ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

മഹീന്ദ്ര XUV400 ഇലക്ട്രിക് അവതരിപ്പിച്ചതോടെ ഇന്ത്യന്‍ ഇവി വിപണി ഭാവിയില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്ന തീപാറുന്ന പോരാട്ടത്തിന് തുടക്കമാകാന്‍ പോകുകയാണ്. ഇന്ത്യന്‍ ഇവി വിപണി ഇതുവരെ അടക്കി ഭരിച്ചിരുന്ന ടാറ്റ മോട്ടോഴ്‌സ് ഈ വെല്ലുവിളികള്‍ എങ്ങനെയാണ് മറികടക്കാന്‍ പോകുന്നതെന്നായിരുന്നു ഉയര്‍ന്നുവന്ന ചോദ്യം.

ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

ഇതിന്റെ ഉത്തരമെന്നോണം നിലവില്‍ 88 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ മുന്‍നിര ഇവി ബ്രാന്‍ഡ് ഉടന്‍ തന്നെ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്ക് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായി ഇത് കണക്കാക്കപ്പെടുന്നു. 12 ലക്ഷം രൂപക്ക് അടുത്താണ് വില പ്രതീക്ഷിക്കുന്നത്.

ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

ടിയാഗോ ഇവി ഇന്ത്യന്‍ വിപണിയിലെ ഒരു പുതിയ ഇലക്ട്രിക് കാര്‍ ആണെങ്കില്‍, ടാറ്റ മോട്ടോഴ്സ് നിലവിലുള്ള കാറുകളെ അടിസ്ഥാനമാക്കി മറ്റ് രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ കൂടി നിര്‍മിക്കാന്‍ ഒരുങ്ങകയാണെന്നാണ് റിപ്പോര്‍ട്ട. ടാറ്റ ഹാരിയര്‍ മിഡ്-സൈസ് എസ്‍യുവിയും പഞ്ച് മൈക്രോ എസ്‍യുവിയുമാകും ഇലക്ട്രിക് ആകുക.

ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

ഹാരിയര്‍ ഇലക്ട്രിക് എസ്‍യുവിയുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും 2023 പകുതിയോടെ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും ടീം-ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം പഞ്ച് ഇലക്ട്രികും പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2025 ഓടെ തങ്ങളുടെ ലൈനപ്പില്‍ പത്തില്‍ കുറയാതെ ഇലക്ട്രിക് വാഹനങ്ങള്‍ ഉണ്ടാകുമെന്ന് ടാറ്റ മോട്ടോഴ്സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

ഹാരിയര്‍ ഇലക്ട്രിക് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. 2023 ജനുവരിയില്‍ നടക്കാന്‍ പോകുന്ന ഓട്ടോ എക്സ്പോയില്‍ ഇലക്ട്രിക് ഹാരിയര്‍ പ്രദര്‍ശിപ്പിച്ചേക്കാം. ടാറ്റ ഹാരിയറിന്റെ ഇലക്ട്രിക് വകഭേദത്തിന്റെ വില 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലായിരിക്കും. ടിഗോറിനും നെക്സോണിനും ഇടയിലായിരിക്കും പഞ്ച് ഇലക്ട്രിക്കിന്റെ സ്ഥാനം.

ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

ഇലക്ട്രിക് കാറുകള്‍ക്ക് താരതമ്യപ്പെടുത്താവുന്ന ഐസിഇ വേരിയന്റുകളെ അപേക്ഷിച്ച് 30-40% വരെ വില കൂടുതലാണ്. നിലവില്‍ പഞ്ച് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമായാണ് ലഭിക്കുന്നത്. അതേസമയം ഹാരിയര്‍ ഒരു ഡീസല്‍ എസ്‍യുവിയാണ്. ഇലക്ട്രിക് പവര്‍ട്രെയിനിന് പുറമെ, പഞ്ച് (ആള്‍ട്രോസ് ടര്‍ബോയില്‍ നിന്ന് കടമെടുത്തത്), ഹാരിയര്‍ (ഒരു പുതിയ 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍) എന്നീ മോഡലുകളില്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചേക്കും.

ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

2030-ഓടെ ടാറ്റയുടെ മൊത്തം കാര്‍ വില്‍പ്പനയുടെ 50% ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ഡിവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവില്‍ ടാറ്റ മോട്ടോഴ്സിന്റെ കാര്‍ വില്‍പനയുടെ 8% മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍. നിലവില്‍ ടാറ്റ രണ്ട് ഇലക്ട്രിക് കാറുകളാണ് പുറത്തിറക്കുന്നത്. നെക്‌സോണ്‍ ഇലക്ട്രിക് എസ്‍യുവിയും ടിഗോര്‍ ഇലക്ട്രിക് കോംപാക്റ്റ് സെഡാനും.

ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

അടുത്ത മാസം ടാറ്റ മോട്ടോഴ്സ് തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമായ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്ക് അവതരിപ്പിക്കും. ടിഗോര്‍ ഇവിയുടെ ബാറ്ററി പാക്കും മോട്ടോറുമായിരിക്കും ടിയാഗോ ഇലക്ട്രിക് പങ്കിടുക. ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് രണ്ട് കാറുകളും. 26 kWh ബാറ്ററി പായ്ക്കാണ് ടിഗോര്‍ ഇവി വാഗ്ദാനം ചെയ്യുന്നത്. ടിഗോര്‍ ഇവിയുടെ പവര്‍ട്രെയിന്‍ പരമാവധി 74 bhp കരുത്തില്‍ 170 nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ടിയാഗോ ഇവിയുടെ പവറും ടോര്‍ക്കും ഔട്ട്പുട്ടും ടിഗോറിന് സമാനമായിരിക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല.

ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

ടിഗോര്‍ ഇവിക്ക് 306 കിലോമീറ്ററും നെക്സോണ്‍ ഇവിക്ക് 312 കിലോമീറ്ററുമാണ് റേഞ്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ടാറ്റ ടിയാഗോ ഇലക്ട്രിക്കിന് ഫുള്‍ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ. വലിപ്പം കുറവായതിനാല്‍ ടിഗോറിനേക്കാള്‍ കൂടുതല്‍ റേഞ്ച് നല്‍കാനും സാധ്യതയുണ്ട്. ടിഗോറിലും നെക്‌സോണിലൂം ഉപയോഗിക്കുന്ന ലിക്വിഡ് കൂളിംഗ് ടെക്നോളജി, IP67 റേറ്റഡ് ബാറ്ററി പായ്ക്ക്, ഉയര്‍ന്ന കാര്യക്ഷമതയുള്ള പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോര്‍ എന്നിവ ഉള്‍പ്പെടുന്ന സിപ്ട്രോണ്‍ പ്ലാറ്റ്ഫോം ആകും ടിയാഗോ ഇവിലും ഉണ്ടാകുക.

ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

തന്റെ സഹോദര മോഡലുകളില്‍ ഉള്‍ക്കൊള്ളുന്ന നൂതന ഇലക്ട്രോണിക്‌സ് ഫീച്ചറുകളുമായാകും ടാറ്റ ടിയാഗോ ഇലക്ട്രിക്കിന്റെ വരവ്. നിലവിലുള്ള ടാറ്റ ഇലക്ട്രിക് കാറുകളില്‍ കണ്ടുവരുന്ന സ്‌റ്റൈലിംഗും ഫീച്ചറുകളും ടിയാഗോ ഇലക്ട്രിക്കിലും ടാറ്റ ഉള്‍പെടുത്തും. നെക്‌സോണ്‍ ഇവി മാക്സ് പോലെ ടിയാഗോ ഇവിക്ക് ഒരു ലോംഗ് റേഞ്ച് പതിപ്പ് ഇപ്പോള്‍ പ്രായോഗികമായേക്കില്ലെന്നാണ് കമ്പനിയുടെ അറിയിക്കുന്നത്.

ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

നിലവില്‍ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ്. താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്നുവെന്നതാണ് ടാറ്റ വെറും രണ്ട് മോഡലുകള്‍ കൊണ്ട് ഇന്ത്യന്‍ ഇവി വിപണി കൈയ്യാളുന്നത്. ടിയാഗോ ഇവി കൂടി വരുന്നതോടെ വില്‍പ്പന വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഹാരിയറും പഞ്ചും ഇലക്ട്രിക്കാകും; ടാറ്റയുടെ പുതിയ മൂന്ന് ഇവികള്‍ ഉടന്‍

എംജി മോട്ടോര്‍, ഹ്യുണ്ടായ് ഇന്ത്യ എന്നിവരില്‍ നിന്നാണ് ഇപ്പോള്‍ കമ്പനിക്ക് വെല്ലുവിളി നേരിടുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വാഹന നിര്‍മ്മാതാക്കള്‍ ഇവി രംഗത്തേക്ക് വരുന്നതിനാല്‍ വിപണി വിഹിതം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം ടാറ്റ മോട്ടോഴ്‌സിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഇവികള്‍ നിരത്തിലിറക്കി വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് അവരുടെ ശ്രമങ്ങള്‍.

More from DriveSpark

Article Published On: Thursday, September 15, 2022, 16:29 [IST]
English summary
Harrier and punch all set to be electrified tata motors will launch three new electric cars soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X