ഒരു സൂപ്പർകാർ യുഗാന്ത്യം! ഐതിഹാസിക കാറിന്റെ അവസാന മോഡലായി GT LM എഡിഷൻ അവതരിപ്പിച്ച് Ford
അമേരിക്കൻ വാഹന ഭീമനായ ഫോർഡ് പുത്തൻ GT ലെ മാൻസ് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ്. ഐതിഹാസിക അമേരിക്കൻ സൂപ്പർകാറായ ഫോർഡ് GT -യുടെ നിലവിലെ തലമുറയുടെ ഉൽപ്പാദനത്തിന്റെ അവസാനമായിരിക്കും ഇത്.

2016 -ലെ മാൻസ് 24 അവേഴ്‌സിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടിയ ഫോർഡിന്റെ ലെ മാൻസ് ഗ്രാൻഡ് ടൂറിംഗ് എൻഡ്യുറൻസ് പ്രൊഫഷണൽ (LMGTE Pro) പ്രവേശകർക്ക് ഫോർഡ് GT LM പതിപ്പ് ആദരവ് അർപ്പിക്കുന്നു.

ക്ലാസ് വിന്നിംഗ് #68 GT -യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, GT LM എഡിഷനിൽ ലിക്വിഡ് സിൽവർ കാർബൺ-ഫൈബർ ബോഡി വർക്ക്, റെഡ് അല്ലെങ്കിൽ ബ്ലൂ കളർ സ്കീമുകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.

20 ഇഞ്ച് വീലുകൾ, ലഗ് നട്ട്‌സ്, ബ്രേക്ക് കാലിപ്പറുകൾ എന്നിവ പോലെ ഫ്രണ്ട് സ്‌പ്ലിറ്റർ, ഡോർ സിൽസ്, സൈഡ് സിൽസ്, റിയർ സ്‌പ്ലിറ്റർ, ഡോർ മിററുകൾ എന്നിവ റെഡ് അല്ലെങ്കിൽ ബ്ലൂ നിറങ്ങളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് ഫോർഡ് പറയുന്നു. ഈ എക്‌സ്‌ക്ലൂസീവ് വേരിയന്റിന് 3D പ്രിന്റഡ് ടൈറ്റാനിയം ഡ്യുവൽ എക്‌സ്‌ഹോസ്റ്റും ഉണ്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

അകത്ത്, ഡ്രൈവർമാർക്ക് റെഡ് അല്ലെങ്കിൽ ബ്ലാക്ക് അൽകന്റാര ഡ്രൈവർ സീറ്റ് തെരഞ്ഞെടുക്കാം, എബോണി നിറത്തിലുള്ള പാസഞ്ചർ സീറ്റാവും വരുന്നത്. ഡോർ പില്ലറുകളും ഹെഡ്‌ലൈനിംഗും എബോണി നിറത്തിലുള്ള അൽകന്റാരയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, അതേസമയം സെന്റർ കൺസോളിലും എയർ കണ്ടീഷനിംഗ് വെന്റുകളിലും കാർബൺ ഫൈബർ ഫിനിഷ് ഉണ്ട്.

2016 -ൽ മൂന്നാം സ്ഥാനത്തെത്തിയ കാറിന്റെ ഗ്രൗണ്ട്-ഡൗൺ ക്രാങ്ക്ഷാഫ്റ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു അലോയി ഉപയോഗിച്ച് രൂപപ്പെടുത്തിയ ഇൻസ്ട്രുമെന്റ് പാനൽ ബാഡ്ജിന്റെ രൂപത്തിൽ GT LM എഡിഷന് മറ്റൊരു സ്പെഷ്യൽ ടച്ചും ലഭിക്കുന്നു.

മെക്കാനിക്കലായി, GT LM എഡിഷൻ സാധാരണ GT -ക്ക് സമാനമാണ്. 656 bhp മാക്സ് പവറും 746 Nm പീക്ക് torque ഉം നൽകുന്ന അതേ 3.5 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V6 മോട്ടോറാണ് ഇതിന് കരുത്തേകുന്നത്.

ഇത് നിശ്ചലാവസ്ഥയിൽ നിന്ന് 2.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 6 സെക്കൻഡിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തെ സഹായിക്കും. മണിക്കൂറിൽ 350 കിലോമീറ്ററാണ് സൂപ്പർകാറിന്റെ പരമാവധി വേഗത.

20 LM എഡിഷൻ കാറുകൾ മാത്രമാവും കമ്പനി നിർമ്മിക്കുക. 2017 -ൽ ആദ്യമായി വിൽപ്പനയ്‌ക്കെത്തിയ രണ്ടാം തലമുറ GT -യുടെ ഉൽപ്പാദനത്തിന്റെ അവസാനത്തെ ഇത് അടയാളപ്പെടുത്തുന്നു.

GT അതിന്റെ അഞ്ച് വർഷത്തെ പ്രൊഡക്ഷൻ റണ്ണിൽ നിരവധി മോട്ടോർസ്പോർട്സ്-പ്രചോദിത സ്പെഷ്യൽ എഡിഷനുകൾ അവതരിപ്പിച്ചിരുന്നു. 2022 -ൽ മാത്രം, ഹോൾമാൻ മൂഡി ഹെറിറ്റേജ് എഡിഷൻ, അലൻ മാൻ ഹെറിറ്റേജ് എഡിഷൻ എന്നിങ്ങനെ മോട്ടോർസ്‌പോർട്ട് ഐക്കണുകളെ ആദരിക്കുന്ന മറ്റ് രണ്ട് മോഡലുകൾ ഫോർഡ് അവതരിപ്പിച്ചു.

'64 പ്രോട്ടോടൈപ്പ് ഹെറിറ്റേജ് എഡിഷനും '66 ഡേടോണ ഹെറിറ്റേജ് എഡിഷനും ഉൾപ്പെടെ, ബ്രാൻഡിന്റെ ചരിത്രപരമായ റേസർമാർക്ക് ആദരവ് അർപ്പിക്കുന്ന മോഡലുകളുടെ ഒരു ശ്രേണി കഴിഞ്ഞ രണ്ട് വർഷങ്ങളായി നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്.


Click it and Unblock the Notifications








