ഇന്ത്യയിലെ ഏറ്റവും റേഞ്ചുള്ള 5 ഇലക്ട്രിക് കാറുകളെ പരിചയപ്പെടാം
ഇന്ധന വിലവര്‍ധനവിനൊപ്പം ചാര്‍ജിങ് സ്‌റ്റേഷനുകളും മറ്റും വ്യാപകമാവുന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങളോട് ഇന്ത്യക്കാര്‍ കൂടുതല്‍ അടുത്തുക്കുമെന്നാണ് പ്രതീക്ഷ. ആദ്യം സ്‌കൂട്ടറുകള്‍ തെരഞ്ഞെടുത്ത് ബോധ്യപ്പെട്ട ശേഷമാണ് ഉപയോക്താക്കള്‍ ഇവി കാറുകളിലേക്ക് കണ്ണെറിയുന്നത്. രാജ്യത്തെ വാഹന നിര്‍മാതാക്കളില്‍ ഏറിയ പങ്കും നിലവില്‍ ബദല്‍ ഇന്ധനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്.

എന്നിരുന്നാലും ചാര്‍ജിങ് സ്‌റ്റേഷനുകളുളെ കുറവും റേഞ്ച് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഇവി വാങ്ങുന്നതില്‍ നിന്നും ഉപയോക്താക്കളെ പിന്നോടിക്കുന്നു. എന്നാല്‍ അത്തരം ആശങ്കകളെ കാറ്റില്‍ പറത്തുന്ന ചില കാറുകളുണ്ട്. ഒറ്റ ചാര്‍ജില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇന്ത്യയിലെ അഞ്ച് ഇലക്ട്രിക് കാറുകളെ പരിചയപ്പെടുത്തകയാണ് ഈ ലേഖനത്തിലൂടെ.

5. ഔഡി ഇ-ട്രോണ്‍/പോര്‍ഷെ ടെയ്കാന്‍
റേഞ്ച്: 484 കിലോമീറ്റര്‍ വരെ (WLTP-സൈക്കിള്‍)
ഔഡി ഇ-ട്രോണ്‍ എസ്യുവിയും പോര്‍ഷെ ടെയ്കാനും ഈ പട്ടികയില്‍ അഞ്ചാം സ്ഥാനം പങ്കിട്ടിരിക്കുകയാണ്. എസ്യുവി, സ്പോര്‍ട്ബാക്ക് ബോഡി സ്റ്റൈലുകളിലായി രണ്ട് വകഭേദങ്ങളിലാണ് ഇ-ട്രോണ്‍ വരുന്നത്. ആദ്യത്തെ മോഡലായ 50യില്‍ 313 hp, 540 nm എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ലഭിക്കുന്നു.

കൂടാതെ 408 hpയില്‍ കൂടുതല്‍ കരുത്തും 664 nm ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന ഡ്യുവല്‍ മോട്ടോര്‍ ലേഔട്ടുള്ള 55 ആണ് കൂടെയുള്ളത്. 71kWh ബാറ്ററി പായ്‌ക്കോടുകൂടിയാണ് 50 വരുന്നത്. ഇത് 264-379 കിലോമീറ്ററാണ് റേഞ്ച് അവകാശപ്പെടുന്നത്. 50 അപേക്ഷിച്ച് കൂടുതല്‍ ശക്തമായ 55-ല്‍ 95kWh ബാറ്ററി പാക്കാണ് ഒരുക്കിയിരിക്കുന്നത്. ഈ മോഡല്‍ 359-384km വരെയുള്ള WLTP റേഞ്ചും അവകാശപ്പെടുന്നുണ്ട്.

Taycan രണ്ട് ബോഡി സ്‌റ്റൈലിലാണ് വരുന്നത്. Taycan സെഡാന്‍, Taycan Cross Turismo എസ്റ്റേറ്റ് എന്നിവയില്‍ ആകെ ഏഴ് വേരിയന്റുകളുമുണ്ട്. സ്റ്റാന്‍ഡേര്‍ഡ് റിയര്‍-വീല്‍ ഡ്രൈവ് ടെയ്കാന്‍ 408 hp ഉത്പാദിപ്പിക്കു'മ്പാള്‍ ടോപ് വേരിയന്റായ ടെയ്കാന്‍ ടര്‍ബോ എസ് 761 hp വരെയും 1,050 nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഈ വേരിയന്റ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും ശക്തമായ ഇവികളില്‍ ഒന്നായി മാറുന്നു.

ഇ-ട്രോണിന്റെ അതേ പരമാവധി WLTP റേഞ്ചാണ് ടെയ്കാനിന്റെ ബേസിക് വേരിയന്റുകളില്‍ 79.2kWh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. അതേസമയം വലിയ 93.4kWh ബാറ്ററി പായ്ക്ക് ഓപ്ഷണലാണ്. ഉയര്‍ന്ന-സ്‌പെക്ക് ടര്‍ബോ, ടര്‍ബോ എസ് വേരിയന്റുകള്‍ 93.4kWh യൂണിറ്റില്‍ മാത്രമാകും ലഭിക്കുക.

4. ഔഡി ഇ-ട്രോണ്‍ GT
പരിധി: 500km (WLTP സൈക്കിള്‍)
ബെസ്പോക്ക് ഇലക്ട്രിക് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഔഡി ഇ-ട്രോണ്‍ GT രണ്ട് വേരിയന്റുകളിലാണ് വരുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സംയുക്തമായി 475 hpയും 630 nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, ബൂസ്റ്റ് മോഡ് 530 hp വരെ പവര്‍ നല്‍കും.

