നു എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിരുന്നത്. ബ്രാന്‍ഡിനായി പ്രതിമാസം മികച്ച വില്‍പ്പന നേടിയിരുന്ന ഒരു മോഡല്‍ കൂടിയായിരുന്നു ഇത്.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

വിപണിയില്‍ റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ്, കിയ സോനെറ്റ്, ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300 എന്നിവയ്‌ക്കെതിരെയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് മത്സരിച്ചിരുന്നത്.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

ഓട്ടോമൊബൈല്‍ മേഖലയ്ക്കുള്ള പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിക്ക് കീഴിലുള്ള നിര്‍ദ്ദേശത്തിന് ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് അനുമതി ലഭിച്ചതായി ഈ വര്‍ഷം ആദ്യം ഫോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

ഇന്ത്യയിലെ ഫോര്‍ഡ് ആരാധകര്‍ക്ക് ഇത് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കി, ഐക്കണിക് ബ്രാന്‍ഡ് ഇത്തവണ ഒരു പ്യുവര്‍ ഇലക്ട്രിക് വാഹന നിര്‍മാതാവായി ഇന്ത്യന്‍ വിപണിയിലേക്ക് മടങ്ങാനും പദ്ധതിയിട്ടിരുന്നു. ചാമ്പ്യന്‍ ഒഇഎം ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട ഇരുപത് കാര്‍ നിര്‍മ്മാതാക്കളില്‍ ബ്ലൂ ഓവല്‍ ബ്രാന്‍ഡും ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു; EcoSport-ന്റെ അവസാന യൂണിറ്റ് പുറത്തിറക്കി Ford

PLI പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഒഇഎമ്മുകള്‍ക്ക് 25,938 കോടി രൂപയുടെ ബജറ്റ് വിഹിതം അനുവദിച്ചിട്ടുണ്ട്. കാര്‍ നിര്‍മാതാവ് കഴിഞ്ഞ വര്‍ഷം എല്ലാ പ്രാദേശിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിയതിനാല്‍ ഫോര്‍ഡ് ഉള്‍പ്പെടുത്തിയത് ആശ്ചര്യകരമാണ്. PLI സ്‌കീമിന് കീഴില്‍ പോലും ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പോകുന്നില്ലെന്ന് ഫോര്‍ഡ് പ്രഖ്യാപിച്ചതോടെ വാഹന പ്രേമികളുടെ ആ ആവേശവും ഉടന്‍ അവസാനിച്ചു. അവരുടെ സാനന്ദ് പ്ലാന്റ് അടുത്തിടെ ടാറ്റ മോട്ടോര്‍സ് ഏറ്റെടുത്തു, അതേസമയം ചെന്നൈ പ്ലാന്റ് ഉടന്‍ വില്‍ക്കാനാണ് സാധ്യത.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford rolls out ecosport last unit production ends in india all details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X