കൂടുതല്‍ ഫീച്ചറും അഗ്രസീവ് ഡിസൈനും; HR-V യുടെ ടീസര്‍ ചിത്രവുമായി Honda
വരാനിരിക്കുന്ന എസ്‌യുവിയായ HR-V യുടെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് നിര്‍മാതാക്കളായ ഹോണ്ട. പുറത്തുവിട്ട ചിത്രങ്ങള്‍ അനുസരിച്ച്, പുതുക്കിയ മോഡല്‍ കൂടുതല്‍ ആക്രമണാത്മകവും സ്‌പോര്‍ട്ടിയുമാണെന്ന് വേണം പറയാന്‍.

എന്നിരുന്നാലും, ഹോണ്ട HR-V തെരഞ്ഞെടുത്ത വിപണികളില്‍ മാത്രമേ ലഭ്യമാകുകയുള്ളുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎസ് വിപണിയിലേക്കുള്ള മോഡലിന്റെ ടീസര്‍ ചിത്രങ്ങളാണ് നിലവില്‍ കമ്പനി പങ്കുവെച്ചിരിക്കുന്നതും.

നിലവില്‍, ഹോണ്ടയുടെ ഇന്ത്യയിലെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ 5 മോഡലുകള്‍ ഉള്‍പ്പെടുന്നു - ഹോണ്ട ജാസ്, ഹോണ്ട WR-V, ഹോണ്ട അമേസ്, ഹോണ്ട സിറ്റി (നാലാം തലമുറ), ഹോണ്ട സിറ്റി (അഞ്ചാം തലമുറ).

അതേസമയം, രാജ്യത്ത് ശക്തമായ എസ്‌യുവി പ്രവണത ഉണ്ടായിരുന്നിട്ടും, ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയ്ക്ക് ശരിയായ എസ്‌യുവി ഇല്ല എന്നാണ്. കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് ഹോണ്ട WR-V മത്സരിക്കുന്നതെങ്കിലും, ഇത് യഥാര്‍ത്ഥത്തില്‍ ഹോണ്ട ജാസിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഹോണ്ട HR-V യിലേക്ക് തിരിച്ചുവരുമ്പോള്‍, ആഗോള വിപണികളില്‍ പോലും, എസ്‌യുവി ബോഡി സ്‌റ്റൈല്‍ വാങ്ങുന്നവര്‍ക്കിടയില്‍ ട്രെന്‍ഡുചെയ്യുന്നു, യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിപണികളില്‍ അപ്ഡേറ്റ് ചെയ്ത ഹോണ്ട HR-V ലോഞ്ച് ചെയ്യുന്നതിലൂടെ ഈ പ്രവണത മുതലെടുക്കാമെന്ന പ്രതീക്ഷയാണ് ബ്രാന്‍ഡിനുള്ളത്.

ചിത്രങ്ങള്‍ അനുസരിച്ച്, യുഎസ് വിപണിയില്‍ അപ്ഡേറ്റ് ചെയ്ത ഹോണ്ട HR-V യുടെ രൂപകല്‍പ്പന ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ആക്രമണാത്മകതയും സ്‌പോര്‍ട്ടി ഭാവവും ഉള്‍ക്കൊള്ളുന്നു. മാത്രമല്ല, ബോള്‍ഡ് ഫ്രണ്ട് ഗ്രില്ലും നേര്‍ത്ത ഹെഡ്‌ലാമ്പുകളും വാഹനത്തിന് മികച്ച ക്യാരക്ടര്‍ നല്‍കുന്നു.

ഡിസൈനില്‍ സ്പോര്‍ടിനെസ് വര്‍ധിപ്പിക്കുന്നതിനായി, ഹോണ്ട വലിയ എയര്‍ ഇന്‍ടേക്കുകളും ചുറ്റും ബ്ലാക്ക് ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രെന്‍ഡ് അനുസരിച്ച്, ഹെഡ്‌ലാമ്പുകള്‍ ഡിആര്‍എല്ലുകളോടെയാണ് വരുന്നത്, അവയെ കുറച്ചുകൂടി ഷാര്‍പ്പാക്കാനും സമകാലികമാക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

വശങ്ങളിലേക്ക് നീങ്ങുമ്പോള്‍, വരാനിരിക്കുന്ന അപ്ഡേറ്റ് ചെയ്ത ഹോണ്ട HR-V അല്‍പ്പം ബള്‍ക്ക് രൂപം ഉള്ളതായി കാണപ്പെടുന്നു. പിന്നിലേക്കുള്ള ശക്തമായ ഷോള്‍ഡര്‍ ലൈന്‍ മൊത്തത്തിലുള്ള രൂപകല്‍പ്പനയ്ക്ക് വളരെയധികം സ്പോര്‍ട്ടി വൈബും നല്‍കുന്നു.

