ഏറ്റവും മികച്ച മൈലേജോടെ City e:HEV വിപണിയിൽ എത്തിച്ച് Honda; വില 19.49 ലക്ഷം
ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹോണ്ട സിറ്റി e:HEV 19,49,900 രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ചു.

പുതിയ ഹോണ്ട സിറ്റി e:HEV അഞ്ചാം തലമുറ സിറ്റിയുടെ ZX വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഹൈബ്രിഡ് മോഡലാണ്, കൂടാതെ സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് ടെക്നോളജിയിൽ സജ്ജീകരിച്ചിട്ടുള്ള മുഖ്യധാരാ വിഭാഗത്തിലെ ആദ്യത്തെ കാറാണിത്. മറ്റൊരു പ്രധാന നേട്ടം എന്ന നിലയിൽ സിറ്റി e:HEV, HCIL -ന്റെ രാജസ്ഥാനിലെ തപുകരയിലുള്ള പ്ലാന്റിൽ ഇന്ത്യയ്ക്കായി നിർമ്മിക്കും.

ലിറ്ററിന് 26.5 കിലോമീറ്റർ ഇന്ധനക്ഷമതയും അൾട്രാ ലോ എമിഷനും വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ DOHC i-VTEC പെട്രോൾ എഞ്ചിനുമായി കണക്ട് ചെയ്തിരിക്കുന്ന ഹോണ്ടയുടെ അതുല്യമായ സെൽഫ് ചാർജിംഗും കാര്യക്ഷമവുമായ ട്വിൻ മോട്ടോർ ഇലക്ട്രിക് ഹൈബ്രിഡ് സിസ്റ്റമാണ് ഹോണ്ട സിറ്റി e:HEV അവതരിപ്പിക്കുന്നത്. പുതിയ സിറ്റിക്കൊപ്പം ഇന്ത്യയിൽ ആദ്യമായി ഹോണ്ട അതിന്റെ അഡ്വാൻസ്ഡ് ഇന്റലിജന്റ് സേഫ്റ്റി ടെക്നോളജി "ഹോണ്ട സെൻസിംഗ്" അവതരിപ്പിച്ചു.

മുന്നിലുള്ള റോഡ് സ്കാൻ ചെയ്യാനും അപകട സാധ്യത കുറയ്ക്കാനും ചില സന്ദർഭങ്ങളിൽ ഇടപെടാനും, കൂട്ടിയിടിയുടെ തീവ്രത ഒഴിവാക്കാനോ/ കുറയ്ക്കാനോ, ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാനും വൈഡ് ആംഗിൾ, ഫാർ റീച്ചിംഗ് ഡിറ്റക്ഷൻ സിസ്റ്റം ഉള്ള ഉയർന്ന പെർഫോമൻസ് ഫ്രണ്ട് ക്യാമറ ഉപയോഗിക്കുന്ന ഒരു ADAS സംവിധാനമാണ് "ഹോണ്ട സെൻസിംഗ്".

കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം (CMBS), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ (RDM), ലെയിൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം (LKAS), ഓട്ടോ ഹൈ-ബീം എന്നിവയാണ് ഹോണ്ട സെൻസിംഗിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

ഹോണ്ട സെൻസിംഗിന് പുറമെ, ന്യൂ സിറ്റി e:HEV 37 ഹോണ്ട കണക്ട് ഫീച്ചറുകളാൽ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ ഇപ്പോൾ അലക്‌സ, ഓകെ ഗൂഗിൾ എന്നിവയുമായുള്ള സംയോജനത്തിന് പുറമെ സ്മാർട്ട് വാച്ച് ഉപകരണങ്ങളിലും പ്രവർത്തിക്കുന്നു. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്കായി അഞ്ചാം തലമുറ ഹോണ്ട സിറ്റി പെട്രോൾ, ഡീസൽ മോഡലുകൾക്കും സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ ലഭ്യമാണ്.

റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മെറ്റിയോറോയിഡ് ഗ്രേ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നീ അഞ്ച് നിറങ്ങളിൽ സിംഗിൾ ഫ്ലാഗ്ഷിപ്പ് ഗ്രേഡ് ZX വേരിയന്റിൽ ന്യൂ സിറ്റി e:HEV ലഭ്യമാണ്.

ACE ബോഡി സ്ട്രക്ചർ, ലോ സ്പീഡ് ഇവി മോഡിൽ AVAS (അകൗസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം), ആറ് എയർബാഗുകൾ, ഹോണ്ട ലെയിൻ വാച്ച്, മൾട്ടി ആംഗിൾ റിയർ വ്യൂ ക്യാമറ തുടങ്ങിയ സുരക്ഷാ സാങ്കേതികവിദ്യകളും സവിശേഷതകളും ഹോണ്ട സിറ്റി e:HEV -ൽ പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു.

അതോടൊപ്പം ഡിഫ്ലേഷൻ വാർണിംഗുള്ള ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ് വിത്ത് അജൈൽ ഹാൻഡ്‌ലിംഗ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും വാഹനത്തിൽ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. സെഡാന് ASEAN NCAP ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിക്കുന്നു.

ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് അഡ്വാൻസ്ഡ് ഇന്റലിജന്റ് സ്യൂട്ട് ഓഫ് സേഫ്റ്റി ഹോണ്ട സെൻസിംഗുമായി വരുന്ന ഈ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് മോഡൽ വിപണിയിൽ ലഭ്യമായ ഏറ്റവും പ്രായോഗികമായ ചോയിസാണ് എന്ന് തങ്ങൾ വിശ്വസിക്കുന്നു എന്ന് ന്യൂ സിറ്റി e:HEV -യുടെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ച് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ പറഞ്ഞു.

കൂടാതെ ഇലക്ട്രിക് ഫ്യൂച്ചറിലേക്ക് സുഗമമായ മാറ്റം വരുത്താൻ ഉപഭോക്താക്കളെ ഈ മോഡൽ സഹായിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച പ്രകടനത്തിനുപുറമെ, വിപ്ലവകരമായ സെൽഫ് ചാർജിംഗ് ട്വിൻ മോട്ടോർ ശക്തമായ ഹൈബ്രിഡ് സിസ്റ്റം, അൾട്രാ-ലോ എമിഷനോടുകൂടി ലിറ്ററിന് 26.5 കിലോമീറ്റർ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ ഗവൺമെന്റിന്റെ മേക്ക് ഇൻ ഇന്ത്യ കാഴ്ചപ്പാടിനോടുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി തങ്ങൾ സിറ്റി e:HEV ഇന്ത്യയിൽ നിർമ്മിക്കുന്നു എന്നും സുമുറ കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിപണിയിൽ സ്കോഡ സ്ലാവിയ, ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ്, വരാനിരിക്കുന്നഫോക്‌സ്‌വാഗണ്‍ വിർട്ടസ് എന്നിവയ്ക്കെതിരെ സിറ്റി ഹൈബ്രിഡ് മത്സരിക്കും.


Click it and Unblock the Notifications








