എസ്‌യുവി സെഗ്‌മെന്റ് അടക്കി വാഴാന്‍ Hyundai അവനെ ഇറക്കുന്നു

എസ്‌യുവി വിപണിയില്‍ ഹ്യുണ്ടായി ഇന്ത്യയുടെ തലവര മാറ്റിക്കുറിച്ച മോഡലാണ് ക്രെറ്റ. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നും കൂടിയാണ് ക്രെറ്റ. 2015-ല്‍ ലോഞ്ച് ചെയ്തതുമുതല്‍ ഇത് വര്‍ഷങ്ങളോളം എസ്‌യുവി വില്‍പ്പന ചാര്‍ട്ടില്‍ മുന്നിലാണ്.

എസ്‌യുവി സെഗ്‌മെന്റ് അടക്കി വാഴാന്‍ Hyundai അവനെ ഇറക്കുന്നു

ക്രെറ്റ മികച്ച പ്രകടനം തുടരുന്നതിനിടെ ക്രെറ്റയ്ക്കായി നിരവധി അപ്‌ഡേറ്റുകള്‍ ഹ്യുണ്ടായിയുടെ പക്കല്‍ ഉണ്ട്. അത്തരത്തിലുള്ള ഒരു അപ്ഡേറ്റാണ് ക്രെറ്റ എന്‍ ലൈന്‍. N ലൈന്‍ കാറുകള്‍ ഹ്യുണ്ടായിയുടെ പെര്‍ഫോമന്‍സ് ഡിവിഷനാണ്. തന്റെ മുന്‍ഗാമികളെ പോലെ പെര്‍ഫോമന്‍സ് അടിസ്ഥാനപ്പെടുത്തിയാകും ഹ്യൂണ്ടായി ക്രെറ്റ N ലൈനും വരുന്നത്.

എസ്‌യുവി സെഗ്‌മെന്റ് അടക്കി വാഴാന്‍ Hyundai അവനെ ഇറക്കുന്നു

എന്നിരുന്നാലും N ലൈന്‍ കാറുകള്‍ക്ക് കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമേ ലഭിക്കൂ. ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ ഇതിനകം ബ്രസീലില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വൈകാതെ ഇന്ത്യന്‍ മാര്‍ക്കറ്റിലും വരവറിയിക്കും. ഇന്ത്യന്‍ എസ്‌യുവി മാര്‍ക്കറ്റ് പിടിച്ച് കുലുക്കാനായി ഹ്യുണ്ടായി അവതരിപ്പിക്കാന്‍ പോകുന്ന ഈ പുത്തന്‍ എസ്‌യുവിയെ കുറിച്ച് കുറിച്ച് കാര്യങ്ങള്‍ നമ്മള്‍ക്ക് പറയാം.

എസ്‌യുവി സെഗ്‌മെന്റ് അടക്കി വാഴാന്‍ Hyundai അവനെ ഇറക്കുന്നു

ഡിസൈന്‍

ഇന്തോനേഷ്യയില്‍ വില്‍ക്കുന്ന ഫെയ്സ്ലിഫ്റ്റ് മോഡലല്ല മറിച്ച് ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ക്രെറ്റ മോഡലിനെ അടിസ്ഥാനമാക്കിയാകും പുതിയ ക്രെറ്റ N ലൈനിന്റെ നിര്‍മാണം. ക്രെറ്റ എന്‍ ലൈനിനെ കൂടുതല്‍ ആക്രമണോത്സുക ലുക്കിലാകും കാണപ്പെടുക.

എസ്‌യുവി സെഗ്‌മെന്റ് അടക്കി വാഴാന്‍ Hyundai അവനെ ഇറക്കുന്നു

എന്‍ ലൈന്‍ ബാഡ്ജിംഗും പുതിയ അലോയ് വീലുകളുമുള്ള പുതിയ അഗ്രസീവ് മെഷ്ഡ് ഗ്രില്ലുമായാണ് ക്രെറ്റ എന്‍ ലൈന്‍ വരുന്നത്. ഇതിന് പുതിയ ബമ്പറുകളും ചെറുതായി ട്വീക്ക് ചെയ്ത ടെയില്‍ലാമ്പുകളും ലഭിക്കും. ഇന്റീരിയറിലേക്ക് വരുമ്പോള്‍, സ്റ്റിയറിംഗ് വീലിലും സീറ്റുകളിലും കൂടുതല്‍ N ലൈന്‍ ബാഡ്ജിംഗ് കാണപ്പെടുന്നു. സ്പോര്‍ടി സവിശേഷതകളുമായി പൊരുത്തപ്പെടുന്നതിന് N ലൈനിന് ചുവപ്പ് നിറത്തിലുള്ള ആംബിയന്റ് ലൈറ്റിംഗും ലഭിക്കുന്നു.

