Hindustan Motors റീഎന്‍ട്രിക്ക് ഒരുപടി കൂടി അടുത്തു; Ambassador ഇവി വരുമോ?

വാഹനപ്രേമികളുടെ മനസ്സിലെ നിറമുള്ള ഓര്‍മയാണ് ഇന്ത്യന്‍ നിരത്തുകള്‍ അടക്കി വാണിരുന്നു അംബാസഡര്‍ കാറുകള്‍. വിഖ്യാതമായ അംബാസഡര്‍ കാറുകള്‍ക്ക് ആവശ്യക്കാരില്ലാത്തതിനാല്‍ 2014-ലാണ് നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് പശ്ചിമ ബംഗാളിലെ ഉത്തര്‍പരയിലുള്ള തങ്ങളുടെ ഫാക്ടറി അടച്ചുപൂട്ടിയത്. എന്നാല്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായി വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്.

Hindustan Motors റീഎന്‍ട്രിക്ക് ഒരുപടി കൂടി അടുത്തു; Ambassador ഇവി വരുമോ?

അംബാസഡര്‍ കാറുകള്‍ക്ക് പേരുകേട്ട ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ഒരു ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായി ഉടന്‍ കളത്തില്‍ തിരിച്ചെത്തും. വ്യവസായി സികെ ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള കാര്‍ നിര്‍മ്മാണ കമ്പനി തങ്ങളുടെ യൂറോപ്യന്‍ പങ്കാളിയുമായി സഹകരിച്ച് നിര്‍ദ്ദിഷ്ട ഇലക്ട്രിക് ഇരുചക്രവാഹന പദ്ധതിക്ക് അന്തിമരൂപം നല്‍കി തിരിച്ചുവരവിലേക്ക് ഒരു പടികൂടി അടുക്കുകയാണ്.

Hindustan Motors റീഎന്‍ട്രിക്ക് ഒരുപടി കൂടി അടുത്തു; Ambassador ഇവി വരുമോ?

രണ്ട് കമ്പനികളും അവരുടെ സാമ്പത്തിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. സംയുക്ത സംരംഭത്തിന്റെ സാങ്കേതിക വശങ്ങള്‍ ഇരുവരും ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ തുടങ്ങും. ഇത് പ്രാവര്‍ത്തികമാക്കാന്‍ കുറച്ച് മാസങ്ങള്‍ കൂടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Hindustan Motors റീഎന്‍ട്രിക്ക് ഒരുപടി കൂടി അടുത്തു; Ambassador ഇവി വരുമോ?

ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയ്ക്കടുത്തുള്ള ഉത്തര്പരയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറി പുനരാരംഭിച്ചേക്കും.'എച്ച്എമ്മും യൂറോപ്യന്‍ കമ്പനിയും തമ്മിലുള്ള കൃത്യമായ ശ്രദ്ധ നടപടികള്‍ ഇപ്പോള്‍ പൂര്‍ത്തിയായി. വിദേശ പങ്കാളിയുടെ പേര് ഉടന്‍ പ്രഖ്യാപിക്കും' ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Hindustan Motors റീഎന്‍ട്രിക്ക് ഒരുപടി കൂടി അടുത്തു; Ambassador ഇവി വരുമോ?

നിലവില്‍ ഇരു കമ്പനികളും സംയുക്ത സംരംഭത്തിന്റെ ഘടന, ഓരോ കമ്പനിയും കൈവശം വെക്കേണ്ട ഇക്വിറ്റിയുടെ അനുപാതം ഉള്‍പ്പെടെ അന്തിമമാക്കാനുള്ള തിരക്കിലാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 15നകം മുഴുവന്‍ നടപടികളും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംയുക്ത സംരംഭം ഔദ്യോഗികമായി രൂപീകരിച്ച ശേഷം ഇവി പദ്ധതിയുടെ പൈലറ്റ് റണ്‍ ആരംഭിക്കാന്‍ ഏകദേശം ആറ് മാസമെടുക്കും.

