ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

പരിസ്ഥിതി സൗഹാർദമായ മോഡലുകൾ കൊണ്ടുവരുന്നതിനുള്ള ഉയർന്ന ശ്രമങ്ങൾ നിലവിൽ വാഹന നിർമ്മാതാക്കൾക്കിടയിൽ വലിയ മാറ്റങ്ങൾക്കും അപ്പ്ഡേറ്റുകൾക്കും കാരണമാവുന്നുണ്ട്.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

അതോടൊപ്പം രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന കൂടുതൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി ഫ്യുവൽ ടൈപ്പിന്റെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനാൽ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ആഭ്യന്തര പോർട്ട്‌ഫോളിയോയിൽ ഡീസൽ മോഡലുകൾ നിർത്തലാക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

അതോടൊപ്പം സിറ്റി മിഡ്‌സൈസ് സെഡാനിലെ സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടുതൽ സാധ്യതകളും നിർമ്മാതാക്കൾ പരിശോധിക്കും.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

വാഹന വ്യവസായം ബിഎസ്‌ VI ഫേസ് 2 മാനദണ്ഡങ്ങൾ നേരിടാൻ തയ്യാറെടുക്കുമ്പോൾ ഒരു ഫ്യുവൽ ടൈപ്പ് ഉപയോഗിച്ച് RDE (റിയൽ ഡ്രൈവിംഗ് എമിഷൻ) ക്ലിയർ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് താനും തന്റെ ബ്രാൻഡും ഡീസലിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്ന് ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ TOI -യോട് പറഞ്ഞു. യൂറോപ്പിലെ ഒട്ടുമിക്ക കാർ കമ്പനികൾക്കും ഡീസൽ ഉപയോഗിക്കാൻ തുടരാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

റിയൽ ഡ്രൈവിംഗ് എമിഷൻസ് (RDE) നിയന്ത്രണങ്ങൾ 2023 ഏപ്രിൽ മുതൽ നടപ്പിലാക്കും, അതിന് പിന്നാലെ CAFE (കോർപ്പറേറ്റ് ശരാശരി ഇന്ധന സമ്പദ്‌വ്യവസ്ഥ) -യുടെ രണ്ടാം ഘട്ടം നടപ്പിലാക്കും. ഇവ അനുവദനീയമായ ശരാശരി CO2 ലെവലിനെ നിലവിലെ നിലവാരത്തിൽ നിന്ന് കൂടുതൽ താഴ്ത്തും. RDE മാനദണ്ഡങ്ങൾക്കനുസരിച്ച്, യഥാർത്ഥ ലോകസാഹചര്യങ്ങളിൽ പോലും പാസഞ്ചർ കാറുകൾ എമിഷൻ ടാർഗറ്റുകൾ കൈവരിക്കേണ്ടതുണ്ട്.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

അതിനാൽ, സെൻസർ ഇൻപുട്ടുകളെ അടിസ്ഥാനമാക്കി പെട്രോൾ എഞ്ചിനുകളിൽ ഇൻജക്ട് ചെയ്യുന്ന ഇന്ധനത്തിന്റെ സമയവും അളവും നിയന്ത്രിക്കുന്ന പ്രോഗ്രാം ചെയ്ത ഫ്യൂവൽ ഇഞ്ചക്ഷൻ നിർണായകമാണ്. അതിനാൽ ഇനി മുമ്പോട്ടുള്ള പ്രയാണത്തിൽ ഡീസൽ പവർട്രെയിനുകൾ അത്ര പ്രായോഗികമായിരിക്കില്ല എന്നുള്ളത് വ്യക്തമാണ്.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

