ജനുവരിയാകാന്‍ കാത്തിരിക്കണ്ട... Honda കാറുകള്‍ ഇപ്പോള്‍ വന്‍ കിഴിവില്‍ സ്വന്തമാക്കാം

2022 അവസാനത്തോട് അടുക്കുകയാണ്. പല കാർ നിർമാതാക്കളും അടുത്ത മാസം മുതല്‍ തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധിപ്പിക്കാന്‍ പോകുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ജനുവരി ഒന്ന് മുതല്‍ വില വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ വിവിധ മോഡലുകള്‍ക്ക് 72,340 രൂപ വരെ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട. അഞ്ചാമത്തെയും നാലാമത്തെയും തലമുറ സിറ്റി, അമേസ്, ജാസ്, WR-V എന്നിങ്ങനെ പോലുള്ള തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് ഈ ഡിസംബറില്‍ ഹോണ്ട 72,340 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ മാസം ഈ മോഡലുകളില്‍ എക്‌സ്‌ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, ലോയല്‍റ്റി ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും.

ജനുവരിയാകാന്‍ കാത്തിരിക്കണ്ട... Honda കാറുകള്‍ ഇപ്പോള്‍ വന്‍ കിഴിവില്‍ സ്വന്തമാക്കാം

ഹോണ്ട WR-V

ആനുകൂല്യങ്ങള്‍: 72,340 രൂപ വരെ

WR-V യുടെ എല്ലാ പെട്രോള്‍ വേരിയന്റുകളിലും ഹോണ്ട ഈ മാസം ഏറ്റവും ഉയര്‍ന്ന കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ അല്ലെങ്കില്‍ 35,340 രൂപയുടെ സൗജന്യ ആക്സസറികള്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് 20,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് കിഴിവുകളും 7,000 രൂപയുടെ ഹോണ്ട കാര്‍ എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ, ബ്രാന്‍ഡ് WR-V-യില്‍ ലോയല്‍റ്റി ബോണസും 5,000 രൂപ വിലയുള്ള കോര്‍പ്പറേറ്റ് കിഴിവും വാഗ്ദാനം ചെയ്യുന്നു.

ജാസിന്റെ ക്രോസ്ഓവര്‍ ഉല്‍പ്പന്നമെന്ന നിലയില്‍ WR-V ക്ക് അല്‍പ്പം ഉയര്‍ത്തിയ റൈഡ് ഹൈറ്റ്, ട്വീക്ക് ചെയ്ത സ്‌റ്റൈലിംഗ്, വിശാലമായ അകത്തളം, നന്നായി പായ്ക്ക് ചെയ്ത ഇന്റീരിയര്‍ എന്നിവയുണ്ട്. എന്നാല്‍ ഇത് 2023 മാര്‍ച്ച് വരെയാകും വില്‍പ്പനയ്ക്കെത്തുക. WR-V-യിലെ എഞ്ചിന്‍ ഓപ്ഷനുകളില്‍ 90 bhp പവര്‍ നല്‍കുന്ന 1.2-ലിറ്റര്‍ പെട്രോളും 100 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ ഡീസലും ഉള്‍പ്പെടുന്നു. ഇവ രണ്ടും മാനുവല്‍ ഗിയര്‍ബോക്സുകളില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ആര്‍ഡിഇ എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി 2023 ഫെബ്രുവരി മുതല്‍ ഹോണ്ട ഇന്ത്യയില്‍ ഡീസല്‍ എഞ്ചിനുകള്‍ നിര്‍മ്മിക്കില്ലെന്ന് നേരത്തെ ഞങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

ഹോണ്ട സിറ്റി (അഞ്ചാം തലമുറ)

ആനുകൂല്യങ്ങള്‍: 72,145 രൂപ വരെ

മിഡ്‌സൈസ് സെഡാന്‍ ഉപഭോക്താക്കള്‍ക്കിടയിലെ ഒരു ഒരു ജനപ്രിയ ചോയ്‌സാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റി. വിശാലമായ ക്യാബിന്‍, മികച്ച യാത്രാ സുഖം, പ്രീമിയം സവിശേഷതകള്‍ എന്നിവയ്ക്കാണ് നന്ദി പറയേണ്ടത്. അഞ്ചാം തലമുറ സിറ്റിയുടെ എല്ലാ പെട്രോള്‍ വേരിയന്റുകളിലും മൊത്തം 72,145 രൂപ കിഴിവ് ലഭിക്കുന്നു. മാനുവല്‍ പതിപ്പുകളില്‍, ഉപഭോക്താക്കള്‍ക്ക് 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 32,145 രൂപ വിലയുള്ള സൗജന്യ ആക്സസറികള്‍, 20,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.