Hindustan Motors റീഎന്‍ട്രിക്ക് ഒരുപടി കൂടി അടുത്തു; Ambassador ഇവി വരുമോ?

വരാനിരിക്കുന്ന ഈ ഇലക്ട്രിക് വാഹന പദ്ധതിക്കായി രണ്ട് കമ്പനികളും ഏകദേശം 600 കോടി രൂപ നിക്ഷേപിക്കുമെന്ന് എച്ച്എം ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് നിക്ഷേപം.

Hindustan Motors റീഎന്‍ട്രിക്ക് ഒരുപടി കൂടി അടുത്തു; Ambassador ഇവി വരുമോ?

ഫോര്‍ വീലര്‍ മേഖലയിലേക്ക് റീഎന്‍ട്രി നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നതിനാല്‍ നവീകരണ പ്രവര്‍ത്തികള്‍ക്ക് ശേഷം ഉത്തര്‍പുരയിലെ പ്ലാന്റിലെ 98 ഏക്കര്‍ സ്ഥലത്ത് ഇവി ഇരുചക്രവാഹനം നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Hindustan Motors റീഎന്‍ട്രിക്ക് ഒരുപടി കൂടി അടുത്തു; Ambassador ഇവി വരുമോ?

ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് എട്ട് വര്‍ഷം മുമ്പാണ് 2,500-ത്തോളം ജീവനക്കാര്‍ ജോലി ചെയ്തിരുന്ന പ്ലാന്റ് അടച്ചുപൂട്ടിയത്. കുറഞ്ഞ ഉല്‍പ്പാദനക്ഷമത, അച്ചടക്കമില്ലായ്മ, ഗുരുതരമായ ഫണ്ട് ക്ഷാമം, പ്രധാന ഉല്‍പന്നമായ അംബാസഡറിനുള്ള ആവശ്യക്കുറവ്, ബാധ്യതകളുടെ വന്‍ കൂമ്പാരം എന്നിവ കാരണമാണ് ഉല്‍പ്പാദനം നിര്‍ത്തി പ്ലാന്റ് പൂട്ടാന്‍ കാര്‍ നിര്‍മ്മാതാവ് തീരുമാനിച്ചത്.

Hindustan Motors റീഎന്‍ട്രിക്ക് ഒരുപടി കൂടി അടുത്തു; Ambassador ഇവി വരുമോ?

ഒരുകാലത്ത് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കന്‍മാരുടെയും ഔദ്യോഗിക വാഹനം തിരഞ്ഞെടുക്കുമ്പേഴുള്ള ആദ്യ ഓപ്ഷന്‍ അംബാസഡര്‍ ആയിരുന്നു. കൊല്‍ക്കത്ത പോലുള്ള വന്‍ നഗരങ്ങളില്‍ ഇപ്പോഴും അംബാസഡര്‍ കാറുകള്‍ ടാക്‌സിയായി ഓടുന്നത് കാണാം.

Hindustan Motors റീഎന്‍ട്രിക്ക് ഒരുപടി കൂടി അടുത്തു; Ambassador ഇവി വരുമോ?

ബ്രിട്ടനിലെ മോറിസ് ഓക്സ്ഫോര്‍ഡിന്റെ മാതൃകയിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ഇത് നിര്‍മ്മിച്ചത്.അവരുടെ ആദ്യത്തെ കാറായിരുന്നു ഇത്. 2014 മാര്‍ച്ചില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് എച്ച്എം സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2,200 യൂണിറ്റ് അംബാസഡറുകള്‍ വിറ്റിരുന്നു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായാണ് എത്തുന്നതെങ്കിലും അവര്‍ ഫോര്‍വീലര്‍ നിര്‍മാണം ആരംഭിക്കുന്നത് എന്ന് എന്ന കാര്യമായിരിക്കും ഏവരും ഉറ്റുനോക്കുന്നത്.

Article Published On: Friday, October 28, 2022, 13:02 [IST]
English summary
Hindustan motors makers of ambassador car is preparing to return as electric two wheeler manufacture
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X