ഹോണ്ട ഡീസൽ ലൈനപ്പ്

നിലവിൽ ഹോണ്ടയ്ക്ക് ജാസ് പ്രീമിയം ഹാച്ച്ബാക്ക്, WR-V സബ് ഫോർ മീറ്റർ എസ്‌യുവി ക്രോസ്ഓവർ, അമേസ് സബ് ഫോർ മീറ്റർ സെഡാൻ, നാലാം തലമുറ സിറ്റി, ഓൾ ന്യൂ സിറ്റി, സിറ്റി ഹൈബ്രിഡ് eHEV തുടങ്ങിയ സെഡാനുകൾ എന്നിവയടങ്ങിയ മോഡൽ നിരയുണ്ട്.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

ഇവയിൽ WR-V, അമേസ്, ഓൾ ന്യൂ സിറ്റി എന്നിവയ്ക്ക് ഡീസൽ പവർട്രെയിനുകൾ ലഭിക്കുന്നു. സിവിക്, CR-V എന്നിവ ഡീസൽ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഒരു ചെറിയ കാലയളവിന് ശേഷം ഉടൻ തന്നെ അവ നിർത്തലാക്കിയിരുന്നു.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

റെനോ, നിസാൻ, ഫോക്‌സ്‌വാഗൺ, സ്കോഡ തുടങ്ങിയ നിർമ്മാതാക്കളും വിപണിയിലെ മുൻനിര തന്ത്രശാലികളായ മാരുതി സുസുക്കി പോലും പൂർണ്ണമായും പെട്രോളിലേക്ക് മാറുന്നത് നാം ഇതിനോടകം കണ്ടു.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

മാരുതി സുസുക്കി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഒരു പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ വികസിപ്പിച്ചെടുത്തിരുന്നു, ഇത് ബിഎസ് VI മാനദണ്ഡങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ബ്രാൻഡ് ഒഴിവാക്കി. ഈ നീക്കം മാരുതി സുസുക്കിക്കും വലിയ നഷ്ടമുണ്ടാക്കിയേക്കാം. സത്യത്തിൽ, ഡീസൽ എഞ്ചിനുകൾ പുതിയ എമിഷൻ സ്റ്റാൻഡേർഡുകൾക്ക് അനുസൃതമാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

കൂടാതെ ഒരു കോംപാക്ട് എസ്‌യുവിയും മിഡ് സൈസ് എസ്‌യുവിയും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ കൂടുതൽ എസ്‌യുവികൾ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുന്നതിലേക്ക് ഹോണ്ട ഒടുവിൽ ശ്രദ്ധ തിരിച്ചുവെന്ന് വ്യക്തമാണ്.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

മാത്രമല്ല, ഭാവിയിൽ പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്ന കാര്യവും ജാപ്പനീസ് വാഹന ഭീമൻ പരിഗണിക്കുന്നുണ്ട്. ഡീസൽ മോഡലുകളുടെ നിർത്തലാക്കുന്നത് സൂക്ഷ്മമായി വിലയിരുത്തുന്നതിനാൽ ഹോണ്ട തങ്ങളുടെ ഫ്ലീറ്റ് ഇലക്‌ട്രിഫിക്കേഷൻ തന്ത്രം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഹോണ്ട അടുത്ത വർഷം ഒരു പുതിയ കോംപാക്ട് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് അമേസിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

2024 -ന്റെ തുടക്കത്തിൽ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, നിസാൻ കിക്ക്‌സ് എന്നിവയെ വെല്ലുവിളിക്കുന്ന ഹോണ്ടയുടെ മിഡ് സൈസ് എസ്‌യുവി അഞ്ചാം തലമുറ സിറ്റിയുടെ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി പുറത്തിറക്കാം. ഈ വർഷം ആദ്യം സമാരംഭിച്ച സിറ്റി ഹൈബ്രിഡിൽ കണ്ടെത്തിയ അതേ സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിന്റെ കൂടുതൽ പ്രാദേശികവൽക്കരിച്ച പതിപ്പ് ഇതിൽ സജ്ജീകരിക്കാം.

More from DriveSpark

Article Published On: Monday, September 19, 2022, 19:40 [IST]
English summary
Honda planning to discontinue diesel powertrain models in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X