ആദ്യമായി കാര്‍ വാങ്ങുകയാണോ; Maruti-യുടെ 'പെര്‍ഫെക്ട്' ഓപ്ഷൻ ഇതാണ്

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി നിരവധി ഹിറ്റ് കാറുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. മാരുതിയുടെ ലൈനപ്പില്‍ ആദ്യം കാര്‍ വാങ്ങുന്നവര്‍ക്കായി ചൂണ്ടിക്കാണിച്ച് കൊടുക്കാവുന്ന ഒരു 'പെര്‍ഫെക്ട്' കാറിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്. അധികം ആലോചിക്കേണ്ട. മാരുതിയുടെ ഫണ്‍ ടു ഡ്രൈവ് ഹാച്ച്ബാക്കായ സ്വിഫ്റ്റിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.

ആദ്യമായി കാര്‍ വാങ്ങുകയാണോ; Maruti-യുടെ 'പെര്‍ഫെക്ട്' ഓപഷന്‍ ഇതാണ്

എല്ലായ്‌പ്പോഴും തന്റെ സ്പോര്‍ട്ടി സ്വഭാവത്തോട് യോജിക്കുന്ന ഈ കാര്‍ ഇപ്പോള്‍ അതിന്റെ മൂന്നാം തലമുറയില്‍ എത്തി നില്‍ക്കുകയാണ്. ആദ്യം ഇറങ്ങിയ മോഡലുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇന്നത്തെ മോഡല്‍ ഒരുപാട് ഉയര്‍ന്നതായി നമുക്ക് കാണാനാകും. ആദ്യമായി കാര്‍ വാങ്ങാനൊരുങ്ങുന്നാര്‍ക്ക് സ്വിഫ്റ്റ് എങ്ങനെ ഒരു മികച്ച ഓപ്‌നാകുന്നു എന്നാണ് നമ്മള്‍ നോക്കുന്നത്.

ആദ്യമായി കാര്‍ വാങ്ങുകയാണോ; Maruti-യുടെ 'പെര്‍ഫെക്ട്' ഓപഷന്‍ ഇതാണ്

ഡ്രൈവിംഗ് ഡൈനാമിക്സ്

അനുയോജ്യമായ സ്റ്റിയറിംഗ് ഫീഡ്ബാക്കും പെപ്പി എഞ്ചിനും കാരണം ഡ്രൈവിംഗ് ഡൈനാമിക്സിന്റെ കാര്യത്തില്‍ മാരുതി സ്വിഫ്റ്റ് മികച്ചുനില്‍ക്കുന്നു. ഇതിന്റെ സ്റ്റിയറിംഗിന് കുറഞ്ഞ വേഗതയില്‍ ഭാരം കുറഞ്ഞതായി അനുഭവപ്പെടുകയും മികച്ച ഭാരമുള്ളതിനാല്‍ ഉയര്‍ന്ന വേഗതയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ആദ്യമായി കാര്‍ വാങ്ങുകയാണോ; Maruti-യുടെ 'പെര്‍ഫെക്ട്' ഓപഷന്‍ ഇതാണ്

3,845 എംഎം നീളവും 1735 എംഎം വീതിയും 1530 എംഎം ഉയരവുമാണ് ഇതിന്റെ അളവുകള്‍. ഇവയാണ് ഇതിനെ ഒരു ഫണ്‍ ടു ഡ്രൈവ് കാറാക്കി മാറ്റുന്നതില്‍ സവിശേഷമായ പങ്കുവഹിക്കുന്നത്.

ആദ്യമായി കാര്‍ വാങ്ങുകയാണോ; Maruti-യുടെ 'പെര്‍ഫെക്ട്' ഓപഷന്‍ ഇതാണ്

വേരിയന്റുകള്‍ നോക്കിയെടുക്കാം

ഈ കാറിന്റെ പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ 89 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്ന പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 5-സ്പീഡ് മാനുവല്‍ 5-സ്പീഡ് ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ മോഡല്‍ ലഭിക്കും.

ആദ്യമായി കാര്‍ വാങ്ങുകയാണോ; Maruti-യുടെ 'പെര്‍ഫെക്ട്' ഓപഷന്‍ ഇതാണ്

മാത്രമല്ല ഫാക്ടറി ഫിറ്റഡ് എസ്-സിഎന്‍ജി മോഡല്‍ ആണ് വേണ്ടതെങ്കില്‍ അതും കാറില്‍ ഒരുക്കിയിട്ടുണ്ട്. സിഎന്‍ജി വേരിയന്റ് 30.90 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. പെര്‍ഫോമന്‍സും സാമ്പത്തികവും ഒരുപോലെ പരിഗണിക്കുന്ന ഉപയോക്താക്കള്‍ക്ക് കണ്ണുംപൂട്ടി ചിന്തിക്കാവുന്ന ഓപ്ഷനുകളില്‍ ഒന്നാണിത്.

