പുതുതലമുറ Endeavour -ന്റെ ആഗോള അരങ്ങേറ്റം മാർച്ച് 1 -ന്; ടീസർ പങ്കുവെച്ച് Ford

ആഴ്‌ചകൾക്ക് മുമ്പ് ക്യമൊഫ്ലാജ്ഡ് പ്രോട്ടോടൈപ്പ് പുറത്തിറക്കിയതിന് ശേഷം, ഫോർഡിന്റെ ഓസ്‌ട്രേലിയ ഡിവിഷൻ കഴിഞ്ഞ വർഷം വരെ ഇന്ത്യയിൽ എൻഡവർ എന്ന പേരിൽ വിൽപ്പനയ്‌ക്കുണ്ടായിരുന്നു എവറസ്റ്റിന്റെ പുതിയ തലമുറ വീണ്ടും ടീസ് ചെയ്തിരിക്കുകയാണ്.

പുതുതലമുറ Endeavour -ന്റെ ആഗോള അരങ്ങേറ്റം മാർച്ച് 1 -ന്; ടീസർ പങ്കുവെച്ച് Ford

വരും ആഴ്ചകളിൽ ഓസ്‌ട്രേലിയൻ വിപണികളിൽ ഇത് വിൽപ്പനയ്‌ക്കെത്തും. പുതുക്കിയ മോഡലിന്റെ ആഗോള അരങ്ങേറ്റം 2022 മാർച്ച് 1 -നാണ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. നിർഭാഗ്യവശാൽ, കഴിഞ്ഞ വർഷം കമ്പനി ആഭ്യന്തര വിൽപ്പന പ്രവർത്തനങ്ങൾ നിർത്തിയതിനാൽ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ല.

പുതുതലമുറ Endeavour -ന്റെ ആഗോള അരങ്ങേറ്റം മാർച്ച് 1 -ന്; ടീസർ പങ്കുവെച്ച് Ford

നിലവിലെ ജെൻ മോഡലിന്റെ T6 പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിലായിരിക്കും പുതിയ എൻഡവർ ഒരുക്കുക. പുതിയ ഫോർഡ് റേഞ്ചർ പിക്ക്-അപ്പ് ട്രക്കിലും ബ്രോങ്കോ എസ്‌യുവിയിലും കാണുന്ന അതേ പ്ലാറ്റ്‌ഫോമാണ് ഇത്.

പുതുതലമുറ Endeavour -ന്റെ ആഗോള അരങ്ങേറ്റം മാർച്ച് 1 -ന്; ടീസർ പങ്കുവെച്ച് Ford

2022 ഫോർഡ് എൻഡോവർ ന്യൂ ജെൻ ടീസർ

ഈ ബോഡി-ഓൺ-ഫ്രെയിം ആർക്കിടെക്ചർ എൻഡവർ അതിന്റെ പരുക്കൻ ക്യാരക്ടറും ഓഫ്-റോഡ് കഴിവുകളും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കും. 2,850 mm വീൽബേസിനൊപ്പം 4,903 mm നീളവും 1,869 mm വീതിയും 1,837 mm ഉയരവുമായി വരുന്ന നിലവിലെ മോഡലിനേക്കാൾ അളവുകൾ വർധിപ്പിക്കാൻ സെറ്റ് ചെയ്തിരിക്കുന്നു.

പുതുതലമുറ Endeavour -ന്റെ ആഗോള അരങ്ങേറ്റം മാർച്ച് 1 -ന്; ടീസർ പങ്കുവെച്ച് Ford

ആംബിയന്റ്, ട്രെൻഡ്, ട്രെൻഡ് സ്‌പോർട്ട്, വൈൽഡ്‌ട്രാക്ക് എക്‌സ്, ടൈറ്റാനിയം, പ്ലാറ്റിനം എന്നീ ആറ് വകഭേദങ്ങളിലും 2WD, 4WD എന്നിങ്ങനെ രണ്ട് ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകളിലും 2022 ഫോർഡ് എൻ‌ഡവർ വാഗ്ദാനം ചെയ്യും. 3.0 ലിറ്റർ എഞ്ചിനും 4WD സിസ്റ്റവും നൽകുന്ന ലൈനപ്പിലേക്ക് ഒരു പുതിയ ഓഫ്-റോഡ് ഫോക്കസ്ഡ് വൈൽഡ്‌ട്രാക്ക് X വേരിയന്റും ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതുതലമുറ Endeavour -ന്റെ ആഗോള അരങ്ങേറ്റം മാർച്ച് 1 -ന്; ടീസർ പങ്കുവെച്ച് Ford

വലിയ C ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ബ്ലൂ ഓവൽ ബാഡ്‌ജിംഗോടുകൂടിയ വിപുലീകൃത ഫ്രണ്ട് ഗ്രില്ല്, C ആകൃതിയിലുള്ള ഡിആർഎല്ലുകൾ, പവർ ഡോം ബോണറ്റ്, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം ഫോർഡ് F 150 -ൽ നിന്ന് കടമെടുത്ത ഡിസൈൻ ഘടകങ്ങളുമായി എക്സ്റ്റീരിയർ കാണാനാവും.