646 hp കരുത്തുള്ള പെര്‍ഫോമന്‍സ് ഓറിയന്റഡ് ആര്‍എസ് പതിപ്പും മോഡലില്‍ ഉണ്ട്. ആക്‌സിലറേഷനായി ഒരു ചെറിയ ഫസ്റ്റ് ഗിയറും കാര്യക്ഷമതയ്ക്കായി ദീര്‍ഘ-അനുപാതമുള്ള സെക്കന്‍ഡ് ഗിയറും ഉള്ള 2-സ്പീഡ് ട്രാന്‍സ്മിഷനാണ് ഇത് ഉപയോഗിക്കുന്നത്. രണ്ട് മോഡലുകള്‍ക്കും 93kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇതിന് WLTP സൈക്കിള്‍ അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് ഇ-ട്രോണ്‍ GT-ക്ക് 500km റേഞ്ച് ഔഡി അവകാശപ്പെടുന്നു. എന്നാല്‍ ആര്‍എസ് ഇ ട്രോണ്‍ GT-ക്ക് 481km വരെയാകും റേഞ്ച് ലഭിക്കുക.

അതിശയകരമായ ഡിസൈന്‍, ദ്രുത പ്രകടനം, തീക്ഷ്ണമായ ഹാന്‍ഡ്‌ലിങ് എന്നിവ ഈ മോഡലിന്റെ സുപ്രധാനമായ ചില പ്രത്യേകതകളാണ്.

3. കിയ EV6
റേഞ്ച്: 528km (WLTP സൈക്കിള്‍)
ഇന്ത്യന്‍ വിപണിയിലെ കിയയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളുടെ മുന്‍നിര ഇവി കൂടിയാണ്. 59.95 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കിയ EV6 ഒരു പ്രീമിയം ക്രോസ്ഓവര്‍ ആണ്.

77.4kWh ബാറ്ററി പാക്കിലാണ് ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 229 hpയും 350 nm ടോര്‍ക്കും നല്‍കുന്ന സിംഗിള്‍ മോട്ടോര്‍, റിയര്‍ വീല്‍ ഡ്രൈവിലും 325 hp, 605 nm നല്‍കുന്ന ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവിലും ഇത് ലഭ്യമാണ്. WLTP സൈക്കിളില്‍ EV6-ന്റെ പരമാവധി റേഞ്ച് 528 കിലോമീറ്ററാണ്. EV6 ഹ്യുണ്ടായി ഗ്രൂപ്പിന്റെ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മോഡല്‍. ഇത് വരാനിരിക്കുന്ന ഹ്യുണ്ടായി Ioniq 5 ന് അടിവരയിടും.

2. മെര്‍സിഡീസ് AMG EQS 53 4Matic+
റേഞ്ച്: 586km വരെ (WLTP സൈക്കിള്‍)
മെര്‍സിഡീസ്-എഎംജിയുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് മോഡല്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് കാര്‍ കൂടിയാണ്. 2.45 കോടി രൂപ വിലയുള്ള EQS53 ക്ക് ഒറ്റ ചാര്‍ജില്‍ 586 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഉയര്‍ന്ന റേഞ്ച് പക്ഷേ EQS 53വിന്റെ പ്രകടനത്തെ ബാധിക്കുന്നില്ല. ഡൈനാമിക് പ്ലസ് പാക്ക് സ്റ്റാന്‍ഡേര്‍ഡുള്ള ഇന്ത്യ-സ്‌പെക്ക് മോഡല്‍, ബൂസ്റ്റ് ഫംഗ്ഷന്‍ ആക്റ്റിവേറ്റ് ചെയ്ത് റേസ് സ്റ്റാര്‍ട്ട് മോഡില്‍ 761 hp കരുത്തും 1,020 nm പരമാവധി ടോര്‍ക്കും നല്‍കും.

മെര്‍സിഡീസ് സെപ്റ്റംബറില്‍ നോണ്‍-എഎംജി ഇക്യുഎസ് 580 അവതരിപ്പിക്കാന്‍ ഇരിക്കുകയാണ്. ഇതിന്റെ ഔദ്യോഗിക റേഞ്ച് 750 കിലോമീറ്ററില്‍ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1. ബിഎംഡബ്ല്യു i4
റേഞ്ച്: 590km (WLTP സൈക്കിള്‍)
ഏറ്റവും ഉയര്‍ന്ന റേഞ്ച് നല്‍കുന്ന ഇവികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് ബിഎംഡബ്ല്യു i4 ആണ്. ഇന്ത്യയില്‍ ബിഎംഡബ്ല്യു പുറത്തിറക്കിയ രണ്ടാമത്തെ ഇവിയാണിത്.

340 hpയും 430 nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന റിയര്‍ ആക്സില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടേറാണ് കാറിന് തുടിപ്പേകുന്നത്. വലിയ 83.9 കിലോവാട്ട് ബാറ്ററി പായ്ക്ക് കാരണം 600 കിലോമീറ്ററിനടുത്ത് റേഞ്ച് വാഹനത്തിന് സാധ്യമാകുന്നു.


Click it and Unblock the Notifications








