ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ Honda City നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു
ഈ മാസം ആദ്യമാണ് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട, പുതിയ സിറ്റി ഹൈബ്രിഡ് രാജ്യത്ത് അവതരിപ്പിക്കുന്നത്. സിറ്റി e:HEV എന്ന് വിളിക്കപ്പെടുന്ന ഇത് ഒരു ടോപ്പ്-ഓഫ്-റേഞ്ച് ഫുള്‍ ലോഡഡ് ZX വേരിയന്റിലാണ് എത്തുന്നത്.

19.5 ലക്ഷം രൂപ മുതല്‍ വിലയുള്ള ഈ സെഡാന്റെ ഡെലിവറി ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. പുതിയ സിറ്റി ഹൈബ്രിഡ് അഞ്ചാം തലമുറ സിറ്റിയെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് ഇതിനകം രാജ്യത്ത് വില്‍പ്പനയ്ക്കെത്തുകയും ചെയ്യുന്നുണ്ട്.

എങ്കിലും ഈ പതിപ്പില്‍ നിന്നും ഹൈബ്രിഡ് മോഡലിനെ വ്യത്യസ്തമാക്കുന്ന കുറച്ച് ഫീച്ചറുകള്‍ കാണാന്‍ സാധിക്കും. നീല രൂപരേഖയുള്ള ഹോണ്ട ലോഗോകള്‍, e:HEV ബാഡ്ജിംഗ്, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗ്, ബൂട്ട് ലിഡില്‍ സ്പോയിലര്‍, പിന്നില്‍ ഒരു പുതിയ ഡിഫ്യൂസര്‍ ഡിസൈന്‍ എന്നിവങ്ങനെ കുറച്ച് സവിശേഷതകളും വാഹനത്തില്‍ കാണാന്‍ സാധിക്കും.

സിറ്റി e:HEV-യില്‍, ഹോണ്ട സെന്‍സിംഗ് സ്യൂട്ട് എന്നറിയപ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

ഹോണ്ട സിറ്റി e:HEV-ക്ക് അതിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെക്കാള്‍ ഗണ്യമായി കൂടുതല്‍ ടോര്‍ക്ക് ഉള്ളതിനാല്‍, പിന്നില്‍ ഡിസ്‌ക് ബ്രേക്കുകളാണ് ഹോണ്ട നല്‍കിയിരിക്കുന്നത്. ഹൈബ്രിഡിന് ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കും ലഭിക്കും.
MOST READ: റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

ആറ് സ്റ്റാന്‍ഡേര്‍ഡ് എയര്‍ബാഗുകള്‍, അപ്ഡേറ്റ് ചെയ്ത 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ആമസോണ്‍ എക്കോ എന്നിവയുമായി ബന്ധിപ്പിച്ച സാങ്കേതികവിദ്യ, ഗൂഗിള്‍ അസിസ്റ്റന്റ്, സ്മാര്‍ട്ട് വാച്ച് ഇന്റഗ്രേഷന്‍, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സണ്‍റൂഫ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഈ കാറിലുണ്ടാകും.

126 bhp പവറും 253 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അറ്റ്കിന്‍സന്‍ സൈക്കിള്‍ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഹോണ്ട സിറ്റി e:HEV-ക്ക് കരുത്തേകുന്നത്. എഞ്ചിന്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ആദ്യത്തേത് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കും, ഇത് ചക്രങ്ങളെ തിരിക്കുന്ന രണ്ടാമത്തെ മോട്ടോറിലേക്ക് വൈദ്യുതി അയയ്ക്കും.

