BYD Atto 3 എത്തുന്നത് 'വാഴാന്‍' തന്നെ; ഇലക്ട്രിക് എസ്‌യുവിയെ കുറിച്ച് അറിയേണ്ട മികച്ച 10 കാര്യങ്ങള്‍

ചൈനീസ് വാഹന നിര്‍മാതാക്കളായ ബിൽഡ് യുവർ ഡ്രീംസ്‌ (BYD) കഴിഞ്ഞ ദിവസമാണ് അറ്റോ 3 ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. BYD യുടെ ഇന്ത്യയിലെ രണ്ടാമത്തെ ഓഫറിങ്ങനെ കുറിച്ചുള്ള പ്രധാനപ്പെട്ട 10 കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ഈ ലേഖനത്തില്‍.

BYD Atto 3 എത്തുന്നത് 'വാഴാന്‍' തന്നെ; ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിയേണ്ട മികച്ച 10 കാര്യങ്ങള്‍

വില

3.99 ലക്ഷം രൂപയാണ് അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ വില (എക്‌സ്-ഷോറൂം, ഇന്ത്യ). അടുത്ത എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ അല്‍പം കൂടുതലാണെങ്കിലും നല്‍കിയിരിക്കുന്ന വിലയ്ക്ക് വളരെ മികച്ച സവിശേഷതകളോടെയാണ് BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവി വരുന്നത്.

BYD Atto 3 എത്തുന്നത് 'വാഴാന്‍' തന്നെ; ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിയേണ്ട മികച്ച 10 കാര്യങ്ങള്‍

എതിരാളികള്‍

പുതുതായി പുറത്തിറക്കിയ BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ഹ്യുണ്ടായി കോന, എംജി ZS ഇവി തുടങ്ങിയ ഇലക്ട്രിക് എസ്‌യുവികളോട് മത്സരിക്കുന്നു. എന്നിരുന്നാലും, മറ്റ് നിര്‍മ്മാതാക്കള്‍ കൂടി അവരുടെ ഇലക്ട്രിക് എസ്‌യുവികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ ഈ സെഗ്മെന്റില്‍ മത്സരം കടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

BYD Atto 3 എത്തുന്നത് 'വാഴാന്‍' തന്നെ; ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിയേണ്ട മികച്ച 10 കാര്യങ്ങള്‍

ബാറ്ററി പാക്ക്

പുതുതായി പുറത്തിറക്കിയ BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയെ കുറിച്ചുള്ള ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന് അതിന്റെ ബാറ്ററി പാക്കാണ്. കാരണം ഇലക്ട്രിക് എസ്‌യുവിയില്‍ 60.48kWh ബാറ്ററി പാക്കാണ് നല്‍കിയിരിക്കുന്നത്. ഇത് അതിന്റെ ഏറ്റവും അടുത്ത എതിരാളികളേക്കാള്‍ വളരെ വലുതാണ്.

BYD Atto 3 എത്തുന്നത് 'വാഴാന്‍' തന്നെ; ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിയേണ്ട മികച്ച 10 കാര്യങ്ങള്‍

റേഞ്ച്

റേഞ്ചിന്റെ കാര്യത്തില്‍ BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവി അതിന്റെ എതിരാളികളേക്കാള്‍ മികച്ച് നില്‍ക്കുന്നു. പുതിയ ഇലക്ട്രിക് എസ്‌യുവി റേഞ്ചിന്റെ കാര്യത്തില്‍ ഉത്കണ്ഠയുള്ള ഉപഭോക്താക്കള്‍ക്ക് പരിഗണിക്കാവുന്ന മോഡലാണ്. 60.48kWh ബാറ്ററി പാക്കിന്റെയും കാര്യക്ഷമമായ ഇലക്ട്രിക് മോട്ടോറിന്റെയും മികവില്‍ BYD അറ്റോ3 ഇലക്ട്രിക് എസ്‌യുവിക്ക് ARAI- റേറ്റുചെയ്ത 521 കിലോമീറ്റര്‍ റേഞ്ചുണ്ട്.

BYD Atto 3 എത്തുന്നത് 'വാഴാന്‍' തന്നെ; ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിയേണ്ട മികച്ച 10 കാര്യങ്ങള്‍

പവര്‍ട്രെയിന്‍

പവര്‍ട്രെയിനിലേക്ക് വരുമ്പോള്‍, പുതുതായി ലോഞ്ച് ചെയ്ത BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയില്‍ പെര്‍മനെന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിരിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 201 bhp പീക്ക് പവറും 310 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയെ അതിന്റെ എതിരാളികളേക്കാള്‍ ശക്തമാക്കുന്നു.

