പുതുതലമുറ HR-V യുടെ പുതിയ ടീസര്‍ ചിത്രവുമായി Honda; അരങ്ങേറ്റം ഉടന്‍
ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി വരാനിരിക്കുന്ന പുതിയ തലമുറ HR-V ക്രോസ്ഓവര്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പുറത്തിറക്കി നിര്‍മാതാക്കളായ ഹോണ്ട. പുതിയ ഹോണ്ട HR-V ഏപ്രില്‍ 4-ന് വെളിപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പിന്നീട് ഏപ്രില്‍ 15 മുതല്‍ ഏപ്രില്‍ 24 വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോ 2022-ല്‍ പൊതു അരങ്ങേറ്റം നടത്താനും സാധ്യതയുണ്ട്. ടീസര്‍ ചിത്രം പുതിയ HR-Vയുടെ പിന്‍ഭാഗത്തിന്റെ ഒരു ഭാഗം വെളിപ്പെടുത്തുന്നു. പുതിയ സ്‌മോക്ക്ഡ് എല്‍ഇഡി ടെയില്‍ലാമ്പുകളും HR-V ബാഡ്ജിംഗും ഉള്ള ആര്‍ക്കിടെക്ച്ചറോടുകൂടിയ ടെയില്‍ഗേറ്റുമായി വാഹനം വരുമെന്ന് വേണം പറയാന്‍.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഈ മോഡലിന്റെ മുന്‍വശത്തെ സവിശേഷതകളും പ്രത്യേകതകളും വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രം കമ്പനി പങ്കുവെച്ചിരുന്നു. പുതുതലമുറ HR-V യുടെ മുന്‍വശം വളരെ സ്‌പോര്‍ട്ടിയും ആക്രമണാത്മകവും ആണെന്ന് വേണം പറയാന്‍.

2022 ജനുവരിയില്‍, നിര്‍മാതാവ് പങ്കുവെച്ച ടീസര്‍ പ്രകാരം, സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഉള്ള സുഗമമായ ഹെഡ്‌ലാമ്പുകളാല്‍ ചുറ്റപ്പെട്ട ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്‍ ഫീച്ചര്‍ ചെയ്യുന്ന പുതിയ രൂപകല്‍പ്പനയോടെയാണ് എസ്‌യുവി വരുന്നതെന്ന് വേണം പറയാന്‍ കഴിയും.

മെഷ് പാറ്റര്‍ ഗ്രില്ലും ബമ്പറിന്റെ രണ്ടറ്റത്തും വലിയ C ആകൃതിയിലുള്ള ഇന്‍സെര്‍ട്ടുകളും ഉള്ള വിശാലമായ എയര്‍ഡാമും എസ്‌യുവിക്ക് ലഭിക്കുന്നു. ടീസര്‍ ചിത്രവും അവതരണ തീയതിയും ഒഴികെ, പുതിയ ഹോണ്ട ഒഞ-ഢയെക്കുറിച്ചുള്ള മറ്റൊരു വിവരവും ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല.

ക്രോസ്ഓവര്‍ എസ്‌യുവിയുടെ പിന്‍ഭാഗത്തിന് കൂപ്പെ പോലെയുള്ള രൂപകല്‍പ്പനയും വിശാലമായ റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലാമ്പുകളും വലിയ ബ്ലാക്ക് ക്ലാഡിംഗോടുകൂടിയ ബീഫി ബമ്പറും ലഭിക്കുന്നു. HR-V വലിയ അലോയ് വീലുകളും അണ്ടര്‍ബോഡി ക്ലാഡിംഗും അതിന്റെ പരുക്കന്‍ വ്യക്തിത്വത്തെ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം പുതിയ ഹോണ്ട HR-V യുടെ ക്യാബിന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മെക്കാനിക്കല്‍ വിശദാംശങ്ങളും മറ്റ് സാങ്കേതിക സവിശേഷതകളും ഇനിയും പ്രഖ്യാപിച്ചിട്ടില്ല, അവ അനാച്ഛാദന സമയത്ത് മാത്രമാകും വെളിപ്പെടുത്തുക.

എന്നിരുന്നാലും, നിലവില്‍ അമേരിക്കന്‍-സ്‌പെക്ക് സിവിക് സെഡാന് കരുത്ത് നല്‍കുന്ന അതേ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും ക്രോസ്ഓവറും മുന്നോട്ട് കൊണ്ടുപോകുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഹോണ്ട മൂന്നാം തലമുറ HR-V ഇന്തോനേഷ്യന്‍ വിപണിയില്‍ പുറത്തിറക്കി, ജാപ്പനീസ് വാഹന നിര്‍മാതാവ് ഹോണ്ട HR-Vയുടെ ടര്‍ബോചാര്‍ജ്ഡ് 'RS' വേരിയന്റും വിപണിയില്‍ അവതരിപ്പിച്ചു.

ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലിനെ അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ നിലവില്‍ കമ്പനി സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല. ഇന്ത്യയില്‍, കുറച്ച് കാലമായി ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ ഹോണ്ടയുടെ വിപണി വിഹിതം നഷ്ടപ്പെടുകയാണ്. ഈ വില്‍പന മാന്ദ്യത്തിന്റെ ഒരു കാരണം ചൂണ്ടിക്കാണിക്കുന്നത് രാജ്യത്തെ അല്‍പ്പം ദുര്‍ബലമായ ഉല്‍പ്പന്ന നിരയാണ്.

അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ ലോഞ്ച് വില്‍പ്പന വര്‍ധിപ്പിക്കാനും ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും സഹായിച്ചുവെങ്കിലും, ഇന്ത്യന്‍ വാഹന വിപണിയില്‍ ഹോണ്ടയ്ക്ക് ഇതുവരെ ശക്തമായ സ്വാധീനം ലഭിച്ചിട്ടില്ല.

നിലവില്‍, ഹോണ്ട അമേസ് സബ്-4 മീറ്റര്‍ സെഡാന്‍, ഹോണ്ട ജാസ് ഹാച്ച്ബാക്ക്, ഹോണ്ട WR-V സബ്-4 മീറ്റര്‍ എസ്‌യുവി, ഹോണ്ട സിറ്റി (നാലാം തലമുറ) സെഡാന്‍, ഹോണ്ട സിറ്റി (അഞ്ചാം തലമുറ) സെഡാന്‍ എന്നിവയാണ് ഇന്ത്യയിലെ ഹോണ്ടയുടെ നിലവിലെ ഉല്‍പ്പന്ന നിര.


Click it and Unblock the Notifications