ആദ്യമായി കാര്‍ വാങ്ങുകയാണോ; Maruti-യുടെ 'പെര്‍ഫെക്ട്' ഓപഷന്‍ ഇതാണ്

വിപുലമായ സേവന ശൃംഖല

രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ഏറ്റവും കൂടുതല്‍ സര്‍വീസ് ശൃംഖലയും ഡീലര്‍ഷിപ്പും മാരുതിക്ക് അവകാശപ്പെടാനാകും. മറ്റ് ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍വീസ് ചെലവുകളും താങ്ങാനാകുന്നതാണ്. മാത്രമല്ല, മിതമായ നിരക്കില്‍ സ്‌പെയര്‍ പാര്‍ട്‌സ് എളുപ്പത്തില്‍ കിട്ടുമെന്നതും ഒരു പ്ലസ് പോയിന്റാണ്. തങ്ങളുടെ ആദ്യ കാര്‍ ആകുമ്പോള്‍ തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവം നേടാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇതെല്ലാം വലിയ ആശ്വാസമായിരിക്കും.

ആദ്യമായി കാര്‍ വാങ്ങുകയാണോ; Maruti-യുടെ 'പെര്‍ഫെക്ട്' ഓപഷന്‍ ഇതാണ്

ഫീച്ചര്‍ ലോഡഡ് കാര്‍

ഈ ഹാച്ച്ബാക്ക് ഒരു ഫണ്‍-ടു-ഡ്രൈവ് കാര്‍ എന്നതിനൊപ്പം തന്നെ ഫീച്ചറുകളുടെ കാര്യത്തിലും കിടുവാണ്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നിഷ്‌ക്രിയ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, ഇഎസ്പി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയവയാണ് സവിശേഷതകളില്‍ ചിലത്.

ആദ്യമായി കാര്‍ വാങ്ങുകയാണോ; Maruti-യുടെ 'പെര്‍ഫെക്ട്' ഓപഷന്‍ ഇതാണ്

വില വിവരങ്ങള്‍

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ 'LXi' അടിസ്ഥാന വേരിയന്റിന് 6.95 ലക്ഷം രൂപ (ഓണ്‍റോഡ്മുംബൈ) വില വരും. സ്വിഫ്റ്റിന്റെ ഒതുക്കമുള്ള വലിപ്പവും രൂപവും സിറ്റി ഡ്രൈവിംഗ് ആയാസരഹിതമാക്കുന്നു. നിങ്ങള്‍ ഡ്രൈവിംഗില്‍ തുടക്കക്കാരനാണെങ്കില്‍ ഒട്ടും പേടിക്കേണ്ടതില്ല. സ്വിഫ്റ്റ് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിനാല്‍ അതൊരു പ്രശ്‌നമേ അല്ലാതാകുന്നു.

ആദ്യമായി കാര്‍ വാങ്ങുകയാണോ; Maruti-യുടെ 'പെര്‍ഫെക്ട്' ഓപഷന്‍ ഇതാണ്

നിങ്ങളുടെ നാട്ടില്‍ മതിയായ സിഎന്‍ജിയുടെ ലഭ്യത ഉണ്ടെങ്കില്‍ അതിനും ഒന്ന് ശ്രമിക്കാവുന്നതാണ്. പെട്രോളിനും ഡീസലിനും തീപിടച്ച വിലയുള്ള ഇക്കാലത്ത് അത് നിങ്ങളുടെ പോക്കറ്റിന് താങ്ങേകും. ഇങ്ങനെ നിരവധി കാരണങ്ങള്‍ ഉള്ളതിനാല്‍ നിങ്ങള്‍ ആദ്യമായി കാര്‍ വാങ്ങുന്ന ആളാണെങ്കില്‍ നിങ്ങളുടെ ആദ്യ കാറിന് അനുയോജ്യമായ തിരഞ്ഞെടുപ്പായി മാരുതി സ്വിഫ്റ്റ് പരിഗണിക്കാം.

More from DriveSpark

Article Published On: Sunday, October 30, 2022, 14:00 [IST]
English summary
Here s why maruti swift is the perfect first car option for new buyers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X