പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഉൾപ്പടെ പുത്തൻ City eHEV -ക്ക് മൂന്ന് ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിച്ച് Honda

2022 ഏപ്രിൽ 14 -ന് ഹോണ്ട സിറ്റി ഹൈബ്രിഡ് ഇന്ത്യൻ തീരങ്ങളിൽ എത്താൻ ഒരുങ്ങിയിരിക്കുകയാണ്. സിറ്റിയുടെ ഈ പുതിയ വേരിയന്റിന് മറ്റ് പതിവ് വേരിയന്റുകളേക്കാൾ പല വിശദാംശങ്ങളുടെയും സവിശേഷതകളുടെയും ചില സൂചനകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഉൾപ്പടെ പുത്തൻ City eHEV -ക്ക് മൂന്ന് ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിച്ച് Honda

ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ ഹുഡിന് കീഴിൽ ഇരിക്കുന്ന പുതിയതും കൂടുതൽ നൂതനവുമായ പവർട്രെയിൻ, മുഴുവൻ പാക്കേജിന്റെയും സ്റ്റാർ ഹൈലൈറ്റുകൾ എന്നിവയെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ ഞങ്ങളുടെ പക്കൽ എത്തിയിട്ടുണ്ട്.

പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഉൾപ്പടെ പുത്തൻ City eHEV -ക്ക് മൂന്ന് ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിച്ച് Honda

സിറ്റിയുടെ നിലവിലെ പെട്രോൾ വേരിയന്റുകളിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ നിന്ന് വ്യത്യസ്തമായി, ഹോണ്ട സിറ്റി ഹൈബ്രിഡിന് 1.5 ലിറ്റർ ഫോർ സിലിണ്ടർ അറ്റ്കിൻസൺ പെട്രോൾ എഞ്ചിൻ, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, ബാറ്ററി എന്നിവയുടെ കോമ്പനിനേഷൻ ലഭിക്കും.

പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഉൾപ്പടെ പുത്തൻ City eHEV -ക്ക് മൂന്ന് ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിച്ച് Honda

പെട്രോൾ എഞ്ചിന് പരമാവധി 98 PS പവറും 127 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കാൻ കഴിയും. CVT ഗിയർബോക്‌സ് മുഖേനയാണ് ഈ എൻജിൻ ഫ്രണ്ട് വീലുകളെ ശക്തിപ്പെടുത്തുന്നത്.

പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഉൾപ്പടെ പുത്തൻ City eHEV -ക്ക് മൂന്ന് ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിച്ച് Honda

ഓഫറിലുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളിൽ ഒന്ന്, സിറ്റി ഹൈബ്രിഡിന്റെ ഫ്രണ്ട് വീലുകളെ യുണീക്ക് സിംഗിൾ സ്പീഡ് ഗിയർബോക്‌സിലൂടെ പവർ ചെയ്യും, രണ്ടാമത്തെ മോട്ടോർ ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററായി പ്രവർത്തിക്കും. മുൻ വീലുകളെ ചലിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ 109 PS പവർ ഔട്ട്പുട്ടും 253 Nm torque ഉം പുറപ്പെടുവിക്കാൻ പര്യാപ്തമാണ്.

പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഉൾപ്പടെ പുത്തൻ City eHEV -ക്ക് മൂന്ന് ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിച്ച് Honda

ഈ മുഴുവൻ പവർട്രെയിനും പെട്രോൾ ഒൺലി മോഡ്, പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് മോഡ്, ഇലക്ട്രിക് ഒൺലി മോഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകളിൽ പ്രവർത്തിപ്പിക്കാം.

പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഉൾപ്പടെ പുത്തൻ City eHEV -ക്ക് മൂന്ന് ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിച്ച് Honda

പെട്രോൾ ഒൺലി മോഡിൽ, 1.5-ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമേ പവർഹൗസായി പ്രവർത്തിക്കൂ, അതേസമയം ഇലക്‌ട്രിക് ഒൺലി മോഡിൽ, ബാറ്ററിയും മോട്ടോർ കോമ്പിനേഷനിൽ നിന്ന് പവർ വരും, എന്നാൽ ഇത് കാറിന് ബാറ്ററിയിൽ ശേഷിക്കുന്ന ചാർജിന് ഒത്തവണ്ണം പരിമിതമായ ശ്രേണി നൽകും.

പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഉൾപ്പടെ പുത്തൻ City eHEV -ക്ക് മൂന്ന് ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിച്ച് Honda

പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് മോഡിൽ, പെട്രോൾ എഞ്ചിൻ ഒരു ജനറേറ്ററായി പ്രവർത്തിക്കുകയും ബാറ്ററി ചാർജ് ചെയ്യുകയും ചെയ്യും, അത് ഒടുവിൽ പവർ മോട്ടോറിലേക്ക് അയയ്ക്കുന്നു.

പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഉൾപ്പടെ പുത്തൻ City eHEV -ക്ക് മൂന്ന് ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിച്ച് Honda

സിറ്റി ഹൈബ്രിഡ് ഈ ഡ്രൈവ് മോഡിൽ സാധ്യമായ പരമാവധി മൈലേജ് തിരികെ നൽകും, ഇത് തായ്‌ലൻഡ് സ്പെക്ക് മോഡലിൽ ലിറ്ററിന് 27.8 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്. റിപ്പോർട്ടുകൾ വിശ്വസിക്കുകയാണെങ്കിൽ, കാറിന്റെ തായ്‌ലൻഡ് സ്പെക് പതിപ്പിൽ നിന്ന് ഇന്ത്യ സ്പെക്ക് ഹോണ്ട സിറ്റി ഹൈബ്രിഡ് വ്യത്യസ്തമായിരിക്കില്ല.

പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഉൾപ്പടെ പുത്തൻ City eHEV -ക്ക് മൂന്ന് ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിച്ച് Honda

ഈ സവിശേഷ ഹൈബ്രിഡ് പവർട്രെയിനിന് പുറമേ, ഹോണ്ട സിറ്റി ഹൈബ്രിഡ് പുറത്ത് ബ്ലാക്ക്ഡ് ഔട്ട് ഹൈലൈറ്റുകളും അകത്ത് ഒരു ബ്ലാക്ക് ക്യാബിനും നൽകും. സിറ്റി ഹൈബ്രിഡിലെ സൗകര്യങ്ങളും കംഫർട്ടുകളും സിറ്റിയുടെ നിലവിലെ ടോപ്പ് സ്പെക്ക് ZX വേരിയന്റിൽ നിന്ന് നിലനിർത്തും.

പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഉൾപ്പടെ പുത്തൻ City eHEV -ക്ക് മൂന്ന് ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിച്ച് Honda

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ലേയിൻ ഡിപ്പാർച്ചർ വാർണിംഗ്, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ്, ഓട്ടോമാറ്റിക് ഹൈ ബീം, ലെയിൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടെ തായ്‌ലൻഡ് സ്പെക്ക് പതിപ്പിൽ ലഭ്യമായ ADAS ഫീച്ചറുകളും ഇന്ത്യ സ്പെക്ക് പതിപ്പിന് ലഭിച്ചേക്കാം.

Article Published On: Friday, April 8, 2022, 11:50 [IST]
English summary
Honda to provide 3 new driving modes for upcoming city ehev sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X