ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

രാജസ്ഥാനിലെ തപുകരയിലുള്ള തങ്ങളുടെ നിര്‍മ്മാണ പ്ലാന്റില്‍ ഹൈബ്രിഡ് സിറ്റിയുടെ ഉത്പാദനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഹോണ്ട. അടുത്ത മാസം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന മോഡലിനായുള്ള ബുക്കിംഗും ഇതിനോടൊപ്പം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

21,000 രൂപ പ്രാരംഭ ടോക്കണ്‍ തുകയായി നല്‍കി ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ഈ മോഡല്‍ ഇപ്പോള്‍ ബുക്ക് ചെയ്യാനും സാധിക്കും. 2022 മെയ് മാസം ആദ്യം ഇത് വില്‍പ്പനയ്ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത് സാധാരണ സിറ്റിയെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളും മികച്ച മൈലേജും നല്‍കിയാണ് ഇത് എത്തുന്നത്.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

2022 ഹോണ്ട സിറ്റി ഹൈബ്രിഡില്‍ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിനാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇത് രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു മോട്ടോര്‍ ഇലക്ട്രിക് ജനറേഷനായി ഉപയോഗിക്കുന്നു, മറ്റൊന്ന് പ്രൊപ്പല്‍ഷന്‍ മോട്ടറിന്റെ ഉദ്ദേശ്യത്തിനായി ഉപയോഗിക്കുന്നു.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

ഏകദേശം 2,000 rpm-ല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അതിനാല്‍ മിക്ക സമയത്തും പരമാവധി കാര്യക്ഷമതയില്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. പ്രതീക്ഷിച്ചതുപോലെ, 26.5 kmpl എന്ന ക്ലാസ്-ലീഡിംഗ് മൈലേജോടെയാണ് ഇത് വരുന്നത്.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

അതിന്റെ സെഗ്മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറിന് 98 എച്ച്പി വികസിപ്പിക്കുന്ന 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനും ഉണ്ട്, ഇലക്ട്രിക്കല്‍ സംവിധാനത്തിന്റെ സഹായത്തോടെ മൊത്തം ഉല്‍പ്പാദനം 109 എച്ച്പിയായി കരുത്ത് ഉയരുകയും ചെയ്യുന്ന. സംയുക്ത പീക്ക് ടോര്‍ക്ക് 253 Nm ആണ്, സിസ്റ്റം മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

സ്റ്റാന്‍ഡേര്‍ഡ് ഹോണ്ട സിറ്റി ഇന്ത്യയില്‍ V, VX, ZX എന്നീ മൂന്ന് ട്രിം ലെവലുകളില്‍ വാഗ്ദാനം ചെയ്യുമ്പോള്‍, സിറ്റി e:HEV ഹൈബ്രിഡ് ശ്രേണി-ടോപ്പിംഗ് ZX വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ. രാജസ്ഥാനിലെ തപുകരയില്‍ നിന്ന് തങ്ങള്‍ സിറ്റി e:HEV-യുടെ ഉല്‍പ്പാദനം ആരംഭിക്കുകയാണെന്ന കാര്യം പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ പറഞ്ഞു.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

ഈ നാഴികക്കല്ല് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള സാങ്കേതിക വിദ്യകളും ഇന്ത്യയിലെ തങ്ങളുടെ വൈദ്യുതീകരണ യാത്രയുടെ തുടക്കവുമാണ് ഇത് അടയാളപ്പെടുത്തുന്നത്.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

ഒരു കമ്പനി എന്ന നിലയില്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ മേക്ക് ഇന്‍ ഇന്ത്യ എന്ന കാഴ്ചപ്പാടിനൊപ്പം പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരികയും തങ്ങള്‍ എപ്പോഴും യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

