Urban Cruiser തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട; നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി Toyota

കഴിഞ്ഞ ദിവസമാണ് ടൊയോട്ട തങ്ങളുടെ ഉല്‍പ്പന്ന നിരയില്‍ നിന്ന് അര്‍ബന്‍ ക്രൂയിസര്‍ എസ്‌യുവിയെ വളരെ നിശബ്ദമായി ഒഴിവാക്കിയത്. എന്നാല്‍ കമ്പനി എന്തിനാണ് അര്‍ബന്‍ ക്രൂയിസര്‍ നിര്‍ത്തിയതെന്ന കാര്യം വ്യക്തമല്ലായിരുന്നു. 2020-ല്‍ വിപണിയില്‍ എത്തിച്ച അര്‍ബന്‍ ക്രൂയിസര്‍ നിര്‍ത്തലാക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചിരിക്കുകയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇപ്പോള്‍.

Urban Cruiser തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട; നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി Toyota

ഉപഭോക്തൃ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കി മോഡലുകള്‍ നിര്‍ത്തലാക്കുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവര്‍ അറിയിച്ചു. വിപണിയില്‍ ജനപ്രിയമായ മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീബാഡ്ജ് ചെയ്ത പതിപ്പായിരുന്നു അര്‍ബന്‍ ക്രൂയിസര്‍. എന്നാല്‍ വന്‍ മത്സരം നിറഞ്ഞ സെഗ്‌മെന്റില്‍ പിടിച്ചുനില്‍ക്കുന്നതില്‍ അര്‍ബന്‍ ക്രൂയിസര്‍ പരാജയപ്പെട്ടു.

Urban Cruiser തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട; നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി Toyota

ടൊയോട്ട ഇപ്പോള്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ മിഡ്-സൈസ് എസ്‌യുവിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ജനപ്രിയ മോഡലുകളായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നിവയില്‍ നിന്നാണ് ഇതിന്റെ പ്രചോദനം. പുതിയ കാറുകളും മികച്ച സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഉയര്‍ന്ന ട്രാക്ഷന്‍ സെഗ്മെന്റുകള്‍ക്കായാണ് ടൊയോട്ട ഉറ്റുനോക്കുന്നത്. അതിനാല്‍ തന്നെ അര്‍ബന്‍ ക്രൂയിസറിന് ഇനി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ട.

Urban Cruiser തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട; നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി Toyota

'ഈ തത്ത്വചിന്തയ്ക്ക് അനുസൃതമായി ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ത്യയില്‍ നിലവിലുള്ള ശക്തവും സുസ്ഥിരവുമായ ഉല്‍പ്പന്ന നിര വിപണിയിലെ ആവശ്യം നിറവേറ്റാന്‍ ഞങ്ങളെ സഹായിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു'-ടൊയോട്ട വ്യക്തമാക്കി.

Urban Cruiser തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട; നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി Toyota

2020 സെപ്റ്റംബറില്‍ 8.40 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിലാണ് കാര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വന്‍ പോരാട്ടം നിറഞ്ഞ സബ് കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റില്‍ ഇടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസറിനെ കളത്തിലിറക്കിയത്.

Urban Cruiser തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട; നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി Toyota

പുറത്തിറങ്ങി ആദ്യ കുറച്ച് മാസങ്ങളില്‍ അര്‍ബന്‍ ക്രൂയിസര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ പിന്നീട് വിപണിയില്‍ നിന്നുള്ള പ്രതികരണം മന്ദഗതിയിലാവുകയായിരുന്നു. 2022 ഒക്ടോബറില്‍ അര്‍ബന്‍ ക്രൂയിസറിന്റെ ഒരു യൂണിറ്റ് പോലും വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Urban Cruiser തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട; നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി Toyota

ഉത്സവ സീസണില്‍ മികച്ച കിഴിവുകളുമായി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനി ശ്രമം നടത്തി. എന്നിട്ട് പോലും ഒരാളും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയായി. 2022 സെപ്റ്റംബറില്‍ അര്‍ബന്‍ ക്രൂയിസര്‍ വില്‍പ്പന 330 യൂണിറ്റായിരുന്നു.

Urban Cruiser തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട; നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി Toyota

എസ്‌യുവി ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ കഴിഞ്ഞ മാസം വില്‍പന 0 യൂണിറ്റായി. ടൊയോട്ട ഇതുവരെ മൊത്തം ഏകദേശം 65,000 യൂണിറ്റ് അര്‍ബന്‍ ക്രൂയിസര്‍ വില്‍പ്പന നടത്തിയതായാണ് റിപ്പോര്‍ട്ട്. മഹാനഗരങ്ങളിലല്ല മറിച്ച് മറ്റ് വലിയ നഗരങ്ങളിലായിരുന്നു മികച്ച വില്‍പ്പന.

Urban Cruiser തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട; നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി Toyota

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് മോഡല്‍ കമ്പനി നിര്‍ത്തലാക്കിയതായി വാര്‍ത്തകള്‍ വന്നത്. ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഉണ്ടായില്ലെങ്കിലും പുതുക്കിയ അര്‍ബന്‍ ക്രൂയിസര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ഡീലര്‍ വൃത്തങ്ങളും സൂചന നല്‍കിയതോടെ പലരും ഇതങ്ങ് ഉറപ്പിക്കുകയായിരുന്നു.

Urban Cruiser തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട; നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി Toyota

8.40 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന പതിപ്പിന് 11.30 ലക്ഷം രൂപ വരെയായിരുന്നു അര്‍ബന്‍ ക്രൂയിസറിന്റെ എക്സ്ഷോറൂം വില. 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന് കരുത്ത് നല്‍കിയിരുന്നത്. ഈ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. രണ്ടാമത്തേതില്‍ 12V സ്മാര്‍ട്ട് ഹൈബ്രിഡ് സിസ്റ്റവും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും (ISG) കമ്പനി നല്‍കുകയും ചെയ്തിരുന്നു.

More from DriveSpark

Article Published On: Friday, November 11, 2022, 14:30 [IST]
English summary
Here is the reason why toyota discontinued urban cruiser suv in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X