ഒപ്പം 7,000 രൂപയുടെ ഹോണ്ട കാര്‍ എക്സ്ചേഞ്ച് ബോണസ്, 8,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 5000 രൂപ ലോയല്‍റ്റി ബോണസ് എന്നിവ ലഭിക്കും. അതേസമയം, CVT പതിപ്പിന് മൊത്തം 62,642 രൂപയുടെ ആനുകൂല്യം ലഭിക്കുന്നു, അതില്‍ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 22,642 രൂപയുടെ സൗജന്യ ആക്സസറികള്‍, 20,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് ഡിസ്‌കൗണ്ട്, 5,000 രൂപയുടെ ലോയല്‍റ്റി ബോണസ്, 8000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 7,000 രൂപയുടെ ഹോണ്ട കാര്‍ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, മുന്‍ മാസത്തെ പോലെ, സിറ്റി ഹൈബ്രിഡിന് ഓഫറുകളൊന്നുമില്ല.

ഹോണ്ട അമേസ്

ആനുകൂല്യങ്ങള്‍: 43,144 രൂപ വരെ

അമേസ് കോംപാക്റ്റ് സെഡാന്‍ 2021-ല്‍ ഹോണ്ട നവീകരണം നടത്തിയിരുന്നു. അടുത്തിടെയാണ് ഒമ്പത് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച നാഴികക്കല്ല് അമേസ് പിന്നിട്ടത്. 90 bhp 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 100 bhp 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റാണ് അമേസിന് കരുത്തേകുന്നത്. ഡീസല്‍ എഞ്ചിന്‍ ഓട്ടോമറ്റിക് പതിപ്പില്‍ 80 bhp കരുത്താകും നല്‍കുക.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ഒരേയൊരു കാറാണിത്.ഡിസംബറില്‍ കോംപാക്ട് സെഡാന്റെ പെട്രോള്‍ പതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് മൊത്തം 43,144 രൂപ കിഴിവ് ലഭിക്കും. 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ അല്ലെങ്കില്‍ 12,144 രൂപയുടെ സൗജന്യ ആക്സസറികള്‍, 20,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപയുടെ ലോയല്‍റ്റി ബോണസ്, 6,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഹോണ്ട ജാസ്

ആനുകൂല്യങ്ങള്‍: 37,047 രൂപ വരെ

ഇന്ത്യയില്‍ ഹോണ്ടയില്‍ നിന്നുള്ള ഒരേയൊരു പ്രീമിയം ഹാച്ച്ബാക്ക് ഓഫറാണ് ജാസ്. ഉടന്‍ തന്നെ ഹോണ്ട ഈ മോഡല്‍ നിര്‍ത്തലാക്കാന്‍ പോകുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ മാസം ഹോണ്ട ജാസിന് മൊത്തം 37,047 രൂപ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതില്‍ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 12,047 രൂപയുടെ സൗജന്യ ആക്സസറികള്‍, കാര്‍ എക്സ്ചേഞ്ചില്‍ 10,000 രൂപ കിഴിവ്, 7,000 രൂപയുടെ ഹോണ്ട കാര്‍ എക്സ്ചേഞ്ച് ബോണസ് എന്നിവ ഉള്‍പ്പെടുന്നു. ഒപ്പം 5,000 രൂപയുടെ ലോയല്‍റ്റി ബോണസും 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉണ്ട്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 90 bhp 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്തേകുന്നത്.

ഹോണ്ട സിറ്റി (നാലാം തലമുറ)

ആനുകൂല്യങ്ങള്‍: 5,000 രൂപ വരെ

ഈ മാസം ഏറ്റവും കുറവ് കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്ന ഹോണ്ട മോഡലാണിത്. മുന്‍ മാസത്തെപ്പോലെ നാലാം തലമുറ ഹോണ്ട സിറ്റിക്ക് 5,000 രൂപ ലോയല്‍റ്റി ബോണസ് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. 2014 മുതല്‍ വിപണിയിലെത്തുന്ന മിഡ്‌സൈസ് സെഡാന്‍ ഈ മാസം നിര്‍ത്തലാക്കാനാണ് സാധ്യത. 119 bhp പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ഇത് വരുന്നത്. SV, V എന്നീ രണ്ട് ട്രിമ്മുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ ലഭിക്കൂ. അതിന്റെ പിന്‍ഗാമിയെപ്പോലെ സാങ്കേതികതത്തികവുറ്റ മോഡലാണെന്ന് ഇതിനെ പറയാന്‍ സാധിക്കില്ലെങ്കിലും സുഖകരമായ യാത്രയും വിശാലമായ ഇന്റീരിയറും നല്‍കുന്നതിനാല്‍ തന്നെ ജനപ്രിയമായി തുടരുന്നു.

Article Published On: Saturday, December 3, 2022, 10:39 [IST]
English summary
Honda s year end offers benefits up to rs 72 340 on selected models like city amaze jazz and wr v
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X