വിൽപ്പന മെച്ചപ്പെടുത്താൻ ഫെബ്രുവരിയിൽ മോഡൽ നിരയിൽ ഉടനീളം വമ്പൻ ഓഫറുകളുമായി Honda
ഫെബ്രുവരിയിൽ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ മുഴുവൻ ലൈനപ്പിലും ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇതിൽ ജാസ്, അമേസ്, WR-V, നാലാം തലമുറ സിറ്റി, അഞ്ചാം തലമുറ സിറ്റി എന്നിവ ഉൾപ്പെടുന്നു.

ഈ മാസം 35,596 രൂപ വരെ പരമാവധി ആനുകൂല്യങ്ങൾ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. ഓഫറുകളിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു.

എല്ലാ ഓഫറുകളും കിഴിവുകളും 2022 ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 28 വരെ നടക്കുന്ന പർച്ചേസുകൾക്ക് സാധുതയുള്ളതാണ്. മോഡൽ തിരിച്ചുള്ള ഓഫർ വിശദാംശങ്ങൾ ഇതാ:

ഹോണ്ട ജാസ് ഓഫറുകൾ
ജാസ് പ്രീമിയം ഹാച്ച്ബാക്ക് ഈ മാസം 33,158 രൂപ വരെ പരമാവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് 10,000 രൂപ വരെയുള്ള ക്യാഷ് ബോണസ് അല്ലെങ്കിൽ 12,158 രൂപ വരെയുള്ള ആക്‌സസറികളിൽ ഒന്ന് തെരഞ്ഞെടുക്കാം.

കൂടാതെ, ഉപഭോക്താക്കൾക്ക് 12,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ ലോയൽറ്റി ബോണസ്, 4,000 രൂപയുടെ കോർപ്പറേറ്റ് ബോണസ് തുടങ്ങിയ മറ്റ് ഓഫറുകളും ലഭിക്കും.

സിംഗിൾ പെട്രോൾ എഞ്ചിനിൽ മാത്രമാണ് ജാസ് പ്രീമിയം ഹാച്ച്ബാക്ക് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്, കൂടാതെ ബേസ് മോഡലിന് 7.71 ലക്ഷം മുതൽ ടോപ്പ്-സ്പെക്ക് ZX CVT വേരിയന്റിന് 9.95 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് വിൽപ്പനയ്ക്കെത്തുന്നു.

ഹോണ്ട അമേസ് ഓഫറുകൾ
15,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങളാണ് അമേസ് ഈ മാസം വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 5,000 രൂപ ലോയൽറ്റി ബോണസും 6,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് കിഴിവും ഉൾപ്പെടുന്നു. കോംപാക്ട് സെഡാന്റെ എല്ലാ വേരിയന്റുകളിലും ഓഫറുകൾ ലഭ്യമാണ്.

ഹോണ്ട അമേസ് പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. കോംപാക്ട് സെഡാന്റെ പെട്രോൾ വേരിയന്റുകൾ 6.38 ലക്ഷം മുതൽ 9.11 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് വിൽപ്പനയ്ക്ക് എത്തുമ്പോൾ ഡീസൽ വേരിയന്റുകളുടെ വില 8.73 ലക്ഷം മുതൽ 11.21 ലക്ഷം രൂപ വരെയാണ്.

ഹോണ്ട WR-V ഓഫറുകൾ
പെട്രോൾ വേരിയന്റുകൾക്ക് 26,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് WR-V വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 17,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ ലോയൽറ്റി ബോണസും 4,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. WR-V -യുടെ ഡീസൽ വേരിയന്റുകൾക്ക് ഓഫറുകളൊന്നും ലഭ്യമല്ല.

ഹോണ്ട WR-V ബേസ് വേരിയന്റിന് 8.82 ലക്ഷം രൂപ മുതൽ ടോപ്പ്-സ്പെക്ക് VX ഡീസൽ വേരിയന്റിന് 11.86 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്-ഷോറൂം വില.

ഹോണ്ട സിറ്റി (നാലാം തലമുറ) ഓഫറുകൾ
ഹോണ്ട തങ്ങളുടെ പുതുതലമുറയ്ക്കൊപ്പം പഴയ തലമുറ സിറ്റിയും മറ്റൊരു വില പോയിന്റ് ലക്ഷ്യമിട്ട് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. 7,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ ലോയൽറ്റി ബോണസും 8,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്ന 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് ഓൾഡ്-ജെൻ സെഡാൻ വാഗ്ദാനം ചെയ്യുന്നത്.

നാലാം തലമുറ സിറ്റി SV & V എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഇവ യഥാക്രമം 9.29 ലക്ഷം രൂപയും 9.99 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

ഹോണ്ട സിറ്റി (അഞ്ചാം തലമുറ) ഓഫറുകൾ
ഈ മാസത്തെ ഏറ്റവും ഉയർന്ന 35,596 രൂപ വരെ ആനുകൂല്യങ്ങൾ ഹോണ്ട തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സെഡാനിൽ വാഗ്ദാനം ചെയ്യുന്നു. അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ ഉപഭോക്താക്കൾക്ക് 10,000 രൂപ വരെയുള്ള ക്യാഷ് ബോണസ് അല്ലെങ്കിൽ 10,596 രൂപ വരെയുള്ള ആക്‌സസറികളിൽ ഒന്ന് തെരഞ്ഞെടുക്കാം.

കൂടാതെ, ഉപഭോക്താക്കൾക്ക് 12,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ ലോയൽറ്റി ബോണസ്, 8,000 രൂപയുടെ കോർപ്പറേറ്റ് ബോണസ് എന്നിങ്ങനെയുള്ള മറ്റ് ഓഫറുകളും ലഭിക്കും.

പുതിയ ഹോണ്ട സിറ്റി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ബേസ് മോഡലിന് 11.23 ലക്ഷം മുതൽ ടോപ്പ്-സ്പെക്ക് ZX MT ഡീസൽ വേരിയന്റിന് 15.18 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് സിറ്റി വിൽപ്പനയ്ക്ക് എത്തുന്നത്.


Click it and Unblock the Notifications