പുതിയ സിറ്റി ഹൈബ്രിഡിനൊപ്പം ഹോണ്ടയുടെ നൂതനമായ ഇന്റലിജന്റ് സേഫ്റ്റി ടെക്‌നോളജിയുമായാണ് വരുന്നത്- ഹോണ്ട സെന്‍സിംഗ്. കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം (CMBS), അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍ (RDM), ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം (LKAS), ഓട്ടോ ഹൈ-ബീം എന്നിവ ഹോണ്ട സെന്‍സിംഗ് സുരക്ഷാ സംവിധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

മിഡ്‌സൈസ് സെഡാന്‍ ഡ്രൈവറുടെ കല്‍പ്പനപ്രകാരം ഉയര്‍ന്ന വേഗതയില്‍ ഓടുമ്പോള്‍ മാത്രമേ പെട്രോള്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കൂ. സാധാരണയായി, ശക്തമായ ഹൈബ്രിഡ് സംവിധാനത്തിന് ഉയര്‍ന്ന ദക്ഷതയ്ക്കായി ഒരു ഹൈബ്രിഡ് ആയി പ്രവര്‍ത്തിക്കാന്‍ കഴിയും, കൂടാതെ കുറഞ്ഞ സമയത്തേക്ക് കാര്യക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വൈദ്യുതോര്‍ജ്ജത്തില്‍ മാത്രം പ്രവര്‍ത്തിക്കാനും കഴിയും.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

ഹൈബ്രിഡ് ഹോണ്ട സിറ്റി മൂന്ന് വര്‍ഷത്തെ അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയോടെയാണ് വരുന്നത്, പിന്നില്‍ ഘടിപ്പിച്ച ലിഥിയം-അയണ്‍ ബാറ്ററി പാക്കിന് എട്ട് വര്‍ഷത്തേക്ക് സ്റ്റാന്‍ഡേര്‍ഡ് വാറന്റിയുണ്ട്.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

വാങ്ങുന്നയാള്‍ക്ക് അവരുടെ മുന്‍ഗണന അനുസരിച്ച് അഞ്ച് വര്‍ഷം/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ അല്ലെങ്കില്‍ പത്ത് വര്‍ഷം/ 1.20 ലക്ഷം കിലോമീറ്ററായി നീട്ടാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. സ്റ്റാന്‍ഡേര്‍ഡ് സിറ്റിയില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന്, ഇതിന് നിരവധി വിഷ്വല്‍ അപ്ഡേറ്റുകള്‍ ലഭിക്കുന്നുവെന്നും കമ്പനി പറയുന്നു.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

പിന്‍വശത്തെ ഡിഫ്യൂസറിനായുള്ള പുതിയ ഡിസൈന്‍, ബൂട്ട്ലിഡ് സ്പോയിലര്‍, പുതിയ ഫോഗ് ലാമ്പ് ഗാര്‍ണിഷ്, ടെയില്‍ഗേറ്റിലെ e:HEV ബാഡ്ജ് തുടങ്ങിയവയാണ് ചില പ്രധാന ഹൈലൈറ്റുകള്‍.

ക്ലാസ്-ലീഡിംഗ് മൈലേജുമായി City ഹൈബ്രിഡ്; ഉത്പാദനം ആരംഭിച്ച് Honda

ഹോണ്ട കണക്റ്റും ആമസോണ്‍ എക്കോ കോംപാറ്റിബിലിറ്റിയും ഉള്ള അപ്ഡേറ്റ് ചെയ്ത 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്റീരിയറും അവതരിപ്പിക്കുന്നു. എട്ട് സ്പീക്കര്‍ ഓഡിയോ, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ആംബിയന്റ് ലൈറ്റിംഗ്, സണ്‍റൂഫ്, ആറ് എയര്‍ബാഗുകള്‍, ഹോണ്ട ലെയ്ന്‍ വാച്ച് ക്യാമറ, TPMS, HSA, VSC തുടങ്ങിയവയും വാഹനത്തിലെ സവിശേഷതകളാണ്.

Article Published On: Tuesday, April 19, 2022, 18:10 [IST]
English summary
Honda begins 2022 city hybrid production in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X