എസ്‌യുവി സെഗ്‌മെന്റ് അടക്കി വാഴാന്‍ Hyundai അവനെ ഇറക്കുന്നു

സ്‌പെസിഫിക്കേഷനുകള്‍

മുകളില്‍ സൂചിപ്പിച്ചതുപോലെ N ലൈന്‍ കാറുകള്‍ കോസ്‌മെറ്റിക് മാറ്റങ്ങളോടെ മാത്രമാണ് വരുന്നത്. അതിനാല്‍ 138 bhp കരുത്തും 242 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി ക്രെറ്റ എന്‍ ലൈന്‍ വരുമെന്ന് പ്രതീക്ഷിക്കാം.

എസ്‌യുവി സെഗ്‌മെന്റ് അടക്കി വാഴാന്‍ Hyundai അവനെ ഇറക്കുന്നു

പരമ്പരാഗതമായി ഹ്യുണ്ടായി തങ്ങളുടെ N ലൈന്‍ കാറുകളില്‍ ഡീസല്‍ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. അതിനാല്‍ തന്നെ ഡീസല്‍ എഞ്ചിന്‍ ക്രെറ്റ എന്‍ ലൈനില്‍ പ്രതീക്ഷിക്കേണ്ടതില്ല. കമ്പനി എഞ്ചിന്‍ റീട്യൂണിംഗ് ചെയ്യുമെന്ന് വലിയ പ്രതീക്ഷിയില്ല എങ്കിലും സസ്‌പെന്‍ഷനുകള്‍ റീട്യൂണ്‍ ചെയ്യുമെന്നും എക്സ്ഹോസ്റ്റ് നോട്ട് മാറ്റുമെന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നു.

എസ്‌യുവി സെഗ്‌മെന്റ് അടക്കി വാഴാന്‍ Hyundai അവനെ ഇറക്കുന്നു

ലോഞ്ചും വിലയും

ഓരോ വര്‍ഷം ഒരു N ലൈന്‍ കാറാണ് ഹ്യുണ്ടായി പുറത്തിറക്കുന്നത്. കഴിഞ്ഞ വര്‍ഷം അവര്‍ i20 N ലൈന്‍ കൊണ്ടുവന്നു. ഈ വര്‍ഷം വെന്യു N ലൈന്‍ പുറത്തിറക്കി. അതിനാല്‍ ഇതെല്ലാം പരിഗണിക്കുമ്പോള്‍, അടുത്ത വര്‍ഷം എപ്പോഴെങ്കിലും ക്രെറ്റ N ലൈന്‍ പ്രതീക്ഷിക്കാം.

എസ്‌യുവി സെഗ്‌മെന്റ് അടക്കി വാഴാന്‍ Hyundai അവനെ ഇറക്കുന്നു

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാല്‍ ക്രെറ്റ ഫെയ്സ്ലിഫ്റ്റും അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സംസാരം. അതിനാല്‍ ഏത് മോഡലാകും ആദ്യം ഇന്ത്യയില്‍ എത്തുക എന്നത് സസ്‌പെന്‍സാണ്. ക്രെറ്റ എന്‍ ലൈനിന്റെ വിലയെ കുറിച്ച് പറയുമ്പോള്‍, പുതിയ എസ്‌യുവിക്ക് 20 ലക്ഷം രൂപ മുതല്‍ (എക്‌സ്-ഷോറൂം) പ്രാരംഭവില നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ്‌യുവി സെഗ്‌മെന്റ് അടക്കി വാഴാന്‍ Hyundai അവനെ ഇറക്കുന്നു

കഴിഞ്ഞ മാസം എസ്‌യുവി വില്‍പ്പനയില്‍ ഹ്യുണ്ടായി ക്രെറ്റ രണ്ടാം സ്ഥാനത്തെത്തി. 11,880 യൂണിറ്റ് ആണ് വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ 6,455 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റിരുന്നത്.

എസ്‌യുവി സെഗ്‌മെന്റ് അടക്കി വാഴാന്‍ Hyundai അവനെ ഇറക്കുന്നു

13,767 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ നെക്‌സോണ്‍ തങ്ങളുടെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. 10,982 യൂണിറ്റീകളുമായി ടാറ്റയുടെ തന്നെ പഞ്ച് മൂന്നാമതെത്തി. കഴിഞ്ഞ മാസം ഒന്നാം സ്ഥാനക്കാരായിരുന്ന മാരുതി ബ്രെസ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 9,941 യൂണിറ്റാണ് ഒക്‌ടേബറിലെ ബ്രെസ വില്‍പ്പന.

More from DriveSpark

Article Published On: Sunday, November 6, 2022, 14:00 [IST]
English summary
Hyundai aims to rule suv segment with this upcoming model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X