'ഇപ്പോള്‍ വാങ്ങൂ...പണം 2023-ല്‍ മതി'; സിറ്റിക്കും അമേസിനും ഓഫറുമായി Honda

ഉത്സവ സീസണില്‍ ആളുകള്‍ക്ക് പുത്തന്‍ വാഹനങ്ങള്‍ വീട്ടിലെത്തിക്കാന്‍ വലിയ ആഗ്രഹമുണ്ട്. പ്രത്യേക പദ്ധതികളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്തുകൊണ്ട് വാഹന നിര്‍മാതാക്കള്‍ അവര്‍ക്ക് നിറഞ്ഞ പിന്തുണയും നല്‍കുന്നുണ്ട്. കൈയ്യില്‍ പണമില്ലാത്തതു കൊണ്ട് ഉത്സവകാലത്ത് ആരും കാര്‍ വാങ്ങാതെ പോകരുതെന്ന ലക്ഷ്യത്തില്‍ ആകര്‍ഷകമായ പുതിയ പദ്ധതി അവതരിപ്പിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ (എച്ച്സിഐഎല്‍).

'ഇപ്പോള്‍ വാങ്ങൂ...പണം 2023-ല്‍ മതി'; സിറ്റിക്കും അമേസിനും ഓഫറുമായി Honda

2022ല്‍ വാഹനം വാങ്ങി 2023ല്‍ പണമടക്കുന്നതാണ് പദ്ധതി. നിരവധി ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ ആരംഭിച്ച ബൈ നൗ, പേ ലേറ്റര്‍ സ്‌കീമുകള്‍ക്ക് സമാനമാണിത്. കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡുമായി (കെഎംപിഎല്‍) സഹകരിച്ചാണ് ഹോണ്ട പുതിയ ഉത്സവ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

'ഇപ്പോള്‍ വാങ്ങൂ...പണം 2023-ല്‍ മതി'; സിറ്റിക്കും അമേസിനും ഓഫറുമായി Honda

മുന്‍നിര ഓട്ടോ ഫിനാന്‍സ് കമ്പനികളിലൊന്നായ കെഎംപിഎല്‍ ദീര്‍ഘകാലമായി ഹോണ്ടയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് കെഎംപിഎല്‍. വര്‍ഷങ്ങളായി കാര്‍ ഫിനാന്‍സ് രംഗത്തുള്ള ഇവര്‍ ഇരുചക്രവാഹനത്തിനുള്ള ധനസഹായവും നല്‍കുന്നു.

'ഇപ്പോള്‍ വാങ്ങൂ...പണം 2023-ല്‍ മതി'; സിറ്റിക്കും അമേസിനും ഓഫറുമായി Honda

പദ്ധതി ഹോണ്ടയുടെ സിറ്റി, അമേസ് എന്നിവയുടെ എല്ലാ വകഭേദങ്ങളിലും സാധുതയുണ്ട്. ഈ സെഡാനുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് മൂന്ന് മാസം വരെയുള്ള ഇഎംഐ (മാസതവണ) അവധിയുടെ പ്രയോജനം നേടാം. ഹോണ്ടയുടെ 'ഡ്രൈവ് 2022, പേ ഇന്‍ 2023' സ്‌കീം ഉടനടി പ്രാബല്യത്തില്‍ വരും.

'ഇപ്പോള്‍ വാങ്ങൂ...പണം 2023-ല്‍ മതി'; സിറ്റിക്കും അമേസിനും ഓഫറുമായി Honda

2022 ഒക്ടോബര്‍ 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക. ഒക്ടോബറില്‍ ഈ സെഡാനുകള്‍ വാങ്ങുന്ന ആര്‍ക്കും 2023 വരെ ഇഎംഐ അടയ്ക്കുന്നതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. 2023 ജനുവരി മുതല്‍ സാധാരണ ഇഎംഐകള്‍ ആരംഭിക്കും.

'ഇപ്പോള്‍ വാങ്ങൂ...പണം 2023-ല്‍ മതി'; സിറ്റിക്കും അമേസിനും ഓഫറുമായി Honda

സിറ്റിയും അമേസും ഹോണ്ടയുടെ ഉത്സവകാല ഓഫറില്‍ ഏത് അംഗീകൃത ഹോണ്ട ഡീലര്‍ഷിപ്പില്‍ നിന്നും വാങ്ങാം. വാഹനം വാങ്ങുന്നതിനായി ഏതെങ്കിലും കെഎംപിഎല്‍ ശാഖകളില്‍ അപേക്ഷിക്കണം. കാറിന്റെ ഓണ്‍-റോഡ് വിലയുടെ 85% വരെ ഫിനാന്‍സ് ലഭിക്കും. ആദ്യത്തെ മൂന്ന് മാസത്തേക്ക് (ഒക്ടോബര്‍ - ഡിസംബര്‍ 2022),നാമമാത്രമായ ഇഎംഐ ചിലവ് മാത്രമേ ഈടാക്കൂ.