ഇലക്ട്രിക് മോട്ടോര്‍ നേരിട്ട് ചക്രങ്ങളെ ഓടിക്കുന്നതിനാല്‍ കാറില്‍ ഗിയര്‍ബോക്സ് ഇല്ല. എഞ്ചിന് ഉയര്‍ന്ന വേഗതയില്‍ നേരിട്ട് ചക്രങ്ങളിലേക്ക് പവര്‍ അയയ്‌ക്കേണ്ടിവരുമ്പോള്‍, എഞ്ചിനെ ചക്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ലോക്ക്-അപ്പ് ക്ലച്ച് പ്രവര്‍ത്തിക്കുന്നു. ഒരു ഗിയര്‍ബോക്സിനെ മറികടന്ന് ചക്രങ്ങളിലേക്ക് നേരിട്ട് പവര്‍ കൈമാറുമ്പോള്‍ ഊര്‍ജ്ജ നഷ്ടം ഉണ്ടാകില്ല, ഇത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ട്രാഫിക് സാഹചര്യങ്ങളിലെന്നപോലെ സിറ്റി e:HEV-ക്ക് 26.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു, എഞ്ചിന്‍ സ്വയമേവ ഷട്ട് ഓഫ് ആകുകയും ബാറ്ററി-മോട്ടോര്‍ സംയോജനം പ്രൊപ്പല്‍ഷന്‍ ഡ്യൂട്ടി ഏറ്റെടുക്കുകയും അങ്ങനെ ഇന്ധനം ലാഭിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന വേഗതയില്‍ മാത്രം എഞ്ചിന്‍ ഓട്ടോമാറ്റിക്കായി ആരംഭിക്കുകയും കാര്‍ ഓടിക്കുക മാത്രമല്ല ബാറ്ററി ചാര്‍ജ് ചെയ്യുകയും ചെയ്യുന്നു.

ഹൈബ്രിഡ് സിറ്റിക്ക് സാധാരണ സിറ്റിയേക്കാള്‍ 110 കിലോഗ്രാം ഭാരമുണ്ട്, ഇത് ബാറ്ററി പാക്കിന്റെ ഭാരം മൂലമാണ്, ബൂട്ട് സ്‌പേസ് കുറയ്ക്കുന്ന ബൂട്ട് സ്‌പേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഹോണ്ട സാധാരണ ടയറിന് പകരം സ്‌പേസ്-സേവര്‍ സ്‌പെയര്‍ ടയര്‍ വാഗ്ദാനം ചെയ്യുന്നു.

സ്റ്റാന്‍ഡേര്‍ഡ് സിറ്റിക്ക് 506 ലിറ്റര്‍ ബൂട്ട് സ്പേസും ഹൈബ്രിഡ് വേരിയന്റിന് 410 ലിറ്ററും ഉണ്ടായിരിക്കും. ഹോണ്ട സിറ്റി ഹൈബ്രിഡ് സ്‌കോഡ സ്ലാവിയ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്. എന്നിരുന്നാലും അടുത്തിടെ പുറത്തിറക്കിയ ഈ യൂറോപ്യന്‍ കാറുകള്‍ക്കൊന്നും ഹൈബ്രിഡ് വേരിയന്റുകളില്ലെന്ന് വേണം പറയാന്‍.

പ്ലാറ്റിനം വൈറ്റ് പേള്‍, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക് എന്നിങ്ങനെ 5 വ്യത്യസ്ത നിറങ്ങളില്‍ ഹോണ്ട സിറ്റി e:HEV ലഭ്യമാണ്.

ഹോണ്ട സിറ്റി e:HEV അതിന്റെ എതിരാളികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ശക്തമായ ഹൈബ്രിഡ് സിസ്റ്റവും ADAS സജ്ജീകരണവും ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ കൊണ്ടുവരുന്നു.

പുതിയ സിറ്റി e:HEV യുടെ ഇന്ത്യയിലെ റോഡുകളിലെ വരവ് സമീപഭാവിയില്‍ കൂടുതല്‍ ആളുകളും ബ്രാന്‍ഡുകളും വൈദ്യുതീകരിച്ച വാഹനങ്ങളിലേക്ക് മാറുന്നത് കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications