പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

പുതുവര്‍ഷത്തോടെ ബ്രാന്‍ഡുകള്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമ്പോഴും, ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ഹോണ്ട.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

ക്യാഷ് ഡിസ്‌കൗണ്ട്, ആക്സസറികള്‍, വിപുലീകൃത വാറന്റി, കാര്‍ എക്സ്ചേഞ്ച്, ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഹോണ്ട കാറുകള്‍ക്ക് 35,596 രൂപ വരെ കിഴിവ് നല്‍കുന്നു. വര്‍ഷത്തിലെ പുതിയ മാസത്തില്‍ കിഴിവില്‍ നേരിയ കുറവ് വരുത്തിക്കൊണ്ട് ഈ ഓഫര്‍ 2022 ജനുവരി 31 വരെ സാധുതയുള്ളതാണെന്നും കമ്പനി വ്യക്തമാക്കി.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

എന്നിരുന്നാലും ഓഫറുകള്‍, വേരിയന്റ്, ഗ്രേഡ്, ലൊക്കേഷന്‍ എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍, താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബാധകമായ ഓഫറുകളെക്കുറിച്ച് കൂടുതലറിയാന്‍ അവരുടെ അടുത്തുള്ള ഹോണ്ട ഡീലര്‍ഷിപ്പില്‍ സന്ദര്‍ശിക്കാനും കമ്പനി നിര്‍ദേശിക്കുന്നു. മോഡലുകള്‍ തിരിച്ചുള്ള ഓഫറുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

ഹോണ്ട ജാസ്

ഹോണ്ട ജാസ് പെട്രോള്‍ വേരിയന്റുകള്‍ക്ക് 2022 ജനുവരിയില്‍ 33,147 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 10,000 രൂപ വരെ ക്യാഷ് കിഴിവ് അല്ലെങ്കില്‍ 12,147 രൂപ വരെയുള്ള FOC ആക്സസറികള്‍ ഉള്‍പ്പെടുന്നു.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

വാങ്ങുന്നവര്‍ക്ക് കാര്‍ എക്സ്ചേഞ്ചില്‍ 5,000 രൂപയുടെ അധിക കിഴിവും ലഭിക്കും, അതേസമയം ഹോണ്ട ഉപഭോക്താക്കള്‍ക്ക് 7,000 രൂപയുടെ ഹോണ്ട കാര്‍ എക്സ്ചേഞ്ച് ബോണസും 5,000 രൂപയുടെ ലോയല്‍റ്റി ബോണസും ലഭിക്കും. കൂടാതെ, കമ്പനി 4,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

ഹോണ്ട അമേസ്

പോയ വര്‍ഷം അവസാനത്തോടെയാണ് അമേസിന്റെ നവീകരിച്ച ഒരു പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. പുതിയ ഹോണ്ട അമേസിന്റെ എല്ലാ വകഭേദങ്ങള്‍ക്കും 15,000 രൂപയുടെ ആനുകൂല്യങ്ങളാണ് 2022 ജനുവരി മാസത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നതും.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

അതോടൊപ്പം തന്നെ വാഹനത്തിന് 4,000 രൂപ കോര്‍പ്പറേറ്റ് കിഴിവ് ലഭിക്കും. കൂടാതെ, നിലവിലുള്ള ഹോണ്ട ഉപഭോക്താക്കള്‍ക്ക് 5,000 രൂപയുടെ ലോയല്‍റ്റി ബോണസും 6,000 രൂപയുടെ ഹോണ്ട കാര്‍ എക്‌സ്‌ചേഞ്ച് ബോണസും ഈ മാസത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

ഹോണ്ട WR-V

WR-V-യുടെ വേരിയന്റുകളുടെ എല്ലാ പെട്രോള്‍ പതിപ്പുകളിലും 26,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

ഇതില്‍ 10,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും 4,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. നിലവിലുള്ള ഹോണ്ട ഉപഭോക്താക്കള്‍ക്ക് 5,000 രൂപയുടെ ലോയല്‍റ്റി ബോണസും 7,000 രൂപയുടെ ഹോണ്ട കാര്‍ എക്‌സ്‌ചേഞ്ച് ബോണസും അധികമായി ലഭിക്കും.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

ഹോണ്ട സിറ്റി

ഹോണ്ട സിറ്റിയുടെ പുതുതലമുറ പതിപ്പ് പോയ വര്‍ഷത്തിന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തിയെങ്കിലും പഴയ പതിപ്പും ഇതിനൊപ്പം തന്നെ കമ്പനി വില്‍പ്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ ജനുവരി മാസത്തില്‍ പുതുതലമുറ മോഡലിനൊപ്പം നാലാം തലമുറ പതിപ്പിനും കമ്പനി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

നാലാം തലമുറ സിറ്റിക്ക് 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 8,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് കൂടാതെ, നിലവിലുള്ള ഹോണ്ട ഉപഭോക്താക്കള്‍ക്ക് 5,000 രൂപയുടെ ലോയല്‍റ്റി ബോണസും 7,000 രൂപയുടെ ഹോണ്ട കാര്‍ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

അതേസമയം പുതുതലമുറ ഹോണ്ട സിറ്റിയുടെ എല്ലാ വകഭേദങ്ങള്‍ക്കും 35,596 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 10,000 രൂപ വരെ ക്യാഷ് കിഴിവ് അല്ലെങ്കില്‍ 10,596 രൂപ വരെയുള്ള സൗജന്യ (FOC) ആക്സസറികള്‍ ഉള്‍പ്പെടുന്നു.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

കാര്‍ എക്സ്ചേഞ്ചില്‍ ഉപഭോക്താക്കള്‍ക്ക് 5,000 രൂപയുടെ കിഴിവും ലഭിക്കും. കൂടാതെ, ഹോണ്ട ഉപഭോക്താക്കള്‍ക്ക് 5,000 രൂപയുടെ ലോയല്‍റ്റി ബോണസും 7,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. 8,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് 2021 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരുന്നു. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021 ഡിസംബറില്‍ മൊത്തം 7,973 യൂണിറ്റ് കാറുകള്‍ മൊത്തമായി വിറ്റഴിച്ചു, 2020 ഡിസംബറില്‍ കമ്പനി വിറ്റ 8,638 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വര്‍ഷം (2021) കമ്പനിയുടെ വില്‍പ്പനയില്‍ 7.70 ശതമാനം ഇടിവാണ് ഉണ്ടായത്.

പുതുവര്‍ഷം കളറാക്കാം; മോഡലുകള്‍ക്ക് 35,596 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് Honda

പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഹോണ്ട നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും പുതിയ ഉല്‍പ്പന്നങ്ങളുടെ അഭാവം മൂലം ഈ ശ്രമങ്ങളെല്ലാം വിഫലമാകുകയാണ് ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ കമ്പനിക്ക് സമീപ ഭാവിയില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡലുകള്‍ കൊണ്ടുവരേണ്ടി വരും, അല്ലാത്തപക്ഷം ഹോണ്ടയുടെ വില്‍പ്പനയും വാര്‍ഷം കഴിയും തോറും ഇടിയുമെന്ന വ്യക്തമായ സൂചനയാണ് കണക്കുകള്‍ കാണിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda cars india announced discount and offers for models in january 2022
Story first published: Thursday, January 6, 2022, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X