'ഇപ്പോള്‍ വാങ്ങൂ...പണം 2023-ല്‍ മതി'; സിറ്റിക്കും അമേസിനും ഓഫറുമായി Honda

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹോണ്ട കാറുകളാണ് സിറ്റിയും അമേസും. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനുകളുടെ പട്ടികയില്‍ ആദ്യ 10-നുള്ളില്‍ ഇവ രണ്ടും സ്ഥാനം പിടിക്കാറുണ്ട്. ഓഗസ്റ്റില്‍ 3,488 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട സിറ്റി മൂന്നാം സ്ഥാനത്തായിരുന്നു. 3,418 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട അമേസ് അഞ്ചാം സ്ഥാനത്തെത്തി. അമേസിന്റെ മൊത്തം വില്‍പ്പന അടുത്തിടെ അഞ്ച് ലക്ഷം കടന്നിരുന്നു.

'ഇപ്പോള്‍ വാങ്ങൂ...പണം 2023-ല്‍ മതി'; സിറ്റിക്കും അമേസിനും ഓഫറുമായി Honda

ഉയര്‍ന്ന വില്‍പ്പന ലക്ഷ്യമിടുന്നു

ഡ്രൈവ് ഇന്‍ 2022, പേ ഇന്‍ 2023 പദ്ധതിയിലൂടെ ഹോണ്ട ഒരു കാര്‍ സ്വന്തമാക്കുന്നതിന്റെ സാമ്പത്തിക വശങ്ങള്‍ ലഘൂകരിച്ചിരിക്കുന്നു. കമ്പനിയോ ഡീലറോ ഇതിനകം വാഗ്ദാനം ചെയ്യുന്ന മറ്റേതെങ്കിലും സ്‌കീമുകള്‍ക്കും കിഴിവുകള്‍ക്കും പുറമെയായിരിക്കും ഈ പുതിയ പദ്ധതി. തന്റെ സ്വപ്‌ന കാര്‍ സ്വന്തമാക്കാന്‍ താല്‍കാലികമായി ഫണ്ടിന്റെ കുറവ് അനുഭവപ്പെടുന്ന ആളുകള്‍ക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകും.

'ഇപ്പോള്‍ വാങ്ങൂ...പണം 2023-ല്‍ മതി'; സിറ്റിക്കും അമേസിനും ഓഫറുമായി Honda

സെഡാനുകള്‍ ശക്തമായ വില്‍പ്പന നേടുന്നുണ്ടെങ്കിലും എസ്‌യുവി മാര്‍ക്കറ്റില്‍ അതിശയകരമായ എന്തെങ്കിലും നേടിയെടുക്കാന്‍ ജപ്പാനീസ് വാഹന നിര്‍മാതാക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. രണ്ട് പുതിയ എസ്‌യുവികള്‍ അവതരിപ്പിക്കുന്നതോടെ അത് മാറ്റിയെടുക്കാനാകുമെന്നാണ് കമ്പനി പദ്ധതിയിടുന്നത്. ഇവയിലൊന്ന് PF2 എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുന്നത്. ഇത് ഒരു സബ്-4 മീ എസ്‌യുവി ആയിരിക്കാം.

'ഇപ്പോള്‍ വാങ്ങൂ...പണം 2023-ല്‍ മതി'; സിറ്റിക്കും അമേസിനും ഓഫറുമായി Honda

ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവയ്ക്ക് എതിരാളിയായേക്കാവുന്ന രണ്ടാമത്തെയാള്‍ക്ക് PF2S എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. കമ്പനിക്ക് വിപണി വിഹിതം മെച്ചപ്പെടുത്തണമെങ്കില്‍ എസ്‌യുവി വില്‍പ്പന ഉയര്‍ത്തണം. രാജ്യത്ത് സെഡാനേക്കാള്‍ എസ്‌യുവികള്‍ വില്‍ക്കുന്നത് വളരെ കൂടുതലായതിനാല്‍ ഇത് അത്യന്താപേക്ഷിതമാണ്.

More from DriveSpark

Article Published On: Tuesday, October 4, 2022, 10:40 [IST]
English summary
Honda cars india lauched buy now pay in 2023 scheme for city and amaze
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X