BYD Atto 3 എത്തുന്നത് 'വാഴാന്‍' തന്നെ; ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിയേണ്ട മികച്ച 10 കാര്യങ്ങള്‍

പെര്‍ഫോമന്‍സ്

ശക്തമായ ഇലക്ട്രിക് മോട്ടോറിന്റെയും എയറോഡൈനാമിക് എക്സ്റ്റീരിയറിന്റെയും മികവില്‍ BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവി വെറും 7.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. പെര്‍ഫോമന്റിന്റെ കാര്യത്തില്‍ BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയെ രാജ്യത്തെ എന്‍ട്രി ലെവല്‍ പ്രീമിയം ലക്ഷ്വറി സെഡാനുകളോടൊപ്പം നിര്‍ത്താമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

BYD Atto 3 എത്തുന്നത് 'വാഴാന്‍' തന്നെ; ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിയേണ്ട മികച്ച 10 കാര്യങ്ങള്‍

അളവുകള്‍

അടുത്ത എതിരാളികളേക്കാള്‍ വലുതായതിനാല്‍ അറ്റോ 3 ഇലക്ട്രിക് എസ്‌യുവി അതിന്റെ പ്രീമിയം വിലയെ ന്യായീകരിക്കുന്നു. 4,455 എംഎം നീളവും 1,875 എംഎം വീതിയും 1,615 എംഎം ഉയരവും 2,720 എംഎം വീല്‍ബേസുമാണ് ഇലക്ട്രിക് എസ്‌യുവിയുടെ അളവുകള്‍.

BYD Atto 3 എത്തുന്നത് 'വാഴാന്‍' തന്നെ; ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിയേണ്ട മികച്ച 10 കാര്യങ്ങള്‍

എക്‌സ്റ്റീരിയര്‍

BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവി അതിന്റെ ക്രോസ്ഓവര്‍ എസ്‌യുവി ലുക്കുകള്‍ക്കിടയിലും വളരെ എയറോഡൈനാമിക് ആയി കാണപ്പെടുന്നു. BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയില്‍ റാപ്പറൗണ്ട് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഒരു വണ്‍ പീസ് ടെയില്‍ലൈറ്റ്, ഒരു ഇന്റഗ്രേറ്റഡ് റൂഫ് സ്പോയിലര്‍, വലിയ 18 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങി നിരവധി ആധുനിക ഡിസൈന്‍ ഘടകങ്ങളുണ്ട്.

BYD Atto 3 എത്തുന്നത് 'വാഴാന്‍' തന്നെ; ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിയേണ്ട മികച്ച 10 കാര്യങ്ങള്‍

ഫീച്ചറുകള്‍

12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ചെറിയ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, PM 2.5 എയര്‍ ഫില്‍ട്ടര്‍, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക്കല്‍ ഓപ്പറേറ്റഡ് ടെയില്‍ഗേറ്റ്, 8-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ചേഞ്ചിംഗ് പാഡ് എന്നിവ BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയിലെ ശ്രദ്ധേയമായ സവിശേഷതകളാണ്.

BYD Atto 3 എത്തുന്നത് 'വാഴാന്‍' തന്നെ; ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിയേണ്ട മികച്ച 10 കാര്യങ്ങള്‍

സുരക്ഷാ സവിശേഷതകള്‍

സുരക്ഷാ ഫീച്ചറുകളുടെ കാര്യം എടുത്താല്‍, ഒന്നിലധികം എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇബിഡി ഉള്ള എബിഎസ് എന്നിവയും മറ്റു ചില സുരക്ഷാ സംവിധാനങ്ങളും BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, സ്റ്റോപ്പ് & ഗോ ഫംഗ്ഷനോടുകൂടിയ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, ഡോര്‍ ഓപ്പണ്‍ വാണിംഗ്, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ക്രോസ്- ട്രാഫിക് അലര്‍ട്ട് തുടങ്ങിയ ആക്ടീവ് സേഫ്റ്റി ഫീച്ചറുകളും ഈ മോഡലിലുണ്ട്.

Article Published On: Wednesday, November 16, 2022, 17:00 [IST]
English summary
Here is the top 10 things about byd atto 3 electric suv in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X