പിന്‍വശത്ത്, ടെയില്‍ലൈറ്റുകള്‍ അല്‍പ്പം ഷാര്‍പ്പായി തന്നെ കാണപ്പെടുന്നു, അതേസമയം പിന്‍ ബമ്പര്‍ റീപ്രൊഫൈല്‍ ചെയ്ത് ബോഡി-നിറമുള്ള റിയര്‍ സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുണ്ട്.

ഹോണ്ട HR-V യുടെ ഇന്റീരിയര്‍ ചിത്രങ്ങളോ സ്‌കെച്ചുകളോ ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ ഇപ്പോഴും ഇന്റീരിയറിനെക്കുറിച്ച് വ്യക്തമായി ഒന്നും തന്നെ പറയാന്‍ കഴിയില്ല. എന്നിരുന്നാലും, വരാനിരിക്കുന്ന ഹോണ്ട HR-V ഒരു സാധാരണ ഹോണ്ട ഇന്റീരിയറിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഈ പുതിയ ഹോണ്ട HR-V പ്രാഥമികമായി യുഎസ് വിപണിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തതായിരിക്കും, ബാക്കി വിപണികള്‍ നിലവിലെ മോഡലില്‍ തന്നെ തുടരുമെന്നും സൂചനകളുണ്ട്.

എന്നിരുന്നാലും, ഏതെങ്കിലും മാര്‍ക്കറ്റ് ഹോണ്ട HR-V-യ്ക്ക് ഒരു അപ്ഡേറ്റ് ആവശ്യപ്പെടുകയാണെങ്കില്‍, വികസന ചെലവ് കുറയ്ക്കുന്നതിന് ഹോണ്ട ഈ അപ്ഡേറ്റ് അവിടെ ഉപയോഗിക്കാനാണ് സാധ്യത. ഹോണ്ട HR-V എല്ലായ്‌പ്പോഴും ഒരു ചെറിയ കുടുംബത്തിന് മാന്യവും പ്രായോഗികവുമായ 5-സീറ്റര്‍ എസ്‌യുവിയാണ്.

പുതിയ അപ്ഡേറ്റ് ഈ സമവാക്യത്തിന് കൂടുതല്‍ ശൈലി കൊണ്ടുവരികയും കുറച്ചുകൂടി അഭിലഷണീയത ചേര്‍ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയ്ക്ക് എസ്‌യുവി ഇല്ലാത്തതിനാല്‍, ഹോണ്ട HR-V യുടെ ഈ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് ഹോണ്ടയ്ക്ക് അനുയോജ്യമാണെന്ന് വേണം പറയാന്‍.

വര്‍ഷങ്ങളായി വില്‍പ്പന കുറഞ്ഞതിനാല്‍ ഹോണ്ടയുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ എസ്‌യുവികളുടെ അഭാവം വ്യക്തമായി കാണാം.

കമ്പനി തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ മറ്റ് കാറുകളെ അപേക്ഷിച്ച് ലാഭം കുറവാണെങ്കിലും HR-V പോലുള്ള ഒരു എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് വഴി ഹേണ്ടയ്ക്ക് ഒരു പരിധി വരെ വില്‍പ്പന മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും.

അതിനൊപ്പം തന്നെ രാജ്യത്ത് മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും, കൂടുതല്‍ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വിവിധ രീതിയിലാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ക്യാഷ് ഡിസ്‌കൗണ്ട്, ആക്‌സസറികള്‍, വിപുലീകൃത വാറന്റി, കാര്‍ എക്‌സ്‌ചേഞ്ച്, ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ഓഫര്‍ 2022 ജനുവരി 31 വരെ സാധുതയുള്ളതാണെന്നും കമ്പനി വ്യക്തമാക്കുന്നു.


Click it and Unblock the Notifications