2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുമായി 2022 Taurus അവതരിപ്പിച്ച് Ford

ഫോർഡ് മോട്ടോർ കമ്പനി മിഡിൽ ഈസ്റ്റ് വിപണിയ്ക്കായി പുതിയ ടോറസ് സെഡാൻ പുറത്തിറക്കി. ഇത് പ്രധാനമായും ചൈനീസ് വിപണിയിൽ വിൽക്കുന്ന പുതിയ ഫോർഡ് മൊണ്ടിയോയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ്.

2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുമായി 2022 Taurus അവതരിപ്പിച്ച് Ford

മൊണ്ടിയോയുടെ അതേ ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗ് ഇത് ഫീച്ചർ ചെയ്യുന്നു. കൂറ്റൻ ഫ്രണ്ട് ഗ്രില്ലിനൊപ്പം സ്ലീക്ക് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് ഡിസൈനിന്റെ ഹൈലൈറ്റ്.

2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുമായി 2022 Taurus അവതരിപ്പിച്ച് Ford

സൈഡ് പ്രൊഫൈൽ അങ്ങേയറ്റം എയറോഡൈനാമിക് ആണ്, ഇത് സെഡാനെ വളരെയധികം സ്പോർട്ടിയായി കാണാൻ സഹായിക്കുന്നു. പിൻഭാഗത്ത് അഗ്രസീവ് എൽഇഡി ടെയിൽലൈറ്റുകളാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്, അവയ്ക്കിടയിൽ ഹൊറിസോണ്ടലായി നൽകിയിരിക്കുന്ന ഒരു എൽഇഡി ലൈറ്റ് ബാർ ഇരു എന്റുകളേയും കണക്ട് ചെയ്യുന്നു.

2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുമായി 2022 Taurus അവതരിപ്പിച്ച് Ford

കൂടാതെ, പിന്നിലെ ബമ്പറിൽ ക്രോം ഹൈലൈറ്റുകളും ഫേക്ക് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്, ഇവ കൂടുതൽ സ്‌പോർടിനസ് നൽകുന്നു. കൂടാതെ, ക്രോം വിൻഡോ ലൈനിംഗിനൊപ്പം വശങ്ങളിലെ ഡോറുകൾക്ക് താഴെയായി സിൽവർ ഫിനിഷ് ചെയ്ത ആക്‌സന്റുകളും വാഹനത്തിന് ലഭിക്കുന്നു.

2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുമായി 2022 Taurus അവതരിപ്പിച്ച് Ford

8.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 13.2 ഇഞ്ച് ഇൻഫോടെയിൻമെന്റ് ടച്ച്‌സ്‌ക്രീനും അടങ്ങുന്ന ഡ്യുവൽ സ്‌ക്രീൻ ഡാഷ് സെറ്റപ്പ് ഫീച്ചർ ചെയ്യുന്ന 2022 ഫോർഡ് ടോറസിന്റെ ഇന്റീരിയർ ഡിസൈനും വളരെ ആകർഷകമാണ്.

2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുമായി 2022 Taurus അവതരിപ്പിച്ച് Ford

ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ (മൾട്ടി-ഫംഗ്ഷണൽ), ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ്, ഡ്യുവൽ-ടോൺ ക്യാബിൻ തീം എന്നിവയും സെഡാന് ലഭിക്കുന്നു. ഒരു ക്ലീനർ ക്യാബിൻ ഡിസൈനിനായി, സെന്റർ കൺസോളിൽ ഷിഫ്റ്റ് ലിവറിന് പകരം റോട്ടറി ഗിയർ സെലക്ടർ ലഭിക്കുന്നു.

2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുമായി 2022 Taurus അവതരിപ്പിച്ച് Ford

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്‌പോട്ട് ഇന്റർവെൻഷൻ, കൊളീഷൻ മിറ്റിഗേഷൻ എന്നിവ പോലുള്ള ഫീച്ചറുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നതിനാൽ, വാഹനത്തിന്റെ സുരക്ഷാ നിലവാരവും ശ്രദ്ധേയമാണ്. വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി (ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ) തുടങ്ങിയവയാണ് ഓഫറിലുള്ള മറ്റ് ഫീച്ചറുകൾ.

2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുമായി 2022 Taurus അവതരിപ്പിച്ച് Ford

ഹുഡിന് കീഴിൽ, 2022 ഫോർഡ് ടോറസിന് 2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിൻ ലഭിക്കും. ഈ ടർബോചാർജ്ഡ്, ഇൻലൈൻ ഫോർ, പെട്രോൾ പവർപ്ലാന്റ് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി മാത്രം കണക്ട് ചെയ്തിരിക്കുന്നു.

2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുമായി 2022 Taurus അവതരിപ്പിച്ച് Ford

എഞ്ചിൻ, ട്രാൻസ്മിഷൻ, മറ്റ് സംവിധാനങ്ങൾ എന്നിവ മിഡിൽ ഈസ്റ്റിലെ ചൂടും മണൽ നിറഞ്ഞ അന്തരീക്ഷം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.

2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുമായി 2022 Taurus അവതരിപ്പിച്ച് Ford

ഫോർഡ് ടോറസിന്റെ ഔട്ട്‌ഗോയിംഗ് ജനറേഷൻ മിഡിൽ ഈസ്റ്റിൽ അവിശ്വസനീയമാംവിധം ജനപ്രിയമായ ഒരു വാഹനമായിരുന്നു, 2021 -ൽ UAE, സൗദി അറേബ്യ, ഒമാൻ, ബഹ്‌റിൻ എന്നിവിടങ്ങളിൽ ശക്തമായ വിൽപ്പന വളർച്ച വാഹനം രേഖപ്പെടുത്തി. പുതിയ തലമുറ മോഡൽ മേഖലയിലുടനീളം കൂടുതൽ വിൽപ്പന വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford unveiled 2022 taurus sedan features and details
Story first published: Wednesday, April 27, 2022, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X