പുതുതലമുറ Endeavour -ന്റെ ആഗോള അരങ്ങേറ്റം മാർച്ച് 1 -ന്; ടീസർ പങ്കുവെച്ച് Ford

വിശാലമായ എയർ ഇൻലെറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, ഒരു പുതിയ ഫോഗ് ലാമ്പ് സജ്ജീകരണം എന്നിവയും അതിന്റെ പുതിയ എക്സ്റ്റീരിയർ ഡിസൈനിന്റെ ഭാഗമായിരിക്കും. പിൻഭാഗവും പുതിയ ബമ്പറും എൽഇഡി ടെയിൽ ലാമ്പുകളും ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു, കൂടാതെ ട്വീക്ക് ചെയ്ത ബൂട്ട്ലിഡും വാഹനത്തിന് ലഭിക്കും.

പുതുതലമുറ Endeavour -ന്റെ ആഗോള അരങ്ങേറ്റം മാർച്ച് 1 -ന്; ടീസർ പങ്കുവെച്ച് Ford

2022 ഫോർഡ് എൻഡവർ ന്യൂ ജെൻ ഫീച്ചറുകൾ

ലോ പ്രൊഫൈൽ ടയറുകൾ ഘടിപ്പിച്ച ബ്ലാക്ക് അലോയി വീലുകളിലാണ് പുതിയ തലമുറ ഫോർഡ് എൻഡവർ സഞ്ചരിക്കുക. ഓഫ്-റോഡിംഗ് കഴിവുകൾക്ക് അനുസരിച്ച്, പുതിയ എൻ‌ഡവറിന് റേക്ക് ചെയ്ത ഫ്രണ്ട് വിൻഡ്‌സ്‌ക്രീൻ, ഗ്രേ ഫിനിഷ്ഡ് റൂഫ് റെയിലുകൾ, ബ്ലാക്ക് നിറത്തിലുള്ള സൈഡ് സ്റ്റെപ്പുകൾ, ഉയരമുള്ള പില്ലറുകൾ എന്നിവയും ലഭിക്കും. ഒരു ഷാർക്ക് ഫിൻ ആന്റിന, പുതിയ റിഫ്‌ളക്ടറുകൾ, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, റൂഫ് ഇന്റഗ്രേറ്റഡ് സ്‌പോയിലർ എന്നിവ ഇതിന് കൂടുതൽ പരുക്കൻ നിലപാട് നൽകും.

പുതുതലമുറ Endeavour -ന്റെ ആഗോള അരങ്ങേറ്റം മാർച്ച് 1 -ന്; ടീസർ പങ്കുവെച്ച് Ford

വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവിയുടെ ടെസ്റ്റ് മോഡലിന്റെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നതോടെ വാഹനത്തിന്റെ ഇന്റീരിയർ മേക്കപ്പും കണ്ടെത്താൻ കഴിഞ്ഞു. ഓൾ ബ്ലാക്ക് കളർ സ്കീം, സീറ്റുകളിലും, സ്റ്റിയറിംഗ് വീലിലും, ഗിയർ നോബിലും ലെതർ അപ്ഹോൾസ്റ്ററി, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനുമായി ഇരട്ട സ്‌ക്രീൻ സജ്ജീകരണം എന്നിവയ്‌ക്കൊപ്പം ഇന്റീരിയർ വിശാലമായിരിക്കും. നിലവിലെ മോഡലിനെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഇന്റീരിയർ എക്സ്പീരിയൻസ് കൂടുതൽ ഉയർന്നതും ടെക്നോളജി നിറഞ്ഞതുമായിരിക്കും. ഇതിന് ചില ADAS ഫീച്ചറുകളും ലഭിക്കും.

പുതുതലമുറ Endeavour -ന്റെ ആഗോള അരങ്ങേറ്റം മാർച്ച് 1 -ന്; ടീസർ പങ്കുവെച്ച് Ford

2022 ഫോർഡ് എൻ‌ഡവറിന് 2.0 ലിറ്റർ, നാല് സിലിണ്ടർ ട്വിൻ ടർബോ ഇക്കോബ്ലൂ ഡീസൽ എഞ്ചിൻ കരുത്ത് പകരും, അതേസമയം ടോപ്പ് സ്പെക്ക് വേരിയന്റിന് 3.0 ലിറ്റർ, ആറ് സിലിണ്ടർ ഡീസൽ മോട്ടോർ വഴിയാവും കരുത്ത് ലഭിക്കുക.

പുതുതലമുറ Endeavour -ന്റെ ആഗോള അരങ്ങേറ്റം മാർച്ച് 1 -ന്; ടീസർ പങ്കുവെച്ച് Ford

എല്ലാ എഞ്ചിനുകളും 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിക്കും. ഒരു ഹൈബ്രിഡ് പവർട്രെയിൻ പിന്നീടുള്ള ഘട്ടത്തിൽ ഫോർഡ് അവതരിപ്പിക്കും എന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു.

ടൊയോട്ട ഫോർച്യൂണർ, ഇസൂസു MU-X, എംജി ഗ്ലോസ്റ്റർ, മിത്സുബിഷി പജേറോ സ്പോർട്ട്, നിസാൻ X-ടെറ എന്നിവയോടാണ് ഇത് അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കുക. CBU റൂട്ടിലൂടെ ഇന്ത്യയ്ക്ക് ന്യൂ-ജെൻ എൻ‌ഡവർ ലഭിച്ചേക്കാം, എന്നാൽ ബ്രാൻഡ് കഴിഞ്ഞ വർഷം ആഭ്യന്തര പ്രവർത്തനങ്ങൾ ഉപേക്ഷിച്ചതിനാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

More from DriveSpark

Article Published On: Friday, February 18, 2022, 11:46 [IST]
English summary
Ford shares new teaser of new gen endeavour revealing global debut date
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X