പെട്രോൾ-ഇലക്ട്രിക് കോമ്പോയിൽ പുത്തൻ City Hybrid ഇന്ത്യയിൽ അവതരിപ്പിച്ച് Honda
കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ട സിറ്റി ഹൈബ്രിഡ് സെഡാൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 2022 മെയ് മാസത്തിൽ ഈ മോഡൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട്. V, ZX എന്നീ രണ്ട് വേരിയന്റുകളിൽ ഇത് ലഭ്യമാകും.

22 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയാവും പുത്തൻ സിറ്റി ഹൈബ്രിഡിന്റെ എക്സ്-ഷോറൂം വില എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിൽ, സിറ്റി ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ്, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർട്ടസ് എന്നിവയുടെ കൂടുതൽ ശക്തമായ 1.5 ലിറ്റർ TSI പെട്രോൾ പതിപ്പുകൾക്കെതിരെ മത്സരിക്കുന്നു.

2022 ഹോണ്ട സിറ്റി ഹൈബ്രിഡ് പവർട്രെയിൻ
രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 1.5 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനിലാണ് സെഡാൻ വരുന്നത്.

ഗ്യാസൊലിൻ മോട്ടോർ 98 bhp കരുത്തിന്റെയും 127 Nm പീക്ക് torque -ന്റെയും അവകാശവാദം ഉന്നയിക്കുമ്പോൾ, ഇലക്ട്രിക് മോട്ടോർ 109 bhp കരുത്തും 253 Nm torque ഉം പുറപ്പെടുവിക്കുന്നു. വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോറുകളിലൊന്ന് ഒരു സംയോജിത സ്റ്റാർട്ടർ ജനറേറ്ററായി പ്രവർത്തിക്കുന്നു.

അത് ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും എമിഷൻ കുറയ്ക്കുകയും ചെയ്യുന്നു. മറ്റൊന്ന് വീലുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ട്രാക്ഷൻ മോട്ടോറായി പ്രവർത്തിക്കുന്നു. സിറ്റി ഹൈബ്രിഡിന് 14.5 കിലോഗ്രാം ഭാരമുള്ള 0.734 kWh ലിഥിയം അയൺ ബാറ്ററിയും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നതിന്, മോഡലിന് ഒരൊറ്റ, നിശ്ചിത ഗിയർ റേഷ്യോയാണ് നൽകിയിട്ടുള്ളത്. എഞ്ചിൻ ഡ്രൈവ് (പെട്രോൾ എഞ്ചിനിൽ മാത്രം പ്രവർത്തിക്കുന്നു), ഇവി ഡ്രൈവ് (ഇലക്‌ട്രിക് മോട്ടോറുകളിൽ മാത്രം പ്രവർത്തിക്കുന്നു), ഹൈബ്രിഡ് ഡ്രൈവ് (രണ്ടും കൂടിച്ചേർന്ന് പ്രവർത്തിക്കുന്നു) എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ വാഹനത്തിനുണ്ട്.

സിറ്റി ഹൈബ്രിഡ് 27 കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്യും. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നായിരിക്കും ഇത്. നിങ്ങൾക്ക് അറിയാവുന്നത് പോലെ, സെഡാന്റെ തായ്, മലേഷ്യ-സ്പെക്ക് മോഡലുകൾ NEDC (ന്യൂ യൂറോപ്യൻ ഡ്രൈവിംഗ് സൈക്കിൾ) -ൽ യഥാക്രമം ലിറ്ററിന് 27.8 കിലോമാറ്റർ, 27.7 കിലോമീറ്റർ മൈലേജ് നൽകുന്നു.

2022 ഹോണ്ട സിറ്റി ഹൈബ്രിഡ് ഫീച്ചറുകൾ
ഹോണ്ട സിറ്റി e:HEV ZX ട്രിം, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഉൾപ്പെടുന്ന ഹോണ്ടയുടെ സെൻസിംഗ് സാങ്കേതികവിദ്യയുമായി പായ്ക്ക് ചെയ്തിരിക്കുന്നു.

ADAS സ്യൂട്ടിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, റോഡ് ഡിപാച്ചർ മിറ്റിഗേഷൻ സിസ്റ്റം, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

ADAS ഓട്ടോണമസ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന അതിന്റെ വിഭാഗത്തിലെ ആദ്യത്തെ വാഹനമാണിത്. വാഹന നിർമ്മാതാക്കൾ ഹോണ്ട കണക്റ്റും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ, തെരഞ്ഞെടുത്ത ആഗോള വിപണികളിൽ നിലവിൽ വിൽപ്പനയിലുള്ള ഹോണ്ട സിറ്റി RS -ന് സമാനമാണ് സിറ്റി ഹൈബ്രിഡ്. ഫ്രണ്ട് ഗ്രില്ലിലും ORVM -കളിലും പിൻ സ്‌പോയിലറിലും സ്‌പോർട്ടി ബ്ലാക്ക് ട്രീറ്റ്‌മെന്റ് മോഡലിനുണ്ട്. ബ്ലാക്ക് തീം ക്യാബിനിലും തുടരുന്നു, അതേസമയം കോൺട്രാസ്റ്റ് റെഡ് ഹൈലൈറ്റുകൾ വാഹനത്തിന്റെ സ്‌പോർട്ടി രൂപത്തിന് കൂടുതൽ ആക്കം നൽകുന്നു.

അളവുകൾ
സിറ്റി ഹൈബ്രിഡിന് 4549 mm നീളവും 1748 mm വീതിയും 1489 mm ഉയരവുമുണ്ട്, ഇത് സാധാരണ മോഡലിന് സമാനമാണ്. കൂടാതെ ഇതിന് 2600 mm വീൽബേസും ലഭിക്കുന്നു. V, ZX ട്രിമ്മുകൾ യഥാക്രമം 1636 കിലോഗ്രാം, 1655 കിലോഗ്രാം ഭാരം വഹിക്കുന്നു.

സാധാരണ സിറ്റിയുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിന്റെ ഹൈബ്രിഡ് പതിപ്പിന് ഏകദേശം 110 കിലോഗ്രാം ഭാരം കൂടുതലാണ്. 40 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള സെഡാൻ ഫുൾ ടാങ്കിൽ ഏകദേശം 1,000 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകും.


Click it and Unblock the Notifications








