Honda ഓഫര്‍ മേളം തുടരുന്നു; സിറ്റി, അമേസ്, ജാസ്, WRV എന്നിവ 63000 രൂപ വരെ ഡിസ്‌കൗണ്ടില്‍ വാങ്ങാം
ഉത്സവകാലത്തിന് തിരശ്ശീല വീണെങ്കിലും ഹോണ്ടയുടെ ഓഫറുകള്‍ അവസാനിക്കുന്നില്ല. നവംബര്‍ മാസത്തില്‍ ഹോണ്ട തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 63,144 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

അഞ്ചാമത്തെയും നാലാമത്തെയും തലമുറ സിറ്റി, അമേസ്, ജാസ്, ഡബ്ല്യുആര്‍-വി മോഡലുകള്‍ക്കാണ് കിഴിവുകള്‍. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ മോഡലുകളില്‍ എക്സ്ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, നിലവിലുള്ള ഉപഭോക്താക്കള്‍ക്കുള്ള ലോയല്‍ ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും.

ഹോണ്ട ഡബ്ല്യുആര്‍-വി
ആനുകൂല്യങ്ങള്‍: 63,144 രൂപ വരെ
ഡബ്ല്യുആര്‍വിയുടെ എല്ലാ വകഭേദങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭിക്കുന്നു. അതില്‍ 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ അല്ലെങ്കില്‍ 36,144 രൂപയുടെ സൗജന്യ ആക്സസറികള്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് കാര്‍ എക്സ്ചേഞ്ചില്‍ 10,000 രൂപയുടെ കിഴിവുകളും 7,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ, യഥാക്രമം 5,000 രൂപയുടെ ലോയല്‍റ്റി ബോണസും കോര്‍പ്പറേറ്റ് കിഴിവുകളും നല്‍കുന്നുണ്ട്.

ജാസിന്റെ ക്രോസ്ഓവര്‍ എന്ന നിലയില്‍ ഡബ്ല്യുആര്‍-വി അല്പം റൈഡ് ഹൈറ്റ് ഉയര്‍ത്തി ട്വീക്ക് ചെയ്ത സ്‌റ്റൈലിംഗില്‍ എത്തുന്നു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത പോലെ 2023 മാര്‍ച്ച് വരെയാകും വില്‍പ്പനയ്ക്കെത്തുക. നന്നായി പായ്ക്ക് ചെയ്ത വിശാലമായ ഇന്റീരിയര്‍ ഈ കാറിന്റെ സവിശേഷതയാണ്. ഇത് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. എന്നാല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കുന്നില്ല.

ഹോണ്ട സിറ്റി (അഞ്ചാം തലമുറ)
ആനുകൂല്യങ്ങള്‍: 59,292 രൂപ വരെ
മിഡ്‌സൈസ് സെഡാന്‍ ഉപഭോക്താക്കള്‍ക്കിടയിലെ ഒരു ജനപ്രിയ മോഡലാണ് ഹോണ്ട സിറ്റി. വിശാലമായ ക്യാബിന്‍, യാത്രാ സുഖം, പ്രീമിയം സവിശേഷതകള്‍ എന്നിവയാണ് ഇതിന്റെ മികവായി പറയപ്പെടുന്നത്. സിറ്റിയുടെ അഞ്ചാം തലമുറ പതിപ്പിന് ഹോണ്ട മൊത്തം 59,292 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, അല്ലെങ്കില്‍ 32,292 രൂപയുടെ സൗജന്യ ആക്സസറികള്‍, 10,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച്, 7,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,00 രൂപ ലോയല്‍റ്റി ബോണസ്, 5000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം, മിഡ്സൈസ് സെഡാന്റെ സിവിടി പതിപ്പിന് മൊത്തം 37,000 രൂപയുടെ ആനുകൂല്യം ലഭിക്കുന്നു. 20,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് കിഴിവുകളും യഥാക്രമം 5,000 രൂപയുടെ ലോയല്‍റ്റി ബോണസും കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 7,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് ബോണസും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കഴിഞ്ഞ മാസത്തെ പോലെ സിറ്റി ഹൈബ്രിഡ് പതിപ്പിന്് ഇക്കുറി ആനുകൂല്യങ്ങള്‍ ഒന്നും നല്‍കുന്നില്ല.

ഹോണ്ട ജാസ്
ആനുകൂല്യങ്ങള്‍: 25,000 രൂപ വരെ
ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്ന ഏക പ്രീമിയം ഹാച്ച്ബാക്ക് ഓഫറായ ജാസ് ഈ മാസം നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം 25000 രൂപയുടെ കിഴിവുകളാണ് ജാസിന് വാഗ്ദാനം ചെയ്യുന്നത്. 7,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് കിഴിവ് എന്നിവ അതില്‍ ഉള്‍പ്പെടുന്നു. 5,000 രൂപയുടെ ലോയല്‍റ്റി ബോണസും 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉണ്ട്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 90 bhp 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്തേകുന്നത്.

ഹോണ്ട അമേസ്
ആനുകൂല്യങ്ങള്‍: 19,896 രൂപ വരെ
അടുത്തിടെയാണ് കോംപാക്ട് സെഡാന്‍ ഒമ്പത് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച നാഴികക്കല്ല് കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം മോഡല്‍ ഹോണ്ട റീഫ്രഷ് ചെയ്തിരുന്നു. 90 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 100 bhp (ഓട്ടോമാറ്റിക്കില്‍ 80 bhp) ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് അമേസിന് കരുത്തേകുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ഒരേയൊരു കാറാണ് ഹോണ്ട അമേസ്.

5,000 രൂപയുടെ ലോയല്‍റ്റി ബോണസും 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 11,896 രൂപയുടെ സൗജന്യ ആക്സസറികള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഹോണ്ട സിറ്റി (നാലാം തലമുറ)
ആനുകൂല്യങ്ങള്‍: 5,000 രൂപ വരെ
ഈ മാസം 5,000 രൂപ ലോയല്‍റ്റി ബോണസ് മാത്രമേ നാലാം തലമുറ ഹോണ്ട സിറ്റിക്ക് വാഗ്ദാനം ചെയ്യുന്നുള്ളൂ. 2014 മുതല്‍ വില്‍പ്പനയ്ക്കെത്തുന്ന മിഡ്‌സൈസ് സെഡാന്‍ ഈ വര്‍ഷം ഡിസംബറില്‍ നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകളുണ്ട്.

117.6 bhp കരുത്ത് പകരുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. SV, V എന്നീ രണ്ട് ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യുന്ന നാലാം തലമുറ സിറ്റിക്ക് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. തന്റെ പിന്‍ഗാമിയെപ്പോലെ ടെക്‌നോളജികള്‍ നിറഞ്ഞതല്ലെങ്കിലും യാത്ര സുഖവും വിശാലമായ ഇന്റീരിയറും ഇതിന്റെ പ്ലസ് പോയിന്റായി നിലനില്‍ക്കുന്നു.


Click it and Unblock the Notifications