വെറും മൂന്ന് മിനിറ്റ് ചെലവാക്കിയാല്‍ 1000 കി.മീ സഞ്ചരിക്കാം; ഞെട്ടിച്ച് Hopium ഹൈഡ്രജന്‍ ഇവി

വെറും 3 മിനിറ്റ് സമയമെടുത്ത് ഹൈഡ്രജന്‍ നിറച്ചാല്‍ 1000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് കാര്‍ ഒരു കമ്പനി വികസിപ്പിച്ചെടുത്തു. ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയായ ഹോപിയമാണ് മെച്ചിന വിഷന്‍ കണ്‍സെപ്റ്റ് കാര്‍ പാരീസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചത്.

വെറും മൂന്ന് മിനിറ്റ് ചെലവാക്കിയാല്‍ 1000 കി.മീ സഞ്ചരിക്കാം; ഞെട്ടിച്ച് Hopium ഹൈഡ്രജന്‍ ഇവി

ആഗോളതലത്തിലെ മുന്‍നിര ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഭാവി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇടമാണ് പാരീസ് മോട്ടോര്‍ ഷോ. 2022 എഡിഷന്‍ പാരീസ് മോട്ടോര്‍ ഷോയില്‍ വെച്ചാണ് ഹോപിയം ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവരുടെ പുതിയ കാര്‍ മോഡല്‍ മച്ചിന വിഷന്‍ പ്രദര്‍ശിപ്പിച്ചത്. ഹോപിയം സ്ഥാപകനും മുന്‍ കാര്‍ റേസറുമായ ഒലിവര്‍ ലംബോര്‍ഡാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം ഈ കണ്‍സപ്റ്റ് കാര്‍ അവതരിപ്പിച്ചത്.

വെറും മൂന്ന് മിനിറ്റ് ചെലവാക്കിയാല്‍ 1000 കി.മീ സഞ്ചരിക്കാം; ഞെട്ടിച്ച് Hopium ഹൈഡ്രജന്‍ ഇവി

ഹോപിയം ഉടന്‍ തന്നെ ഈ കാറിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കമ്പനി ഇതിനകം തന്നെ കാറിനായുള്ള ബുക്കിംഗ് ആരംഭിച്ചത് ഇക്കാര്യം സ്ഥിരീകരിക്കുന്നു. 656 യൂറോ നല്‍കിയാല്‍ ഹോപിയത്തിന്റെ ഈ ഹൈഡ്രജന്‍ ഇവി മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കും.

വെറും മൂന്ന് മിനിറ്റ് ചെലവാക്കിയാല്‍ 1000 കി.മീ സഞ്ചരിക്കാം; ഞെട്ടിച്ച് Hopium ഹൈഡ്രജന്‍ ഇവി

ഈ കാറിന്റെ സവിശേഷതകളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഹോപിയം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, വെറും മൂന്ന് മിനിറ്റിനുള്ളില്‍ ഈ കാറില്‍ ഹൈഡ്രജന്‍ നിറയ്ക്കാന്‍ കഴിയുമെന്നും അങ്ങനെ ചെയ്താല്‍ ഏകദേശം 1000 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്നുമുള്ള അമ്പരപ്പിക്കുന്ന വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടു.

വെറും മൂന്ന് മിനിറ്റ് ചെലവാക്കിയാല്‍ 1000 കി.മീ സഞ്ചരിക്കാം; ഞെട്ടിച്ച് Hopium ഹൈഡ്രജന്‍ ഇവി

ഇതുകൂടാതെ, ഹൈഡ്രജന്‍ ഇലക്ട്രിക് കാറില്‍ പരമാവധി 493 bhp പവര്‍ പുറത്തെടുക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോറും സജ്ജീകരിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. വെറും അഞ്ച് സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മോട്ടോറിന് കഴിയുമെന്നത് ശ്രദ്ധേയമാണ്.

വെറും മൂന്ന് മിനിറ്റ് ചെലവാക്കിയാല്‍ 1000 കി.മീ സഞ്ചരിക്കാം; ഞെട്ടിച്ച് Hopium ഹൈഡ്രജന്‍ ഇവി

ഈ കാറില്‍ ഹൈഡ്രജന്‍ നിറയ്ക്കാന്‍ ഒരു വലിയ സിലിണ്ടര്‍ ഉണ്ട്. ഈ സിലിണ്ടറുകള്‍ വലുതും കൂടുതല്‍ സുരക്ഷിതവുമാണ്. അതുകൊണ്ട് തന്നെ തടസ്സമില്ലാത്ത ദീര്‍ഘദൂര യാത്രകള്‍ പ്രദാനം ചെയ്യുന്നു.

വെറും മൂന്ന് മിനിറ്റ് ചെലവാക്കിയാല്‍ 1000 കി.മീ സഞ്ചരിക്കാം; ഞെട്ടിച്ച് Hopium ഹൈഡ്രജന്‍ ഇവി

ഏറ്റവും പുതിയ സാങ്കേതികവിദ്യയും ആഡംബര സവിശേഷതകളും ഈ കാറില്‍ ഹോപിയം നല്‍കിയിട്ടുണ്ട്. പോര്‍ഷെ, ലൂസിഡ്, ടെസ്ല എന്നിവയുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത ഫെലിക്‌സ് ഗെദാര്‍ദാണ് ഹോപിയം മെച്ചിനയുടെ ഇന്റീരിയറും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹോപിയം മച്ചിന കാറിന് തികച്ചും സവിശേഷമായ ഒരു ഇന്റീരിയറാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.

വെറും മൂന്ന് മിനിറ്റ് ചെലവാക്കിയാല്‍ 1000 കി.മീ സഞ്ചരിക്കാം; ഞെട്ടിച്ച് Hopium ഹൈഡ്രജന്‍ ഇവി

1.20 ലക്ഷം യൂറോയ്ക്കാണ് കാര്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ഈ തുക ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഒരു കോടിയിലധികം വരും. ഈ വില എപ്പോള്‍ വേണമെങ്കിലും മാറിയേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കണം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹോപിയം ഈ ഇലക്ട്രിക് കാര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

വെറും മൂന്ന് മിനിറ്റ് ചെലവാക്കിയാല്‍ 1000 കി.മീ സഞ്ചരിക്കാം; ഞെട്ടിച്ച് Hopium ഹൈഡ്രജന്‍ ഇവി

ആഗോളതലത്തില്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. നൂതന സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ വരുന്ന ഇലക്ട്രിക് കാറുകള്‍ക്ക് ആഗോളതലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ഹോപിയത്തിന്റെ ഹൈഡ്രജന്‍ ഇലക്ട്രിക് കാറിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Friday, October 21, 2022, 8:30 [IST]
English summary
Hopium machina vision hydrogen ev only take 3 minutes to refill provides range up to 1000 km
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X