അടിമുടി മാറ്റങ്ങളും അപ്പ്ഡേറ്റുകളുമായി 2023 HR-V അവതരിപ്പിച്ച് Honda
വളരെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ട അമേരിക്കൻ വിപണിയിൽ പുതിയ HRV അവതരിപ്പിച്ചിരിക്കുകയാണ്. ന്യൂ ജെൻ സിവിക്കിന് അടിവരയിടുന്ന പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, കഴിഞ്ഞ വർഷം ഏഷ്യൻ വിപണികളിൽ അവതരിപ്പിച്ച HR-V -യിൽ നിന്ന് തികച്ചും വ്യത്യസ്തമായ വാഹനമാണ് ഈ എസ്‌യുവി.

2023 HR-V തുടക്കത്തിൽ വടക്കേ അമേരിക്കൻ ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭ്യമാവുക. 2014 മുതൽ നോർത്ത് അമേരിക്കൻ വിപണികളിൽ വിൽക്കുന്ന നിലവിലെ മോഡലിനെ 2023 HR-V മാറ്റിസ്ഥാപിക്കും. പുതിയ HR-V ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ വലുതാണ്. മുൻതലമുറ HR-V അന്താരാഷ്ട്ര വിപണികളിൽ ഫിറ്റ് എന്നറിയപ്പെടുന്ന ജാസിന്റെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഏഷ്യൻ, യൂറോപ്യൻ HR-V ഹൈബ്രിഡ് എസ്‌യുവിയുമായി ഒരു ബോഡി പാനൽ പോലും പങ്കിടാത്ത കോംപാക്ടി എസ്‌യുവിയുടെ ഔദ്യോഗിക ഫോട്ടോകൾ ജാപ്പനീസ് ഓട്ടോ ഭീമൻ പങ്കിട്ടിട്ടുണ്ട്. ഇനി വാഹനത്തിന്റെ സ്‌റ്റൈലിംഗിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ HR-V -ക്ക് ഫ്രണ്ടിൽ ഒരു യുണീക്ക് ഡിസൈൻ ലഭിക്കുന്നു, അതിൽ S- ആകൃതിയിലുള്ള മെഷ് ഡിസൈനുള്ള വലിയ ഹെക്സഗണൽ ഗ്രില്ലും ഉൾപ്പെടുന്നു.

മുൻവശത്തെ ഏറ്റവും മികച്ച ഹൈലൈറ്റാണ് ബമ്പർ, ഇത് എസ്‌യുവിക്ക് സ്‌പോർടിയും അഗ്രസ്സീവുമായ നിലപാട് നൽകുന്നു, ഓരോ കോണിലും കൂടുതൽ പ്രമുഖമായ ഫോക്‌സ് ഇൻലെറ്റുകളുള്ള വിശാലമായ എയർ ഇൻടേക്കുകൾക്ക് വാഹനത്തിന് ലഭിക്കുന്നു.

ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ നിലവിലെ HR-V -യിൽ കാണുന്നതിനേക്കാൾ അല്പം വലുതും ചതുരാകൃതിയിലുള്ളതുമാണ്. സൈഡ് പ്രൊഫൈൽ പരമ്പരാഗത വൃത്താകൃതിയിലുള്ള രൂപം വഹിക്കുന്നു, അത് ക്രോസ്ഓവർ-ഇഷ് അപ്പീൽ നൽകുന്നു.

പുതിയ HR-V അതിന്റെ മുൻഗാമിയേക്കാൾ നീളമുള്ളതാണെന്നും വലിയ പിൻ ഡോറുകളും ലഗേജുകൾക്കുള്ള അധിക സ്പെയ്സും ലഭിക്കുമെന്നും പിൻ ക്വാർട്ടർ പ്രൊഫൈൽ സൂചിപ്പിക്കുന്നു. എസ്‌യുവിയുടെ പിൻഭാഗവും വലിയ റാപ്പ്എറൗണ്ട് ടെയിൽലാമ്പുകളുടെയും വിശാലമായ ടെയിൽഗേറ്റിന്റെയും രൂപത്തിൽ കാര്യമായ അപ്‌ഡേറ്റുകൾക്ക് സാക്ഷ്യം വഹിക്കുന്നു. ചങ്കിയർ ബോഡി ക്ലാഡിംഗും ബോഡി കളർഡ് സ്കിഡ് പ്ലേറ്റും കാരണം പിൻ ബമ്പർ കൂടുതൽ മസ്കുലാർ ആയി കാണപ്പെടുന്നു.

ഹുഡിന് കീഴിൽ, പുതിയ HR-V രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ 2.0-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.5-ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റും ഉൾപ്പെടാം.

ആദ്യത്തേത് 158 bhp കരുത്ത് നൽകുന്നു, രണ്ടാമത്തേത് 180 bhp പവർ ഉത്പാദിപ്പിക്കുന്നു. ഇരു എഞ്ചിനുകളും നിലവിൽ പുതിയ സിവിക്കിന് കരുത്ത് പകരുന്നു, കൂടാതെ 141 bhp കരുത്ത് സൃഷ്ടിക്കുന്ന HR-V -യുടെ അണ്ടർ പവർഡ് 1.8 ലിറ്റർ പെട്രോൾ യൂണിറ്റിന് പകരം വയ്ക്കാൻ സാധ്യതയുണ്ട്.

പിന്നീടുള്ള ഘട്ടത്തിൽ ഒരു ഹൈബ്രിഡ് പവർട്രെയിൻ ലൈനപ്പിലേക്ക് ബ്രാൻഡിന് ചേർക്കാവുന്നതാണ്. പുതിയ HR-V -യിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും.

എസ്‌യുവിയിൽ ഓൾ വീൽ ഡ്രൈവ് സംവിധാനവും ഹോണ്ടയ്ക്ക് നൽകാനാകും, ഇത് സ്റ്റാൻഡേർഡായി FWD കാറായി വാഗ്ദാനം ചെയ്യും. എസ്‌യുവിയുടെ ലോഞ്ചിനോട് അടുക്കുമ്പോൾ ജാപ്പനീസ് നിർമ്മാതാക്കൾ HR-V -യുടെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

2020 അവസാനത്തോടെ CR-V നിർത്തലാക്കിയതിന് ശേഷം, ഹോണ്ട അതിന്റെ ഇന്ത്യൻ ലൈനപ്പിൽ ഒരു എസ്‌യുവി പോലും വാഗ്ദാനം ചെയ്യുന്നില്ല. ജാപ്പനീസ് കാർ നിർമ്മാതാക്കളുടെ പക്കലുള്ള ഒരു എസ്‌യുവിയോട് ഏറ്റവും അടുത്തുള്ളത് എന്ന് പറയാവുന്നത് WR-V ആണ്, ഇതിനെ ക്രോസ്-ഹാച്ച് എന്ന് നന്നായി വിശേഷിപ്പിക്കാം.

ഹ്യുണ്ടായി ക്രെറ്റയ്ക്കും മറ്റ് കോംപാക്ട് എസ്‌യുവികൾക്കും എതിരാളിയാകാൻ സാധ്യതയുള്ള ഒരു പുതിയ ഇന്ത്യൻ നിർദ്ദിഷ്ട എസ്‌യുവി ഹോണ്ട വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications