2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

2022 ഏപ്രില്‍ മാസത്തിലും മുഴുവന്‍ ലൈനപ്പുകളിലും ആകര്‍ഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. വില്‍പ്പന വര്‍ധിപ്പിക്കുക അതോടൊപ്പം പുതിയ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

ഇതില്‍ ജാസ്, അമേസ്, WR-V, നാലാം തലമുറ സിറ്റി , അഞ്ചാം തലമുറ സിറ്റി എന്നിവ ഓഫറുകളില്‍ ഉള്‍പ്പെടുന്ന മോഡലുകളാണ്. ഈ മോഡലുകളില്‍ ഈ മാസം പരമാവധി 33,158 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. എല്ലാ ഓഫറുകളും കിഴിവുകളും 2022 ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെ നടത്തിയ വാങ്ങലുകള്‍ക്ക് സാധുതയുള്ളതാണെന്നും ഹോണ്ട വ്യക്തമാക്കുന്നു. മോഡല്‍ തിരിച്ചുള്ള ഓഫര്‍ വിശദാംശങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

ഹോണ്ട ജാസ് ഏപ്രില്‍ ഓഫറുകള്‍

പ്രീമിയം ഹാച്ച്ബാക്കായ ജാസില്‍ ഈ മാസം 33,158 രൂപ വരെ പരമാവധി ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വരെയുള്ള ക്യാഷ് ബോണസ് അല്ലെങ്കില്‍ 12,158 രൂപ വരെയുള്ള ആക്സസറികളില്‍ ഒന്ന് തിരഞ്ഞെടുക്കാം.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

കൂടാതെ, ഉപഭോക്താക്കള്‍ക്ക് 12,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ ലോയല്‍റ്റി ബോണസ്, 4,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ് തുടങ്ങിയ മറ്റ് ഓഫറുകളും വാഹനത്തിനൊപ്പം ലഭിക്കും.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

ഒരൊറ്റ പെട്രോള്‍ എഞ്ചിനോടുകൂടിയാണ് ജാസ് പ്രീമിയം ഹാച്ച്ബാക്കിനെ ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 7.77 ലക്ഷം മുതല്‍ ടോപ്പ്-സ്‌പെക്ക് ZX CVT വേരിയന്റിന് 10.08 ലക്ഷം രൂപ വരെയാണ് വിപണിയിലെ എക്‌സ്‌ഷോറൂം (ഡല്‍ഹി) വില.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

ഹോണ്ട അമേസ് ഏപ്രില്‍ ഓഫറുകള്‍

15,000 രൂപ വരെയുള്ള പരമാവധി ആനുകൂല്യങ്ങളോടെയാണ് അമേസ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 5,000 രൂപ ലോയല്‍റ്റി ബോണസും 6,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് കിഴിവും ഉള്‍പ്പെടുന്നു. കോംപാക്ട് സെഡാന്റെ എല്ലാ വേരിയന്റുകളിലും ഓഫറുകള്‍ ലഭ്യമാണ്.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

ഹോണ്ട അമേസ് പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. കോംപാക്ട് സെഡാന്റെ പെട്രോള്‍ വേരിയന്റുകള്‍ 6.43 ലക്ഷം മുതല്‍ 9.16 ലക്ഷം രൂപ വരെ റീട്ടെയില്‍ ചെയ്യുമ്പോള്‍, ഡീസല്‍ വേരിയന്റുകള്‍ 8.78 ലക്ഷം മുതല്‍ 11.26 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം (ഡല്‍ഹി) വില.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

ഹോണ്ട WR-V ഏപ്രില്‍ ഓഫറുകള്‍

പെട്രോള്‍ വേരിയന്റുകള്‍ക്ക് 26,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് WR-V വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 17,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5,000 രൂപയുടെ ലോയല്‍റ്റി ബോണസും 4,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

WR-V യുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് ഓഫറുകളൊന്നും ലഭ്യമല്ല. ഹോണ്ട WR-V വേരിയന്റുകള്‍ക്ക് നിലവില്‍ 8.88 ലക്ഷം മുതല്‍ ടോപ്പ്-സ്‌പെക്ക് VX ഡീസല്‍ വേരിയന്റിന് 12.07 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

ഹോണ്ട സിറ്റി (നാലാം തലമുറ) ഏപ്രില്‍ ഓഫറുകള്‍

പഴയ തലമുറ സിറ്റി അതിന്റെ അടുത്ത തലമുറയ്ക്കൊപ്പം വില്‍ക്കുന്നത് കമ്പനി തുടരുകയാണ്.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

ഈ മാസത്തില്‍ വാഹനത്തിന് 7,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5,000 രൂപയുടെ ലോയല്‍റ്റി ബോണസും 8,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്ന 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് പഴയ തലമുറ സെഡാന്‍ വാഗ്ദാനം ചെയ്യുന്നത്.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

നാലാം തലമുറ സിറ്റി രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്: SV & V. ഇവയ്ക്ക് യഥാക്രമം 9.29 ലക്ഷം രൂപയും 9.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

ഹോണ്ട സിറ്റി (അഞ്ചാം തലമുറ) ഏപ്രില്‍ ഓഫറുകള്‍

ബ്രാന്‍ഡിന്റെ മുന്‍നിര സെഡാന്‍ 30,396 രൂപ വരെ പരമാവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ ക്യാഷ് ബോണസ് അല്ലെങ്കില്‍ 5,396 രൂപ വരെയുള്ള ആക്സസറികള്‍ വാഗ്ദാനം ചെയ്യുന്നു.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

കൂടാതെ, ഉപഭോക്താക്കള്‍ക്ക് 12,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ ലോയല്‍റ്റി ബോണസ്, 8,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ് എന്നിങ്ങനെയുള്ള മറ്റ് ഓഫറുകളും ലഭിക്കും. 11.28 ലക്ഷം മുതല്‍ 15.23 ലക്ഷം രൂപ വരെയാണ് പുതിയ ഹോണ്ട സിറ്റിയുടെ എക്‌സ്‌ഷോറൂം വില.

2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകളുമായി Honda; മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ

ഹോണ്ട ജാസിനും ഹോണ്ട ന്യൂ-ജെന്‍ സിറ്റി വാങ്ങുന്നവര്‍ക്കും 2022 ഏപ്രിലില്‍ ബ്രാന്‍ഡില്‍ നിന്ന് പരമാവധി കിഴിവുകളും ഓഫറുകളുമാണ് ലഭിക്കുന്നത്. ബ്രാന്‍ഡിന് വിപണിയില്‍ മികച്ച വില്‍പ്പന സമ്മാനിക്കുന്ന മോഡലാണ് സിറ്റി. ഈ ഓഫറുകളും ആനുകൂല്യങ്ങളും വരും മാസങ്ങളിലെ വില്‍പ്പന കണക്കുകളില്‍ വര്‍ധനവ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട.

Article Published On: Wednesday, April 6, 2022, 12:04 [IST]
English summary
Honda cars india announced discount and offers for models in april 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X